Subscribe Us

header ads

പാറയോ മണ്ണോ നീക്കം ചെയ്യുന്നതിനുമുമ്പ് ഭൂവുടമകൾ എന്തുകൊണ്ട് ജാഗ്രത പാലിക്കണം? Why Landowners Must Be Careful Before Excavating Rock or Earth?

 

സ്വന്തം ഭൂമിയിൽ ഉള്ള പാറ, വലിയ പാറക്കല്ലുകൾ, മണ്ണ് എന്നിവ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ കുഴിച്ചെടുത്ത് നീക്കം ചെയ്യാമെന്ന് പല ഭൂവുടമകളും കരുതുന്നു. എന്നാൽ ഈ ധാരണ പലപ്പോഴും അപ്രതീക്ഷിതമായ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്.

കേരളത്തിൽ നിരവധി ഭൂവുടമകൾ തങ്ങളുടെ ഭൂമി ഉപയോഗയോഗ്യമാക്കുന്നതിനായി വിവിധ തരത്തിലുള്ള കുഴിച്ചെടുക്കൽ പ്രവർത്തനങ്ങൾ നടത്താറുണ്ട്. വീടു നിർമ്മിക്കുന്നതിനായി ഭൂമി നിരപ്പാക്കേണ്ടിവരാം. കുളം നിർമ്മിക്കേണ്ടിവരാം. കൃഷിഭൂമി വികസിപ്പിക്കുന്നതിനായി പാറകൾ നീക്കം ചെയ്യേണ്ടിവരാം. സ്വകാര്യ റോഡ് നിർമ്മിക്കുന്നതിനായി മണ്ണ് മാറ്റുകയും പാറ പൊട്ടിച്ചു നീക്കം  ചെയ്യേണ്ടിവരാം. കൃഷിക്ക് തടസ്സമായി നിൽക്കുന്ന വലിയ പാറക്കൂട്ടങ്ങൾ നീക്കം ചെയ്യേണ്ടിവരാം. സാധാരണ മണ്ണ് നീക്കം ചെയ്ത് ഭൂമി വികസിപ്പിക്കേണ്ട സാഹചര്യമുണ്ടാകാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഭൂവുടമയുടെ ഉദ്ദേശ്യം സാധാരണയായി ഖനനം നടത്തുക എന്നതല്ല; ഭൂമി ആവശ്യത്തിന് ഉപയോഗയോഗ്യമാക്കുക എന്നതാണ്.

എന്നാൽ ഗ്രാനൈറ്റ് ബിൽഡിംഗ് സ്റ്റോൺ, ലാറ്ററൈറ്റ് ബിൽഡിംഗ് സ്റ്റോൺ, ഓർഡിനറി എർത്ത് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ നിയമപരമായി മിനറലുകളായി പരിഗണിക്കപ്പെടുന്നുവെന്ന കാര്യം പലർക്കും അറിയില്ല. അതിനാൽ ഇവ കുഴിച്ചെടുത്ത് നീക്കം ചെയ്യുന്നത് വാണിജ്യ ഖനന ലക്ഷ്യമല്ലാത്ത സാഹചര്യങ്ങളിലും നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമാകാൻ സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ വീടു നിർമ്മാണത്തിനായി ഭൂമി നിരപ്പാക്കൽ, കുളം നിർമ്മാണം, റോഡ് നിർമ്മാണത്തിനായുള്ള മണ്ണ്  നീക്കം ചെയ്യൽ പാറ പൊട്ടിച്ചു നീക്കം ചെയ്യൽ, കാർഷിക ആവശ്യങ്ങൾക്കായി ഭൂമി വികസിപ്പിക്കൽ, വലിയ പാറക്കല്ലുകൾ നീക്കം ചെയ്യൽ, കിണർ നിർമ്മാണം അല്ലെങ്കിൽ കിണറിന്റെ ആഴം വർധിപ്പിക്കൽ, സാധാരണ മണ്ണ് നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയമപരമായ നിയന്ത്രണങ്ങൾക്ക് പുറത്താണെന്ന് ഭൂവുടമകൾ കരുതരുത്. കുഴിച്ചെടുക്കുന്ന വസ്തുവിന്റെ സ്വഭാവം, അളവ്, ഉദ്ദേശ്യം, ഉപയോഗിക്കുന്ന രീതി എന്നിവയെ ആശ്രയിച്ച് വിവിധ നിയമപരമായ അനുമതികളും നടപടിക്രമങ്ങളും ആവശ്യമായി വരാം. ഡിപ്പാർട്ട്മെന്റ് ഓഫ് മൈനിംഗ് ആൻഡ് ജിയോളജി ഇത്തരം പ്രവർത്തനങ്ങളിൽ അധികാരപരിധിയുള്ള പ്രധാന നിയന്ത്രണ ഏജൻസികളിലൊന്നാണ്.

ഇത്തരം സാഹചര്യങ്ങളിലാണ് പല ഭൂവുടമകളും തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്.

പലപ്പോഴും ഒരു കരാറുകാരനോ ഇടനിലക്കാരനോ ഭൂവുടമയെ സമീപിച്ച്, പാറ നീക്കം ചെയ്യുന്നതിന് ഒരു രൂപ പോലും ചെലവാകില്ലെന്ന് വാഗ്ദാനം ചെയ്യാറുണ്ട്. ചിലപ്പോൾ അതിലും ആകർഷകമായ ഓഫറുകളാണ് ലഭിക്കുന്നത്. ഭൂമിയിലെ പാറയ്ക്ക് നല്ല വിലയുണ്ടെന്നും അത് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിന് പുറമേ ഭൂവുടമയ്ക്ക് നല്ലൊരു തുക നൽകാമെന്നും പറയാറുണ്ട്. ഭൂവുടമയുടെ സംശയങ്ങൾ അകറ്റുന്നതിനായി എല്ലാ ലൈസൻസുകളും പെർമിഷനുകളും നിയമനടപടികളും താൻ ഏറ്റെടുക്കുമെന്നും അവർ ഉറപ്പ് നൽകാറുണ്ട്.

ഭൂവുടമയുടെ കാഴ്ചപ്പാടിൽ ഇത് വളരെ ലാഭകരമായ ഒരു ഇടപാടായി തോന്നാം. ഭൂമി നിരപ്പാകും, അനാവശ്യമായ പാറകൾ നീങ്ങിപ്പോകും, കൂടാതെ പണവും ലഭിക്കും. എന്നാൽ കാര്യങ്ങൾ പലപ്പോഴും വാഗ്ദാനം ചെയ്തതുപോലെ മുന്നോട്ട് പോകാറില്ല.

ഭൂവുടമകൾ ചെയ്യുന്ന ഏറ്റവും വലിയ പിഴവുകളിൽ ഒന്ന് എല്ലാ നിയമാനുമതികളും എടുക്കേണ്ട ഉത്തരവാദിത്വം കരാറുകാരന്റേതാണ് എന്ന ധാരണയാണ്. എന്നാൽ അധികാരികൾ സ്ഥലപരിശോധന നടത്തുമ്പോൾ യന്ത്രങ്ങൾ കൊണ്ടുവന്നത് ആരാണെന്നോ ജോലി ചെയ്തത് ആരാണെന്നോ മാത്രം അവർ അന്വേഷിക്കില്ല. ഭൂമിയുടെ ഉടമ ആരാണ്, പ്രവർത്തനത്തിന് അനുമതി നൽകിയതാര്, അതിൽ നിന്ന് പ്രയോജനം ലഭിച്ചത് ആര് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ആവശ്യമായ അനുമതികൾ മറ്റൊരാൾ എടുക്കുമെന്ന് പറഞ്ഞിരുന്നുവെന്ന വിശദീകരണം മാത്രം ഭൂവുടമയെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കണമെന്നില്ല.

മറ്റൊരു സാധാരണ പ്രശ്നം, സാധാരണ ഭൂവികസന പ്രവർത്തനമായി ആരംഭിച്ച ഒരു പ്രവർത്തനം പിന്നീട് മറ്റൊരു രൂപം കൈക്കൊള്ളുന്നതാണ്. ഒരു വ്യക്തി ആദ്യം വീടിനുള്ള സ്ഥലം നിരപ്പാക്കാനോ, കുളം നിർമ്മിക്കാനോ, റോഡ് നിർമ്മിക്കാനോ ഉദ്ദേശിച്ചിരിക്കാം. എന്നാൽ സ്ഥലത്ത് വാണിജ്യ മൂല്യമുള്ള ഗ്രാനൈറ്റോ ബിൽഡിംഗ് സ്റ്റോണോ കണ്ടെത്തിയാൽ പ്രവർത്തനത്തിന്റെ സ്വഭാവം മാറാം. വലിയ അളവിൽ മിനറൽ സ്ഥലത്ത് നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങാം. അപ്പോൾ മിനറൽ എക്സ്ട്രാക്ഷൻ നിയന്ത്രിക്കുന്ന അധികാരികളുടെ ശ്രദ്ധ ഈ പ്രവർത്തനത്തിലേക്ക് തിരിയാം. താൻ വെറും ഭൂമി വികസിപ്പിക്കുകയാണെന്ന് കരുതിയ ഭൂവുടമ, മിനറലിന്റെ എക്സ്ട്രാക്ഷനും ട്രാൻസ്പോർട്ടേഷനും സംബന്ധിച്ച നിയമപ്രശ്നങ്ങളിൽ അകപ്പെടാൻ സാധ്യതയുണ്ട്.

പ്രവർത്തനത്തിൽ എക്സ്പ്ലോസീവുകൾ ഉപയോഗിക്കപ്പെടുന്നുവെങ്കിൽ സാഹചര്യം കൂടുതൽ ഗുരുതരമാകാം. ജെലറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും മറ്റൊരാളുടേതാണെങ്കിൽ തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ് പല ഭൂവുടമകളുടെയും ധാരണ. എന്നാൽ കോടതിയുടെ വിവിധ വിധികൾ കാണിക്കുന്നത്, ഒരു സ്ഥലത്ത് എക്സ്പ്ലോസീവുകൾ കണ്ടെത്തിയാൽ അതുമായി ബന്ധപ്പെട്ട ഒന്നിലധികം വ്യക്തികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ്. അനാവശ്യമായ പാറ നീക്കം ചെയ്യുന്നതിനായി തുടങ്ങിയ ഒരു പ്രവർത്തനം പെട്ടെന്ന് തന്നെ പൊലീസ് അന്വേഷണം, ചോദ്യം ചെയ്യൽ, കോടതി നടപടികൾ എന്നിവയിലേക്ക് മാറാം.

ഇത്തരം സാഹചര്യങ്ങളിൽ പ്രശ്നം എക്സ്പ്ലോസീവ് നിയമങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. സംഭവത്തിന്റെ സ്വഭാവം അനുസരിച്ച് മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്ട്, 1957 പ്രകാരമുള്ള അനധികൃത മിനറൽ എക്സ്ട്രാക്ഷൻ, സ്റ്റോറേജ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ വിഷയങ്ങൾ ഉയർന്നുവരാം. പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ആവശ്യമായ എൻവയോൺമെന്റൽ ക്ലിയറൻസ് ഇല്ലാതെ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയാൽ എൻവയോൺമെന്റ് (പ്രൊട്ടക്ഷൻ) ആക്ട്, 1986 പ്രകാരമുള്ള നടപടികൾക്കും എൻവയോൺമെന്റൽ കോംപൻസേഷൻ ഈടാക്കലിനും സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ ഈ തുക, നീക്കം ചെയ്ത വസ്തുവിന്റെ മൂല്യത്തേക്കാൾ കൂടുതലാകാനും ഇടയുണ്ട്.

ഡ്രില്ലിംഗ്, ബ്ലാസ്റ്റിംഗ്, ക്രഷിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ വാട്ടർ ആക്ട്, എയർ ആക്ട്, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ എന്നിവയുടെ പരിധിയിലും വരാം. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമങ്ങൾ പ്രകാരമോ ആവശ്യമായ ലൈസൻസുകൾ എടുത്തിട്ടുണ്ടോയെന്നും പരിശോധിക്കപ്പെടാം. പ്രവർത്തനം സർക്കാർ ഭൂമിയിലേക്കോ പുരമ്പോക്ക് ഭൂമിയിലേക്കോ റോഡ് പുരമ്പോക്കിലേക്കോ തോട് പുരമ്പോക്കിലേക്കോ വ്യാപിച്ചിട്ടുണ്ടെങ്കിൽ കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള നടപടികൾക്കും സാധ്യതയുണ്ട്.

ഏറ്റവും വലിയ അപകടസാധ്യത മറ്റൊന്നാണ്. എല്ലാ അനുമതികളും താൻ എടുത്തോളാമെന്ന് പറഞ്ഞ കരാറുകാരൻ പിന്നീട് മറ്റൊരു ജോലിയിലേക്ക് പോകാം. തൊഴിലാളികൾ മാറിപ്പോകാം. ഇടനിലക്കാർ അപ്രത്യക്ഷരാകാം. എന്നാൽ പ്രവർത്തനം നടന്ന ഭൂമിയുമായി ബന്ധപ്പെട്ട് അവിടെ തുടരുന്നത് ഭൂവുടമ തന്നെയാണ്. അതിനാൽ എല്ലാ അനുമതികളും ലഭ്യമാക്കുമെന്ന് ആരെങ്കിലും പറയുന്നതിനെ മാത്രം ആശ്രയിക്കുന്നത് വിവേകപൂർണ്ണമായ സമീപനമല്ല. കുഴിച്ചെടുക്കൽ, ബ്ലാസ്റ്റിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അവ നിയമപരമായി അനുവദനീയമാണെന്നും ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്നും ഭൂവുടമ സ്വയം ഉറപ്പുവരുത്തണം.

നിയമപ്രശ്നങ്ങളിൽ അകപ്പെടുന്ന പല ഭൂവുടമകൾക്കും ക്വാറി തുടങ്ങാനോ ഖനനം നടത്താനോ ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല. അവർ ആഗ്രഹിച്ചത് ഭൂമി നിരപ്പാക്കാനോ, കുളം നിർമ്മിക്കാനോ, റോഡ് നിർമ്മിക്കാനോ, കൃഷിഭൂമി വികസിപ്പിക്കാനോ, അനാവശ്യമായ പാറയും മണ്ണും നീക്കം ചെയ്യാനോ മാത്രമായിരുന്നു. എന്നിരുന്നാലും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ, നിരപരാധിയായി തോന്നുന്ന ഒരു ഇടപാട് പോലും ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

അതുകൊണ്ട് തന്നെ ഒരു കാര്യം എപ്പോഴും ഓർക്കുക:

"ലൈസൻസ് എടുത്തോളാം" എന്ന വാഗ്ദാനവും, "ലൈസൻസ് യഥാർത്ഥത്തിൽ കൈവശമുണ്ട്" എന്ന അവസ്ഥയും രണ്ടും രണ്ടാണ്.

അധികാരികൾ സ്ഥലപരിശോധനയ്ക്ക് എത്തുമ്പോൾ അവർ പരിശോധിക്കുന്നത് വാഗ്ദാനങ്ങളല്ല; അനുമതികളും രേഖകളും നിയമാനുസൃതമായ അനുസരണവും തന്നെയാണ്.

കുറിപ്പ്

ഖനനം, കുഴിച്ചെടുക്കൽ പ്രവർത്തനങ്ങൾ, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, പരിസ്ഥിതി അനുസരണം, ധാതു ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ലേഖന പരമ്പരയിലെ ഭാഗമാണ് ഈ ലേഖനം.

ഇത് വിദ്യാഭ്യാസപരവും അവബോധപരവുമായ ആവശ്യങ്ങൾക്കായി മാത്രം തയ്യാറാക്കിയതാണ്. ഇത് നിയമോപദേശമോ സാങ്കേതിക ഉപദേശമോ അല്ല. ഓരോ കേസിലെയും സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ ആവശ്യമായ സാഹചര്യങ്ങളിൽ യോഗ്യരായ വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്.

Why Landowners Must Be Careful Before Excavating Rock or Earth?

Many landowners assume that because the land belongs to them, they are free to excavate and remove any rock, boulders or earth found within the property. This assumption often leads to unintended legal consequences.

Across Kerala, landowners frequently undertake excavation activities for perfectly legitimate purposes. A house site may need to be levelled before construction. A pond may be excavated for irrigation or rainwater harvesting. Agricultural land may require terracing or removal of large boulders. Roads may have to be cut through elevated terrain to provide access to a property. Ordinary earth may need to be removed to facilitate construction or land development.

In most of these situations, the landowner has no intention of carrying on mining activities. The objective is simply to make the land suitable for its intended use.

However, many people are unaware that materials such as granite building stone, laterite building stone, ordinary earth and several other naturally occurring substances are classified as minerals under the law. Consequently, the excavation and removal of such materials may attract regulatory requirements even when the purpose is not commercial mining.

For this reason, landowners should not automatically assume that excavation undertaken for site levelling, pond construction, agricultural development, road cutting or similar activities is completely outside the scope of mining and environmental regulations. Depending on the nature of the material, quantity involved, purpose of excavation and method adopted, statutory permissions or compliances may be required. The Department of Mining and Geology is often one of the regulatory agencies that may have jurisdiction over such activities.

Unfortunately, this is also where many landowners become vulnerable to misleading assurances.

It is common for a contractor, middleman or operator to approach a landowner and offer to remove the rock at no cost. Sometimes the proposal is even more attractive. The landowner is told that the rock contains valuable granite or building stone and that the contractor will remove it, transport it and even pay the owner for the material extracted. To make the arrangement appear risk-free, the contractor often assures the landowner that all licences, permissions and legal formalities will be taken care of.

For many landowners, this appears to be an ideal arrangement. The land gets levelled, unwanted rock disappears and money is received without any apparent investment. Unfortunately, matters do not always proceed as promised.

One of the most common mistakes is the belief that responsibility for obtaining licences rests entirely with the contractor. When authorities inspect a site and discover irregularities, they do not merely ask who brought the machinery or who carried out the excavation. They examine who owns the property, who permitted the activity and who benefited from it. The fact that somebody else promised to obtain the necessary permissions does not necessarily prevent scrutiny of the landowner's involvement.

Another common problem arises when an activity that began as ordinary land development gradually transforms into something very different. A person may initially intend only to level a house site, excavate a pond or construct an access road. However, once commercially valuable rock is encountered, the operation may expand beyond what was originally contemplated. Large quantities of mineral may begin leaving the site and the activity may attract the attention of authorities responsible for regulating mineral extraction. The landowner who believed he was merely improving his property may then find himself involved in disputes concerning the legality of extraction and transportation of mineral.

Where explosives are introduced into the operation, the consequences can become significantly more serious. Landowners frequently assume that if gelatin sticks and detonators belong to somebody else, they have nothing to worry about. However, several cases before the Kerala High Court demonstrate that the discovery of explosives at a site can result in criminal proceedings against multiple persons connected with the activity. What began as an effort to remove unwanted rock may suddenly become a matter involving police investigation, interrogation and court proceedings.

The legal implications are often not confined to explosives laws alone. Depending on the facts, authorities may examine whether there has been unauthorised extraction, storage or transportation of mineral under the Mines and Minerals (Development and Regulation) Act, 1957. Environmental issues may also arise. In appropriate cases, proceedings under the Environment (Protection) Act, 1986 may follow and environmental compensation may be assessed. Such compensation can be substantial and, in some situations, may exceed the value of the material removed from the property.

Activities involving drilling, blasting, crushing and transportation may also attract scrutiny under pollution control laws, including the Water (Prevention and Control of Pollution) Act, 1974 and the Air (Prevention and Control of Pollution) Act, 1981. Local authorities may examine whether licences required under the Kerala Panchayat Raj Act or municipal laws have been obtained. If excavation extends into Government land, puramboke land, road puramboke, thodu puramboke or other public land, proceedings under the Kerala Land Conservancy Act may also arise.

Perhaps the greatest risk lies in the fact that the contractor who promised to take care of everything is often not the person left dealing with the consequences. Contractors move on to other projects, labourers leave and intermediaries become unavailable. The landowner, however, remains connected to the property where the activity occurred. It is therefore unwise to rely solely on verbal assurances that all permissions will be obtained. A prudent landowner should satisfy himself that the proposed activity is lawful and that all necessary approvals have been obtained before any excavation, blasting or transportation begins.

Many landowners who encounter legal difficulties never intended to start a quarry or engage in mining. Their objective was simply to level land, excavate a pond, construct a road, develop agricultural land or remove unwanted rock or earth. Yet a seemingly harmless arrangement can create unexpected legal consequences when proper precautions are not taken.

Before permitting any excavation activity on a property, it is worth remembering a simple principle:

A promise to obtain licences is not the same thing as actually possessing them.

When authorities inspect a site, it is the approvals, permits and compliance records that matter—not the assurances that somebody promised to obtain them later.

Note

This article is part of a public awareness series intended to help landowners and the general public understand certain legal issues relating to mining, excavation, blasting, environmental compliance and mineral administration.

The article is intended solely for educational and awareness purposes. It does not constitute legal advice and should not be treated as a substitute for professional legal or technical consultation. The applicability of laws depends on the facts and circumstances of each case and readers are advised to seek appropriate professional advice wherever necessary.


Disclaimer

The information provided on this website is for general informational purposes only and is provided on an “as is” and “as available” basis, without any warranties, express or implied. The author does not make any representations regarding the accuracy, completeness, or current validity of the content and disclaims all liability for any loss, damage, penalty, or consequence arising out of the use of, or reliance upon, the information contained herein.

This content does not constitute legal advice. Laws, rules, and judicial interpretations are subject to change and may vary based on facts and circumstances. Readers are advised to refer to the original statutes, rules, notifications, and judgments, or consult the concerned government department or a qualified legal professional, in case of any doubt, inconsistency, or confusion.

Post a Comment

0 Comments