കേരളത്തിൽ വീടുനിർമ്മാണം, ഭൂമി നിരപ്പാക്കൽ, കുളം നിർമ്മാണം, കിണർ കുഴിക്കല്‍, കാർഷിക വികസനം, സ്വകാര്യ റോഡ് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി പാറകൾ നീക്കം ചെയ്യുന്നത് സാധാരണമാണ്. പലപ്പോഴും കരാറുകാർ അല്ലെങ്കിൽ ഇടനിലക്കാർ ഭൂവുടമകളെ സമീപിച്ച് ആകർഷകമായ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാറുണ്ട്. പാറ നീക്കം ചെയ്യുന്ന മുഴുവൻ ജോലിയും സ്വന്തം ചെലവിൽ നിർവഹിക്കാമെന്നും, ഭൂവുടമയ്ക്ക് ഒരു രൂപ പോലും ചെലവാകില്ലെന്നും അവർ വാഗ്ദാനം ചെയ്യുന്നു. ചിലപ്പോൾ സ്ഥലത്ത് നിന്ന് ലഭിക്കുന്ന കരിങ്കല്ലിനു ഭൂവുടമയ്ക്ക് പണം നൽകാമെന്നും അവർ പറയുന്നു.
പല
ഭൂവുടമകൾക്കും ഇത് ഭൂവികസനവുമായി ബന്ധപ്പെട്ട ഒരു സാധാരണ വാണിജ്യ ഇടപാടായി
തോന്നാം. കുറഞ്ഞ ചെലവിൽ ജോലി പൂർത്തിയാക്കുക എന്നതായിരിക്കും പ്രധാന പരിഗണന.
എന്നാൽ ഇത്തരമൊരു ക്രമീകരണം സ്ഫോടക വസ്തുക്കളുടെ ഉപയോഗത്തിലേക്ക് നീങ്ങുന്ന നിമിഷം
മുതൽ അത് ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
പ്രശ്നം
പാറ നീക്കം ചെയ്യുന്നതല്ല. ജെലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കൾ
സ്ഥലത്തേക്ക് കൊണ്ടുവരുമ്പോഴാണ് യഥാർത്ഥ നിയമപ്രശ്നങ്ങൾ ആരംഭിക്കുന്നത്. സ്ഫോടക
വസ്തുക്കൾ രംഗത്തുവരുന്ന നിമിഷം മുതൽ അത് ഒരു സാധാരണ ഭൂവികസന
പ്രവർത്തനമല്ലാതാകുകയും മറ്റൊരു കർശനമായ നിയമവ്യവസ്ഥയുടെ പരിധിയിലാവുകയും ചെയ്യുന്നു.
ഭൂവുടമകൾക്കിടയിൽ
വ്യാപകമായി കാണപ്പെടുന്ന ഒരു തെറ്റിദ്ധാരണയാണ് ഖനന-ഭൂവിജ്ഞാന വകുപ്പിൽ നിന്ന് പാറ
നീക്കം ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചാൽ സ്ഫോടനം നടത്താനും അനുമതിയുണ്ടെന്ന
വിശ്വാസം. എന്നാൽ ഇത് ശരിയല്ല.
ഭൂമി
നിരപ്പാക്കൽ, കെട്ടിട
നിർമ്മാണം, കുളം
നിർമ്മാണം, കിണർ
ആഴപ്പെടുത്തൽ, കാർഷിക
ആവശ്യങ്ങൾ തുടങ്ങിയ ഖനനേതര ആവശ്യങ്ങൾക്കായി അനുവദിക്കുന്ന പാറ നീക്കം ചെയ്യൽ
അനുമതികൾ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാനുള്ള അനുമതിയല്ല. വാസ്തവത്തിൽ, ഇത്തരം അനുമതികളിൽ സാധാരണയായി സ്ഫോടക
വസ്തുക്കൾ ഉപയോഗിക്കാതെ പാറ നീക്കം ചെയ്യണമെന്ന നിബന്ധന
ഉൾപ്പെടുത്തിയിട്ടുണ്ടാകും.
എന്നാൽ ഈ
നിബന്ധന പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാത്ത
രീതികൾക്ക് കൂടുതൽ സമയവും ചെലവും വരുന്നതിനാൽ ചില കരാറുകാർ സ്ഫോടനമാണ് എളുപ്പവും
ലാഭകരവുമായ മാർഗമെന്ന് ഭൂവുടമകളെ വിശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പാറ നീക്കം
ചെയ്യാൻ അനുമതിയുള്ളതിനാൽ സ്ഫോടനവും നിയമപരമാണെന്ന് ഭൂവുടമ കരുതുകയും ചെയ്യാം.
എന്നാൽ പാറ നീക്കം ചെയ്യാനുള്ള നിയമസാധുതയും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാനുള്ള
നിയമസാധുതയും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്.
ഈ
വ്യത്യാസം കേരള ഹൈക്കോടതിയുടെ Noufal v. State of
Kerala (B.A. No. 80 of 2023) കേസിൽ
വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആ കേസിൽ ഹർജിക്കാരന് കെട്ടിട
നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതികളും പാറ നീക്കം ചെയ്യുന്നതിനുള്ള അനുമതികളും
ലഭിച്ചിരുന്നു. എന്നിരുന്നാലും സ്ഥലത്ത് സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈവശം
വച്ചതും ഉപയോഗിച്ചതുമാണ് ആരോപണം. നിർമ്മാണത്തിനും പാറ നീക്കം ചെയ്യലിനും
അനുമതിയുണ്ടെങ്കിലും സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ ആവശ്യമായ
അനുമതിയോ ലൈസൻസോ ഇല്ലെന്ന കാര്യം സർക്കാർ കോടതിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പാറ
നീക്കം ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നത് സ്ഫോടനം നടത്താനുള്ള അനുമതിയായി
കണക്കാക്കാനാവില്ലെന്ന സുപ്രധാന നിയമതത്വം ഈ കേസ് ഓർമ്മിപ്പിക്കുന്നു.
പലർക്കും
പാറ അനധികൃതമായി നീക്കം ചെയ്താൽ പരമാവധി പിഴയോ റോയൽറ്റി ഈടാക്കലോ മാത്രമേ ഉണ്ടാകൂ
എന്ന ധാരണയുണ്ട്. എന്നാൽ ഖനനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും സ്ഫോടക
വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ജെലാറ്റിൻ
സ്റ്റിക്കുകൾ, ഡിറ്റണേറ്ററുകൾ,
ഫ്യൂസ് വയറുകൾ തുടങ്ങിയ സ്ഫോടക
വസ്തുക്കൾ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയോ കൊണ്ടുപോകുകയോ സംഭരിക്കുകയോ
ഉപയോഗിക്കുകയോ ചെയ്യുന്ന നിമിഷം മുതൽ കൂടുതൽ കർശനമായ നിയമവ്യവസ്ഥകൾ ബാധകമാകും.
സ്ഫോടക
വസ്തുക്കളുടെ കൈവശം വയ്ക്കൽ, ഗതാഗതം, സംഭരണം,
കൈകാര്യം ചെയ്യൽ, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നത് എക്സ്പ്ലോസിവ്സ്
ആക്ട്, 1884 , എക്സ്പ്ലോസിവ്സ്
റൂൾസ്, 2008, എക്സ്പ്ലോസീവ്
സബ്സ്റ്റൻസസ് ആക്ട്, 1908 എന്നീ
നിയമങ്ങളാണ്. മനുഷ്യജീവനും സ്വത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള
വസ്തുക്കളായതിനാലാണ് സ്ഫോടക വസ്തുക്കളെ നിയമം അതീവ ഗൗരവത്തോടെ കാണുന്നത്.
അതിനാൽ
ഇത്തരം നിയമലംഘനങ്ങൾ സാധാരണ ഭരണപരമായ വീഴ്ചകളായി കാണപ്പെടുന്നില്ല. സംഭവത്തിന്റെ
സാഹചര്യങ്ങളെ ആശ്രയിച്ച് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കൽ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യൽ,
അറസ്റ്റ്, കസ്റ്റഡി ചോദ്യം ചെയ്യൽ, കുറ്റപത്രം സമർപ്പിക്കൽ, തടവുശിക്ഷ എന്നിവയിലേക്ക് കാര്യങ്ങൾ
നീങ്ങാം. കൂടാതെ പാറ നീക്കം ചെയ്യുന്നതിനായി ലഭിച്ച അനുമതികൾ റദ്ദാക്കപ്പെടാനും
സാധ്യതയുണ്ട്.
അധികാരികൾ
ഇടപെടുമ്പോൾ സാധാരണയായി ഉയരുന്ന മറ്റൊരു വാദമാണ് സ്ഫോടക വസ്തുക്കൾ
തങ്ങളുടേതല്ലെന്നും കരാറുകാരാണ് അവ കൊണ്ടുവന്നതെന്നും മറ്റൊരാളാണ് സ്ഫോടനം
നടത്തിയതെന്നും ഭൂവുടമ വെറും സ്ഥലമാത്രം നൽകിയതാണെന്നുമുള്ളത്. എന്നാൽ ഇത്തരം
വിശദീകരണങ്ങൾ ഒരാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് തടയും എന്ന്
ഉറപ്പില്ല. സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ അന്വേഷണ ഏജൻസികൾ
സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും പങ്ക് പരിശോധിക്കാറുണ്ട്.
അതുകൊണ്ടുതന്നെ
ഭൂവുടമകൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. പലപ്പോഴും കരാറുകാർ പാറ നീക്കം
ചെയ്യുന്ന മുഴുവൻ ജോലിയും സ്വന്തം ചെലവിൽ നിർവഹിക്കാമെന്നും, സ്ഥലത്ത് നിന്ന് ലഭിക്കുന്ന
കരിങ്കല്ലിനോ ഗ്രാനൈറ്റിനോ പണം നൽകാമെന്നും പറഞ്ഞ് ഭൂവുടമകളെ ആകർഷിക്കാറുണ്ട്.
സാമ്പത്തികമായി ഇത്തരം നിർദേശങ്ങൾ ലാഭകരമായി തോന്നിയേക്കാം. എന്നാൽ
നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ സ്ഫോടനം
നടത്തിയ വ്യക്തിയിൽ മാത്രം ഒതുങ്ങണമെന്നില്ല. പലപ്പോഴും നിയമനടപടികൾ
ആരംഭിക്കുമ്പോൾ കരാറുകാരും തൊഴിലാളികളും വാഹനങ്ങളും അപ്രത്യക്ഷമാകാം. എന്നാൽ
പ്രവർത്തനം നടന്ന സ്ഥലത്തിന്റെ ഉടമയായ ഭൂവുടമ അന്വേഷണത്തിന്റെയും
നിയമനടപടികളുടെയും ഭാഗമാകാൻ സാധ്യതയുണ്ട്.
സ്ഫോടക
വസ്തുക്കളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ അധികാരികൾ എത്ര ഗൗരവത്തോടെയാണ്
കാണുന്നതെന്ന് സമീപകാല സംഭവങ്ങളും വ്യക്തമാക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന്
വൻതോതിൽ ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കേരളത്തിലേക്ക് രഹസ്യമായി
കടത്തിക്കൊണ്ടുവന്ന സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ചില കേസുകളിൽ
തണ്ണിമത്തൻ, ഉള്ളി
തുടങ്ങിയ ചരക്കുകൾക്കടിയിൽ ഒളിപ്പിച്ചാണ് സ്ഫോടക വസ്തുക്കൾ
കൊണ്ടുവന്നതെന്നായിരുന്നു ആരോപണം. ആരോപണങ്ങളുടെ ഗൗരവം കാരണം ദേശീയ അന്വേഷണ
ഏജൻസിയായ NIA വരെ
അന്വേഷണം ഏറ്റെടുത്തിരുന്നു. എല്ലാ സ്ഫോടനക്കേസുകളിലും NIA അന്വേഷണം ഉണ്ടാകുമെന്നല്ല ഇതിന്റെ
അർത്ഥം. എന്നാൽ സ്ഫോടക വസ്തുക്കളുടെ അനധികൃത സംഭരണം, ഗതാഗതം, ഉപയോഗം എന്നിവയെ നിയമപാലന ഏജൻസികൾ എത്ര
ഗൗരവത്തോടെ കാണുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
പാറ
നീക്കം ചെയ്യുന്നതിനുള്ള ഏക മാർഗം സ്ഫോടനം മാത്രമല്ല എന്നതും ഓർക്കേണ്ടതാണ്.
കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോളിക് റോക്ക് ബ്രേക്കറുകൾ, ഹൈഡ്രോളിക് റോക്ക് സ്പ്ലിറ്ററുകൾ,
രാസവികാസത്തിലൂടെ പാറ പിളർക്കുന്ന
സംവിധാനങ്ങൾ, മറ്റ്
യാന്ത്രിക മാർഗങ്ങൾ എന്നിവ ഉപയോഗിച്ചും പാറ നീക്കം ചെയ്യുന്നു. ഈ രീതികൾക്ക്
ചിലപ്പോൾ കൂടുതൽ സമയവും ചെലവും ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും സ്ഫോടക
വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമപരവും സുരക്ഷാപരവുമായ വലിയ അപകടസാധ്യതകൾ
ഇവ ഒഴിവാക്കുന്നു. നിയമാനുസൃതമായ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള അധിക ചെലവ്,
സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട
ഒരു ക്രിമിനൽ കേസിന്റെ പ്രത്യാഘാതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണ്.
ഈ
ലേഖനത്തിന്റെ ഉദ്ദേശ്യം നിയമാനുസൃതമായ ഭൂവികസന പ്രവർത്തനങ്ങളെ
നിരുത്സാഹപ്പെടുത്തുക എന്നതല്ല. പകരം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു
സുപ്രധാന നിയമവസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. പാറ നീക്കം ചെയ്യാനുള്ള അനുമതി
സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാനുള്ള അനുമതിയല്ല. ജെലാറ്റിൻ സ്റ്റിക്കുകളോ
ഡിറ്റണേറ്ററുകളോ മറ്റ് സ്ഫോടക വസ്തുക്കളോ ഒരു സ്ഥലത്തേക്ക് കൊണ്ടുവരാൻ
അനുവദിക്കുന്നതിന് മുമ്പ്, ആ
പ്രവർത്തനം നിയമാനുസൃതമാണെന്ന് ഭൂവുടമ ഉറപ്പുവരുത്തേണ്ടതാണ്. സമയം ലാഭിക്കാനോ
ചെലവ് കുറയ്ക്കാനോ എടുത്ത ഒരു തീരുമാനം പിന്നീട് പാറ നീക്കം ചെയ്യലിനെക്കാൾ
ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം.
Download Noufal v. State of Kerala (B.A. No. 80 of 2023)
Permission to Remove Rock Is Not Permission to Blast: A
Legal Reality Many Landowners Overlook
Across Kerala, rock is frequently removed for house
construction, site levelling, pond excavation, well deepening, agricultural
development, road formation, and similar land improvement activities. In many
cases, landowners are approached by contractors or local operators who offer to
undertake the entire work at their own expense. Sometimes the proposal becomes
even more attractive when the contractor offers to pay the landowner for the
granite or rock extracted from the property.
To many landowners, such arrangements appear to be simple
commercial transactions connected with land development. The focus is often on
getting the work completed quickly and at minimal cost. However, what initially
appears to be a convenient arrangement can quickly develop into a serious legal
problem when explosives are introduced into the activity.
The issue is not merely the removal of rock. The real legal
risk begins when gelatin sticks, detonators, fuse wires, or other explosive
substances are brought onto the property. Once explosives enter the picture,
the matter ceases to be a simple excavation or land development activity and
becomes subject to an entirely different legal framework.
One of the most common misconceptions among landowners is
the belief that if permission has been obtained from the Department of Mining
and Geology for removal of rock, blasting automatically becomes permissible.
This assumption is incorrect. Permissions granted for removal of rock arising
from site levelling, building construction, pond excavation, well deepening,
agricultural improvement, or similar non-mining purposes are not permissions to
use explosives. In practice, such permissions ordinarily contain conditions
requiring extraction to be carried out without the use of explosives.
Unfortunately, this aspect is often overlooked. Since
non-explosive methods may take longer and may be more expensive, contractors
sometimes suggest blasting as a quicker and cheaper alternative. The landowner
may assume that because permission exists for removal of the rock, the use of
explosives must also be lawful. In reality, the legality of removing rock and
the legality of using explosives are two entirely different issues governed by
different laws.
This distinction was highlighted before the Kerala High
Court in Noufal v. State of Kerala (B.A. No. 80 of 2023). In that case,
the petitioner had obtained a building permit and had also secured permissions
relating to excavation and removal of rock arising from construction
activities. However, the prosecution alleged that explosives had been illegally
possessed and used at the site. The State specifically pointed out before the
Court that although permissions existed for construction and excavation
activities, no licence or permission had been obtained for the possession or
use of explosives. The case serves as a useful reminder that permission to
excavate or remove rock does not automatically authorise blasting operations.
Many landowners believe that the worst consequence of an
irregular rock removal operation is the payment of a fine or penalty. However,
there is an important distinction between violations relating to extraction of
minerals and offences involving explosives. Once gelatin sticks, detonators, or
other explosive substances are unlawfully possessed, transported, stored, or
used, a much more stringent legal framework comes into operation.
The possession, transport, storage, handling, and use of
explosives are regulated by the Explosives Act, 1884, the Explosives Rules,
2008, and the Explosive Substances Act, 1908. These laws exist because
explosives are inherently dangerous substances capable of causing loss of life,
serious injuries, and extensive damage to property. Consequently, violations
are treated as serious criminal matters rather than routine regulatory
breaches.
Depending on the facts of a particular case, unlawful
possession or use of explosives can lead to seizure of explosive materials,
registration of criminal cases, arrest, custodial interrogation, prosecution,
and imprisonment. In addition to criminal consequences, authorities may also
initiate action affecting the permissions under which the rock removal activity
was being carried out. What may have started as a simple attempt to level land
or remove unwanted rock can therefore develop into a prolonged criminal
proceeding.
Another common feature seen in many cases is the explanation
offered after the authorities intervene. Landowners often state that the
explosives did not belong to them, that the contractor brought the materials,
that somebody else was responsible for the blasting, or that they merely
permitted the work to be carried out on their property. While such explanations
may ultimately be considered during investigation or trial, they do not
necessarily prevent a person from becoming an accused or being subjected to
investigation. Once explosives are found at a site, investigating agencies may
examine the role of every person connected with the activity, including the
landowner.
This is why landowners should exercise particular caution
when approached by contractors or intermediaries offering to undertake rock
removal at no cost to the landowner. In many instances, the proposal is made
even more attractive by offering payment for the granite or rock extracted from
the property. Such arrangements can be financially tempting, especially where
substantial quantities of rock are involved. However, landowners should
remember that the apparent commercial benefit may conceal significant legal
risks. If explosives are unlawfully brought onto the property and used for
blasting, the consequences may extend beyond the persons physically handling
the explosives. Experience shows that when enforcement action follows,
contractors, workers, and vehicles associated with the operation may no longer
be available, while the landowner remains connected to the property where the
activity occurred and may find himself drawn into the resulting investigation
and legal proceedings.
The seriousness with which unlawful dealings in explosives
are viewed can also be seen from recent investigations involving the
clandestine transportation of large quantities of gelatin sticks and detonators
into Kerala from neighbouring States. In one widely reported matter, explosives
were allegedly concealed beneath loads of commercial goods such as watermelons
and onions during transport. The scale and nature of the allegations ultimately
attracted investigation by the National Investigation Agency (NIA). The
significance of such incidents lies not in suggesting that every blasting
violation will attract NIA involvement, but in demonstrating how seriously
unlawful procurement, transport, storage, and diversion of explosives are
viewed by law-enforcement agencies.
It is also important to remember that blasting is not the
only method available for removing rock. Throughout Kerala, rock removal is
routinely carried out using hydraulic rock breakers attached to excavators,
hydraulic rock splitters, expansive chemical rock-splitting agents, and other
mechanical methods. These techniques may take longer to complete and may, in
some cases, be more expensive than blasting. Nevertheless, they avoid many of
the legal and safety concerns associated with explosives. The additional cost
involved in using lawful non-explosive methods is often insignificant when
compared with the financial and personal consequences that can arise from a
criminal case involving explosives.
The purpose of highlighting these issues is not to
discourage legitimate land development or construction activities. Rather, it
is to draw attention to a legal distinction that is frequently misunderstood.
Permission to remove rock is not permission to use explosives. Before allowing
gelatin sticks, detonators, or any other explosive material to be brought onto
a property, landowners would be well advised to verify that the activity is
being carried out strictly in accordance with the law. A decision taken to save
time or reduce cost can otherwise result in consequences far more serious than
the rock removal activity itself.
Download Noufal v. State of Kerala (B.A. No. 80 of 2023)
Disclaimer
The information provided on this website is for general informational purposes only and is provided on an “as is” and “as available” basis, without any warranties, express or implied. The author does not make any representations regarding the accuracy, completeness, or current validity of the content and disclaims all liability for any loss, damage, penalty, or consequence arising out of the use of, or reliance upon, the information contained herein.
This content does not constitute legal advice. Laws, rules, and judicial interpretations are subject to change and may vary based on facts and circumstances. Readers are advised to refer to the original statutes, rules, notifications, and judgments, or consult the concerned government department or a qualified legal professional, in case of any doubt, inconsistency, or confusion.
.png)
0 Comments