Subscribe Us

header ads

എന്താണ് മൈനിംഗ് പ്ലാൻ, സ്കീം ഓഫ് മൈനിംഗ്, ഫൈനല്‍ മൈന്‍ ക്ലോഷര്‍ പ്ലാന്‍ ? / What is a Mining Plan, Scheme of Mining and Final Quarry Closure Plan?

 

മൈനിംഗ് പ്ലാൻ, സ്കീം ഓഫ് മൈനിംഗ്, ഫൈനല്‍ മൈന്‍ ക്ലോഷര്‍ പ്ലാന്‍

മൈനിംഗ് പ്ലാൻ എന്നത് ഒരു ഖനിയുടെ  തുടക്കം മുതഅടച്ചുപൂട്ടവരെയുള്ള  പ്രവത്തന പദ്ധതിയെ സംബന്ധിച്ച ഒരു ഡോക്യുമെന്റ് ആണ്. ഖനന പ്രവത്തനങ്ങശരിയായി ആസൂത്രണം ചെയ്യുന്നതിനും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഖനനം നടത്തുന്നതിനും  ഇത് സഹായിക്കുന്നു. ഖനനം നടന്ന ഖനിയെ  പുനരധിവാസം നടത്തുന്നതും മൈനിംഗ് പ്ലാനില്‍ ഉള്‍പെട്ടു വരുന്നു. നിലവിക്വാറിയുടെയോ ഖനിയുടെയോ പ്രവത്തനത്തിന് പാരിസ്ഥിതിക അനുമതി ആവശ്യമാണ്. പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനു മൈനിംഗ് പ്ലാന്‍ സമര്‍പ്പിക്കണം. മൈനിംഗ് പ്ലാൻ പവിത്രമാണെന്നും മൈനിംഗ് പ്ലാനില്‍ നിന്നും വ്യതിയാനം സംഭവിച്ചാല്‍ ആയത് ലംഘനമായി കണക്കാക്കുമെന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി അതിന്റെ ഒരു വിധിന്യായത്തിൽ വ്യക്തമായി പരാമശിച്ചിട്ടുണ്ട്. ഖനിയിജോലി ചെയ്ത് പരിചയമുള്ള വ്യക്തിയാണ് മൈനിംഗ് പ്ലാൻ തയ്യാറാക്കേണ്ടത്. അത്തരം വ്യക്തിക്ക് മൈനിംഗ് എഞ്ചിനീയറിംഗ് ബിരുദമോ ജിയോളജിയിബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. അത്തരം വ്യക്തികള്‍ക്ക് മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പ് Recognised Qualified Person (RQP) സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നു. അത്തരം അംഗീകൃത യോഗ്യതയുള്ളവരുടെ പട്ടിക വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.ഇന്ത്യന്‍ ബ്യുറോ ഓഫ് മൈന്‍സ് (IBM) മുമ്പ് നല്കിയുരുന്ന RQP സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മൈനിംഗ് പ്ലാന്‍ തയ്യാറാക്കാം.

 ഖനി ഉടമ  മൈനിംഗ് പ്ലാൻ അനുസരിച്ച് ഖനനം നടത്തുമെന്ന് ഒരു സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിച്ചലെ മൈനിംഗ് പ്ലാൻ അംഗീകരിച്ചു നല്‍കുകയുള്ളൂ .

2012 ലെ  ദീപക് കുമാകേസിലെ സുപ്രീം കോടതി വിധിയെ തുടന്നാണ് മൈനധാതുക്കക്കായി മൈനിംഗ് പ്ലാൻ കേരളത്തിനിര്‍ബന്ധം ആക്കിയത്. ഒരു ആർ‌ക്യുപി ഒരു ഖനന പദ്ധതി തയ്യാറാക്കുമ്പോഅയാരാജ്യത്തെ എല്ലാ ധാതു സംബന്ധമായ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഖനന പ്രവർത്തനങ്ങനടത്തുന്നതിന്, മൈൻസ് ആക്ട് പ്രകാരം ഇന്ത്യാ ഗവമെന്റ് 1961 ല്‍ കൊണ്ടുവന്ന  മെറ്റാലിഫറസ് മൈൻസ് റെഗുലേഷപാലിക്കേണ്ടതുണ്ട്. കൂടാതെ, 2015 ലെ കേരള മൈനർ മിനറസഷറൂളികിയിരിക്കുന്ന മൈനിംഗ് പ്ലാൻ തയ്യാറാക്കമാഗ്ഗനിദ്ദേശങ്ങRQP-കൾ പാലിക്കേണ്ടതുണ്ട്.

മൈനിംഗ് പ്ലാൻ തയ്യാറാക്കുമ്പോള്‍ വസ്തുവില്‍ ആകെയുള്ള ധതുകളുടെ ജിയോളജിക്കല്‍ റിസര്‍വ്, നിയമപരമായി ഖനനം ചെയ്യാന്‍ പറ്റുന്ന മൈനബിള്‍ റിസര്‍വ്, ബ്ലോക്ക്ഡ് റിസര്‍വ് എന്നിവ ശരിയായി കണ്ടുപിടിച്ചു നല്‍കേണ്ടതുണ്ട്. കൂടാതെ ധാതുവിന്റെ മുകളിലെ മണ്ണിന്റെ അളവും ശരിയായി രേഖപെടുത്തണം.  ഡിജിപിഎസ് ഉപകരണങ്ങളോ ടോട്ടസ്റ്റേഷനോ ഉപയോഗിച്ച് ഖനിയുടെ  അതി്തി നിർണയിക്കുകയും സവേ നടത്തുകയും കോണ്ടൂമാപ്പുകളും പ്ലാനുകളും വിഭാഗങ്ങളും (സെക്ഷന്‍) തയ്യാറാക്കുകയും വേണം.

വിവിധ തരത്തിലുള്ള മൈനിംഗ് പ്ലാൻ രേഖകൾ എന്തൊക്കെയാണ്?

മൂന്ന് തരത്തിലുള്ള മൈനിംഗ് പ്ലാൻ ഡോക്യുമെന്റുകളുണ്ട്, അതായത്, പുരോഗമന മൈന്‍ ക്ലോഷർ പ്ലാനോടുകൂടിയ മൈനിംഗ് പ്ലാൻ Mining Plan with progressive mine closure plan (ചുരുക്കത്തിൽ "മൈനിംഗ് പ്ലാൻ" എന്ന് പരാമശിക്കുന്നു), സ്കീം ഓഫ് മൈനിംഗ് (scheme of mining), അന്തിമ ക്വാറി/മൈൻ ക്ലോഷപ്ലാ (final quarry/mine closure plan). ഈ രേഖകള്‍ എല്ലാം നിയമപരമായി സമര്‍പ്പിക്കേണ്ടതുണ്ട്. ആവശ്യമാണെങ്കിക്വാറി ഉടമയ്ക്ക് രേഖകപരിഷ്കരിക്കാഅനുമതി ലഭിക്കും .

പുരോഗമന മൈനിംഗ് ക്ലോഷർ പ്ലാനോടുകൂടിയ ഖനന പദ്ധതി ( Mining Plan with progressive mine closure plan)

ഈ രേഖ നിദ്ദിഷ്ട ലീസ് കാലയളവിനായി തയ്യാറാക്കേണ്ടതാണ്. ഇതില്‍ തെഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പെടുത്തണം

1.      ലീസ് കാലാവധിയില്‍ നടത്താന്‍ ഉദ്ദേശിച്ച ഖനന പ്രവര്‍ത്തികളും ആയത് എപ്രകാരം നടത്തും എന്നുള്ളത്

2.    ആദ്യ അഞ്ചു വര്‍ഷം (സാമ്പത്തിക വര്‍ഷംതോറും) നടത്തുന്ന ഖനനം. ധാതു, മേല്‍ മണ്ണ് എന്നിവയുടെ അളവ് സഹിതം. ഈ അളവില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ലാത്തതാണ്. ഒരു കാരണവശാലും കൂടാന്‍ പാടില്ല.

3.    ഖനനം ചെയ്യുന്നത്ത് തുടരുമ്പോള്‍ തന്നെ ഖനിയുടെ പുനരധിവാസം എങ്ങനെ നടത്തും എന്നുള്ള പ്രോഗ്രസ്സിവ് ക്വാറി ക്ലോഷര്‍ പ്ലാന്‍

 

നിലവിൽ ധാതുക്കളുടെ ലഭ്യത അനുസരിച്ച് പരമാവധി 15 വർഷത്തേക്കാണ് പാട്ടം/ലീസ്  അനുവദിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 1 മുതൽ 2 ഹെക്ടർ വരെയുള്ള പ്രദേശത്തിന് 5 മുതൽ 10 വർഷം വരെ പാട്ടം/ലീസ്  അനുവദിക്കുകയും കൂടുതല്‍ ഏരിയ ഉള്ള സ്ഥലത്ത് 15 വർഷത്തേക്ക് ലീസ് അനുവദിക്കുകയും ചെയ്യുന്നു. ധാതു ലഭ്യമാണെങ്കില്‍ 15 വർഷത്തേക്ക് കൂടി പാട്ടങ്ങപുതുക്കി ലഭിക്കും. ലീസ് അനുവധിക്കുന്ന ഉദ്യോഗസ്ഥനാണു  കാലാവധി തീരുമാനിക്കുന്നത്‌.

മൈനിംഗ് പ്ലാനില്‍ പ്രദേശത്ത് ആകെ ഖനനം ചെയ്യാവുന്ന ധാതുക്കളുടെ അളവ് കാണിക്കേണ്ടതാണ്. 15 വർഷത്തേക്ക് മുകൂആസൂത്രണം സാധ്യമല്ലാത്തതിനാ, ആദ്യ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ ഖനന സ്കീം മൈനിംഗ് പ്ലാനില്‍ നല്‍കിയാല്‍ മതി.   ആദ്യത്തെ അഞ്ച് സാമ്പത്തിക വർഷങ്ങളി, പ്രസ്തുത പദ്ധതി സ്കീം പ്രകാരം ഖനി ഉടമ ഖനനം ചെയ്യണം. ഉദാഹരണത്തിന്, ആദ്യ വർഷം, അളവ് 1 ലക്ഷം ടൺ ആയി നിജപ്പെടുത്തുകയും ഖനനത്തിന്റെ നിദ്ദിഷ്ട സ്ഥലം 1, 2 ബെഞ്ചുകളായി നിശ്ചയിക്കുകയും ചെയ്താൽ, ഖനനം 1 ലക്ഷം ടണ്ണിലേക്കും 1, 2 ബെഞ്ചുകളിലേക്കും പരിമിതപ്പെടുത്തണം. മുകളിൽ നിന്ന് താഴേക്ക് ഖനനം നടത്തിയാമാത്രമേ ബെഞ്ച് ഖനനം സാധ്യമാകൂ (എംഎംആ1961 ലെ വ്യവസ്ഥ) എന്നതിനാല്‍ അപ്രകാരം മാത്രമേ ഖനനം നടത്താവൂ, അതുപോലെ, ഖനന പദ്ധതിയിൽ കിയിരിക്കുന്ന സ്കീം അനുസരിച്ച് വേണം ആദ്യത്തെ അഞ്ച് ഷത്തേക്ക് ഖനനം നടത്തേണ്ടത്, ഏതെങ്കിലും കാരണവശാല്‍ (ഉദാ: തെറ്റായി മൈനിംഗ് പ്ലാന്‍ തയ്യാറാക്കിയതിനാല്‍) മൈനിംഗ് പ്ലാന്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ മോഡിഫയിട് (modified) മൈനിംഗ് പ്ലാന്‍ നല്‍കാവുന്നതാണ്‌. എന്നാല്‍ ചെറിയൊരു മാറ്റം വന്നാല്‍  സ്കീം ഓഫ് മൈനിംഗ് സമര്‍പ്പിക്കുമ്പോള്‍ അളവുകള്‍ മാറ്റം വരുത്തി നല്‍കിയാല്‍ മതിയാകും.

 ഉദാ 1:

മൈനിംഗ് തുടങ്ങിയത് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ആണ്. മൈനിംഗ് പ്ലാനില്‍ നല്‍കിയ സ്കീം പ്രകാരം 1 ലക്ഷം ടണ്ണ്‍ ധാതു ഖനനം ചെയ്യാന്‍ പറ്റിയില്ല. ഈ സാഹചര്യത്തില്‍ മോഡിഫയിട് (modified) മൈനിംഗ് പ്ലാന്‍ നല്‍കേണ്ടതില്ല. അഞ്ചു വര്‍ഷം കഴിയുന്ന മുറക്ക്  സ്കീം ഓഫ് മൈനിംഗ് നല്‍കുമ്പോള്‍ ബാക്കിയുള്ള അളവ് കൂട്ടി ചേര്‍ത്ത് സ്കീം തയ്യാറാക്കാം.

 ഉദാ 2:

അകെ ഒരു മീറ്റര്‍ കനത്തില്‍ മണ്ണ്‍ മൈനിംഗ് പ്ലാനില്‍ കാണിച്ചിട്ടുള്ളൂ. എന്നാല്‍ ഖനനം തുടങ്ങിയപ്പോള്‍ 4 മീറ്റര്‍ കനത്തില്‍ മണ്ണ് കണ്ടു. ഇത് പാറയുടെ അളവിനെ ബാധിക്കും. ഇപ്രകാരം ഉള്ള സന്ദര്‍ഭങ്ങളില്‍ മോഡിഫയിട് (modified) മൈനിംഗ് പ്ലാന്‍ നല്‍കാം.

ഉദാ 3:

സമരം കാരണം എനിക്ക് 2 വര്‍ഷം ഖനനം നടത്താന്‍ പറ്റിയില്ല. പരാതി കാരണം ക്വാറി നിന്നു കിടന്നു. ഇപ്രകാരം ഉള്ള സന്ദര്‍ഭങ്ങളില്‍ മോഡിഫയിട് (modified) മൈനിംഗ് പ്ലാന്‍ നല്‍കാം.

RQP മൈനിംഗ് പ്ലാന്‍ തയ്യാറാക്കിയതില്‍ തെറ്റ് സംഭവച്ചിതിനാല്‍ മോഡിഫയിട് (modified) മൈനിംഗ് പ്ലാന്‍ സമര്‍പിക്കേണ്ട സാഹചര്യം ഉളവയിട്ടുണ്ട് എന്നതിനാല്‍ ഒരു RQP യെ തിരഞ്ഞെടുക്കുമ്പോള്‍ ശരിയായ RQP യെ ആണ് തിരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പു വരുത്തണം.

 

 

സ്കീം ഓഫ് മൈനിംഗ് (ഖനന പദ്ധതി)

ആദ്യത്തെ അഞ്ച് വർഷത്തിന് ശേഷം, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഖനന പദ്ധതി തയ്യാറാക്കി ജിയോളജിസ്റ്റിന്റെ അംഗീകാരത്തിനായി ആദ്യത്തെ അഞ്ച് വര്‍ഷത്തിന്റെ കാലാവധി അവസാനിക്കുന്നതിനു 120 ദിവസത്തിനുള്ളില്‍ സമര്‍പിക്കേണ്ടത്‌ ഖനിയുടമയുടെ കടമയാണ്. ഇതിമുഅഞ്ച് ഷങ്ങളിനടത്തിയ ഖനനത്തിന്റെ അവലോകനം, മുന്‍ ഖനന പദ്ധതിയിൽ നിന്നുള്ള വ്യതിയാനങ്ങ, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഖനന പദ്ധതി എന്നിവ അടങ്ങിയിരിക്കണം. ആദ്യത്തെ അഞ്ച് വർഷങ്ങളിഖനന പദ്ധതിയിവിഭാവനം ചെയ്തതുപോലെ ഖനനം നടത്താകഴിയാതെ വരികയും ബാക്കി അളവ് ശേഷിക്കുകയും ചെയ്താ, പുതിയ ഖനന പദ്ധതിയിൽ ബാലസ് അളവ് ക്രമീകരിക്കാവുന്നതാണ്. അതുപോലെ, കഴിഞ്ഞ അഞ്ച് വർഷത്തേക്ക് പദ്ധതിക്ക് വിരുദ്ധമായി കൂടുതൽ അളവ് ഖനനം ചെയ്തിട്ടുണ്ടെങ്കി, അടുത്ത അഞ്ച് വർഷത്തേക്ക് നിദ്ദേശിച്ച പദ്ധതിയിനിന്ന് അത്തരം അളവ് കുറയ്ക്കാവുന്നതാണ്.

ഇപ്രകാരം  പത്താം സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ്  മറ്റൊരു സ്കീം ഓഫ് മൈനിംഗ് കൂടി സമപ്പിക്കേണ്ടതുണ്ട്.

ക്വാറി അടച്ചുപൂട്ടാനുള്ള അന്തിമ പദ്ധതി/ഫൈനല്‍ ക്വാറി ക്ലോഷര്‍ പ്ലാന്‍  (Final quarry closure plan)

ഖനനം അവസാനിപ്പിക്കുന്നതിനോ പാട്ടത്തിന്റെ കാലാവധി തീരുന്നതിനോ ഒരു വർഷം മുമ്പ് അന്തിമ ക്വാറി ക്ലോഷപ്ലാസമപ്പിക്കണം. പാട്ടക്കാലാവധി കഴിഞ്ഞാഖനി അങ്ങനെ തന്നെ  ഉപേക്ഷിക്കാപാടില്ലെന്നാണ് ചട്ടം. ഖനി ശരിയായി പുനരധിവാസം നടത്തി അടക്കേണ്ട ചുമതല ഖനി ഉടമക്ക് ഉണ്ട്.

ലീസ് പുതുക്കുന്ന സാഹചര്യത്തിലും Final quarry closure plan സമര്‍പ്പിക്കണം. എന്നാല്‍ ആയതില്‍ ലീസ് പുതുക്കുന്ന വിവരം കാണിക്കാവുന്നതും ഇനി ഖനനം നടത്താന്‍ സാദ്യത ഇല്ലാത്ത ഭാഗങ്ങള്‍ ക്ലോസ് ചെയ്യാവുന്നതും ആണ്.

ബഞ്ചുകളിക്വാറിയില്‍ നിന്നും നീക്കം ചെയ്തു സൂക്ഷിച്ച മേല്‍ മണ്ണ്‍ വിരിച്ചുകൊണ്ട് അവിടെ കൃഷിക്ക്  അനുയോജ്യമായത് ആക്കുക, ചെടി, മരം മുതലായവ ബെഞ്ചില്‍ നടുക, വെള്ളം കെട്ടികെടക്കുന്നുണ്ടെങ്കില്‍ ആയത് ഉപയോഗിച്ചു കൃഷി നടത്തുക മീന്‍ വളര്‍തുക മൂടാന്‍ പറ്റുന്ന കുഴികള്‍ മൂടി കൃഷി ചെയ്യുക എന്നിങ്ങനെ പല പ്രകൃതിക്ക് അനുയോജ്യമായ പുനരധിവാസ പ്രവര്‍ത്തികള്‍ ചെയ്യാം.

 ഖനന പദ്ധതികൾ (Mining plan documents ) അനുസരിച്ചാണ് ഖനനം നടക്കുന്നതെന്ന് ആരാണ് ഉറപ്പാക്കേണ്ടത്?

മൈൻസ് ആക്ടും മെറ്റലിഫറസ് മൈൻസ് റെഗുലേഷനും അനുസരിച്ച്, ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഖനി ഉടമ യോഗ്യരായ മൈൻസ് മാനേജർ, ഫോർമാൻ, ബ്ലാസ്റ്റർ, ജിയോളജിസ്റ്റ്, മൈനിംഗ് എഞ്ചിനീയർ തുടങ്ങിയവരെ നിയോഗിക്കണം എന്നുണ്ട്.  മൈനിംഗ് പ്ലാൻ, ഖനന പദ്ധതി മുതലായവയ്ക്ക് അനുസൃതമായി ഖനനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മൈൻസ് മാനേജരുടെ കടമയാണ്. പല ഖനി ഉടമകളും മൈനിംഗ് പ്ലാന്‍ പരിശോധിക്കുകയോ അതിന്‍പ്രകാരം ആണ് ഖനനം നടത്തുന്നത് എന്ന് ഉറപ്പു വരുത്തുകയോ ചെയ്യുന്നില്ല. ആയതിനാല്‍ പിന്നീട് ഖനി/ക്വാറി  നിന്നു പോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുള്ളതാണ്. കൂടാതെ വലിയ പിഴ ഒടുക്കെണ്ടാതായ് വരുകയും ചെയ്യും. ബഹു. കോടതി വിധി പ്രകാരവും കേന്ദ്ര നിയമപ്രകാരവും കേരളത്തിലെ ഖനി നിയമത്തില്‍ വരുത്തുന്ന  ഭേദഗതികള്‍ പാലിക്കേണ്ടത് എല്ലാ ഖനി ഉടമകളുടെയും  ചുമതലയാണ്.

2023 ഓഗസ്റ്റ് 22 മുതൽ 2038 ഓഗസ്റ്റ് 21 വരെ അനുവദിക്കുന്ന 15 വർഷത്തെ പാട്ടത്തിനായുള്ള ഖനന പദ്ധതി രേഖകൾ സമർപ്പിക്കുന്നതിന്റെ ഒരു ഉദാഹരണം:

Sl no

Type of document

Period

Financial years

Remarks

1

Mining plan with progressive mine closure plan/ പുരോഗമന മൈനിംഗ് ക്ലോഷർ പ്ലാനോടുകൂടിയ മൈനിംഗ് പ്ലാന്‍

Mining plan from 22.8.2023 to 21.8.2038

 

(including scheme for 2023-24

2024-25

2025-26

2026-27

2027-28)

 

16 സാമ്പത്തിക വർഷത്തേക്കുള്ള മൈനിംഗ് പ്ലാനും  5 സാമ്പത്തിക വർഷത്തേക്കുള്ള സ്കീമും

22.8.2023 to 31.3.2024 being first financial year and 1.4.2038 to 21.8.2038 being the 16th financial year.

 

ലീസ് അനുവദി

ക്കുന്നതിനു മുംബ്‌ സമര്‍പ്പിക്കേണ്ടത്

2

Scheme of mining/സ്കീം ഓഫ് മൈനിംഗ്

2028-29

2029-30

2030-31

2031-32

2032-33

രണ്ടാമത്തെ 5 സാമ്പത്തിക വർഷത്തേക്കുള്ളത്

5 വര്‍ഷം തികയുന്നതിനു 120 ദിവസം മുമ്പ് സമര്‍പ്പിക്കേണ്ടത്

3

Scheme of mining/ സ്കീം ഓഫ് മൈനിംഗ്

2033-34

2034-35

2035-36

2036-37

2037-38

മൂന്നാമത്തെ 5 സാമ്പത്തിക വർഷത്തേക്കുള്ളത്

10 വര്‍ഷം തികയുന്നതിനു 120 ദിവസം മുമ്പ് സമര്‍പ്പിക്കേണ്ടത്

4

Final quarry closure plan/ഫൈനല്‍ മൈന്‍ ക്ലോഷര്‍ പ്ലാന്‍

22.8.2037 to 21.8.2038

അവസാനത്തെ വര്‍ഷംവര്ഷം  (365 ദിവസം)

ലീസ് കാലാവധി  അവസാനിക്കുന്നതിനു 356 ദിവസം മുംബ്‌ സമര്‍പിക്കണം

This may include scheme from 1.4.2038 to 21.8.2038 also. But during final closure period there won’t be much mining unless the mine has a life more than 15 years.

 

നിയമാനുസൃതവും സാധുതയുള്ളതുമായ കാരണമോ ആവശ്യമോ ഉണ്ടെങ്കിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്ലാനില്‍  മാറ്റം (modified) വരുത്താൻ കഴിയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഒരു  ലീസ് ക്വാറി തുടങ്ങത്  ഏപ്രിൽ 1 മുതലാണെങ്കില്‍ എല്ലാ സ്കീം വർഷങ്ങളും 12 മാസ കാലാവധിയുള്ള ഒരു പൂർണ്ണ സാമ്പത്തിക വർഷമായിരിക്കും. ആയതിനാല്‍ കഴിവതും ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു തൊട്ടുമുംബായ് ക്വാറി തുടങ്ങുന്നത് ഒഴിവാക്കുന്നത് നല്ലതാണു (പ്രത്യേകിച്ച് ജനുവരി ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളില്‍). എന്നാല്‍ കാലയളവ്‌ കുറവായതിനാല്‍ പെര്‍മിറ്റ്‌ ഉടമകള്‍ക്ക് ഇപ്രകാരം ചെയ്യുവാന്‍ കഴിയുകയില്ല.

5 വര്‍ഷം കാലാവധിയുള്ള ഒരു ലീസിനു സ്കീം ഓഫ് മൈനിംഗ് നല്‍കേണ്ടതില്ല എന്നാല്‍ ഫൈനല്‍ ക്വാറി ക്ലോഷര്‍ പ്ലാന്‍ ലീസ് അവസാനിക്കുന്നതിനു  ഒരു വര്‍ഷം മുമ്പ് നല്‍കണം.

പെര്‍മിറ്റ്‌ ഉടമ ഫൈനല്‍ ക്വാറി ക്ലോഷര്‍ പ്ലാന്‍  പെര്‍മിറ്റ്‌ അവസാനിക്കുന്നതിനു  ഒരു വര്‍ഷം മുമ്പ് നല്‍കണം.

ഒരു വര്‍ഷത്തില്‍ താഴെ ഉള്ള പെര്‍മിറ്റ്‌ ഉടമകള്‍ മൈനിംഗ് പ്ലാന്‍ സമര്‍പ്പിക്കുമ്പോ താനേ അതില്‍ ഫൈനല്‍ ക്വാറി ക്ലോഷര്‍ പ്ലാന്‍ കൂടി ചേര്‍ത്ത് സമര്‍പിക്കേണ്ടതാണ്

മൈനിംഗ് പ്ലാന്‍ KOMPAS ല്‍ എന്‍ട്രി വരുത്തുന്നത് സംബന്ധിച്ച്

അംഗീകരിച്ച മൈനിംഗ് പ്ലാന്‍ സ്കാന്‍ ചെയ്തു ( ടെക്സ്റ്റ്‌, അനക്ഷര്‍, മാപ്പുകള്‍ എന്നിവ ഓരോ ഫയലും  10 MB യില്‍ കവിയാത്തത്) സമര്‍പ്പിക്കുമ്പോള്‍ മൈനിംഗ് ആന്‍ഡ്‌ ജിയോളജി ഓഫീസ് അത് KOMPAS ല്‍ എന്‍ട്രി വരുത്തുന്നതാണ്.

ആദ്യ വര്‍ഷം എന്നുള്ളത് ഏതു സാമ്പത്തിക വര്‍ഷത്തിലാണോ ഖനനം ആരംഭിക്കുന്നത് ആ വര്‍ഷം മുതല്‍ 5 സാമ്പത്തിക വര്‍ഷം വരെ ആണ് കൊമ്പസില്‍ ഡാറ്റ എന്‍ട്രി നടത്തുന്നത്. KOMPAS ല്‍ എന്‍ട്രി വരുത്തിയലെ മൂവേമെന്റ് പെര്‍മിറ്റ്‌/പാസ്‌ എന്നിവ ലഭിക്കൂ. KMMC Rules ലെ റൂള്‍ 71 പ്രകാരം ഒരു ലീസ് ഉടമ ക്വാറി ഓപ്പണ്‍ ചെയ്യന്ന വിവരം നോട്ടീസ് ആയി അറിയിക്കേണ്ടതുണ്ട്. അപ്രകാരം അറിയിക്കുന്ന നോട്ടിസില്‍ ക്വാറി സ്റ്റാര്‍ട്ട്‌ ചെയ്യുന്ന വിവരം നല്‍കുകയും അതിനു അനുസൃതമായി കോമ്പസ്സില്‍ മൈനിംഗ് പ്ലാന്‍ എന്‍ട്രി വരുത്തുകയും ചെയ്യും.

പരിഷ്കരിച്ച (മോഡിഫയിട്) മൈനിംഗ് പ്ലാന്‍ /സ്കീം എന്നിവ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍

മൈനിംഗ് പ്ലാന്‍ /സ്കീം എന്നിവ പരിഷ്കരിച്ചു നല്‍കുമ്പോള്‍ സ്കീം പീരീഡ്‌ ഒറിജിനല്‍ പ്ലാനില്‍ എന്തായിരുന്നോ അത് തന്നെ പരിഷ്കരിക്കാന്‍ പാടുള്ളൂ.

 

ഉദാഹരണം 1:

മാറ്റം വരുത്തുന്ന ഡോക്യുമെന്റ്

1

Mining plan with progressive mine closure plan/ പുരോഗമന മൈനിംഗ് ക്ലോഷർ പ്ലാനോടുകൂടിയ മൈനിംഗ് പ്ലാന്‍

Mining plan from 22.8.2023 to 21.8.2038

 (including scheme for 2023-24

2024-25

2025-26

2026-27

2027-28)

16 സാമ്പത്തിക വർഷത്തേക്കുള്ള മൈനിംഗ് പ്ലാനും  5 സാമ്പത്തിക വർഷത്തേക്കുള്ള സ്കീമും

22.8.2023 to 31.3.2024 being first financial year and 1.4.2038 to 21.8.2038 being the 16th financial year.

 

ലീസ് അനുവദി

ക്കുന്നതിനു മുംബ്‌ സമര്‍പ്പിക്കേണ്ടത്

 

1.9.2025 മേല്‍ മൈനിംഗ് പ്ലാന്‍ പരിഷ്കരിച്ചു Modified Mining Plan with progressive mine closure plan സമര്‍പ്പിക്കുമ്പോള്‍  1.9.2025  മുതല്‍ 21.8.2038 വരെ ഉള്ള കാര്യങ്ങള്‍ പറയാം. എന്നാല്‍ ഇതിലെ സ്കീമില്‍ മാറ്റം വരുത്താവുന്നത് താഴെ പറയുന്നവയാണ്

2025-26

2026-27

2027-28

2025 ല്‍ Modified Mining Plan with progressive mine closure plan സമര്‍പ്പിക്കുന്നതിനാല്‍ 5 വര്‍ഷത്തെ സ്കീം കൂടി (2028-29, 2029-30 എന്നിവ) സമര്‍പ്പിക്കാന്‍ പറ്റില്ല.

ഉദാഹരണം 2:

മാറ്റം വരുത്തുന്ന ഡോക്യുമെന്റ്

2

Scheme of mining/സ്കീം ഓഫ് മൈനിംഗ്

2028-29

2029-30

2030-31

2031-32

2032-33

രണ്ടാമത്തെ 5 സാമ്പത്തിക വർഷത്തേക്കുള്ളത്

5 വര്‍ഷം തികയുന്നതിനു 120 ദിവസം മുമ്പ് സമര്‍പ്പിക്കേണ്ടത്

 

 

ഇത് പരിഷ്കരിച്ചു Modified Scheme of Mining, 1.10.2032 ല്‍ നല്കുമ്പോ പരിഷ്കരണം ചെയ്യാവുന്നത് താഴെ പറയുന്ന വര്‍ഷങ്ങള്‍ ആണ് 

2032-33

2034-35

ഖനന പ്ലാന്‍  തയ്യാറാക്കുമ്പോള്‍ ധാതുവിന്റെ   അളവു ശരിയായി തിട്ടപ്പെടുത്തുന്നതിന്റെ ആവശ്യകത 

ഗ്രാനൈറ്റ് ബിൽഡിംഗ് സ്റ്റോൺ, ലാറ്ററൈറ്റ് ബിൽഡിംഗ് സ്റ്റോൺ മുതലായ ധാതുക്കളുടെ കാര്യത്തിൽ, മേല്‍ മണ്ണിന്റെ കനം മുൻകൂട്ടി അറിയുന്നതിനാല്‍ ഖനനയോഗ്യമായ ആകെ കരുതൽ ശേഖരം മുൻകൂട്ടി അറിയാം. അതിനാൽ, ഖനന പദ്ധതി തയ്യാറാക്കുമ്പോൾ, RQP നടത്തുന്ന  സർവേ, അവർ നിർമ്മിക്കുന്ന കോണ്ടൂർ മാപ്പ്, മേല്‍ മണ്ണിന്റെ കനം, സെക്ഷനുകൾ, പ്ലാനുകൾ, ക്രോസ് സെക്ഷൻ തിരഞ്ഞെടുക്കൽ എന്നിവ വളരെ പ്രധാന കാര്യങ്ങലാണ്. കോണ്ടൂർ ഇടവേളയുടെ ശരിയായ തിരഞ്ഞെടുപ്പും ക്രോസ് സെക്ഷന്റെ ശരിയായ തിരഞ്ഞെടുപ്പും സെക്ഷനുകൾക്കിടയിലുള്ള ശരിയായ ഇടവേളയും ശരിയായ സ്വാധീന കണക്കുകൂട്ടലുകളും ഒരു നല്ല ഖനന പദ്ധതി/mining plan തയ്യാറാക്കുന്നതിന് സഹായിക്കും. കോണ്ടൂരിലോ ക്രോസ് സെക്ഷനുകളുടെ തിരഞ്ഞെടുപ്പിലോ പിശകുണ്ടെങ്കിൽ, വോളിയം (വ്യാപ്തം) കണക്കാക്കുന്നതിൽ ധാരാളം പിശകുകൾ ഉണ്ടാകും. വ്യാപ്തം (volume) ശരിയായി കണ്ടു പിടിക്കാന്‍  ബെഞ്ച് തിരിച്ചുള്ള കണക്കുകൂട്ടൽ പ്രധാനമാണ്. ആദ്യത്തെ ഖനന പദ്ധതി/mining plan രേഖ തെറ്റാണെങ്കിൽ, ഖനനത്തിന്റെ എല്ലാ പദ്ധതികളിലും/plans ഈ പിശക് പ്രതിഫലിക്കും. കൃത്യമായ സർവേകൾ നടത്തിയില്ലെങ്കിൽ അതിര്‍ത്തി തൂണുകളുടെ കൃത്യമായ കോർഡിനേറ്റുകൾ ശരിയാക്കിയില്ലെങ്കിൽ വോളിയം ശരിയായി കണക്കാക്കുന്നത് എളുപ്പമല്ല.

ഖനന പദ്ധതികളും/Mining plans മറ്റ് അനുബന്ധ രേഖകളും KMMC ചട്ടങ്ങളില്‍ പറയുന്ന സമയത്ത് തന്നെ തയ്യാറാക്കി നല്‍കണം. ആയത് താമസിച്ചാല്‍ അതിന്റെ അംഗീകാരം വൈകും. തന്മൂലം ഖനനം താൽക്കാലികമായി നിർത്തുന്നതിന് കാരണമാകും. മൈനിംഗ് പ്ലാന്‍ പ്രകാരം ഖനനം നടത്തിയില്ലെങ്കില്‍ ആയത് ക്വറിയുടെ നടത്തിപ്പിനെ തന്നെ ബാധിക്കാന്‍ കാരണമാകും.  

ലീസ് കാലാവധി തീരുന്നതിനു മുമ്പ് ഖനനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്

ചിലപ്പോള്‍ പ്രതീക്ഷിച്ചത് പോലെ ധാതു ലഭ്യമായില്ലെങ്കില്‍ (മേല്‍ മണ്ണിന്റെ കനം കൂടുതല്‍ വരുകയോ, സ്കീമില്‍ കൂടുതല്‍ ഖനനം നടത്തുകയോ ചെയ്യുക) ലീസ് കാലാവധിക്ക് മുമ്പ് തന്നെ ലീസ് സറണ്ടർ ചെയ്യേണ്ടി വന്നേക്കാം. അപ്രകാരം വന്നാല്‍ ഫൈനല്‍ മൈന്‍ ക്ലോഷര്‍ പ്ലാന്‍ സമര്‍പിച്ചു അതിന്‍ പ്രകാരം ഖനി ക്ലോസ് ചെയ്തു വേണം ലീസ് അവസാനിപ്പിക്കാന്‍. 

What is a mining plan, scheme of mining and final mine closure plan?

Mining Plan is simply a mine operation plan from start of mine to closure of mine. It helps the miners to properly plan mining operations and for the purpose of safe and environmental friendly mining. It covers the reclamation plan. At present environmental clearance is required for working of a quarry or mine and mining plan is a pre-requisite for the grant of environmental clearance. The  Hon’ble Supreme Court in one of its judgment has clearly mentioned that mining plan is sacrosanct and any deviation from mining plan shall be considered as a violation. The mining plans have been introduced for minor minerals in Kerala in the year 2015 following Hon’ble Supreme Court judgment in Deepak Kumar case.  Mining Plans are to be prepared by a qualified person who has professional experience in working in a mine. Such person should possess a mining engineering degree or a post graduate degree in Geology. The Government of Kerala have given recognition to some geologists and mining engineers for the preparation of mining plans for minor minerals and the list of such recognized qualified persons are available in the website of the Department. Those who have valid RQP certificate issued from Indian Bureau of Mines can also prepare mining plan.

Mining Plans are submitted by quarry /mine owners within an undertaking that they would carrying out mining as per the said mining plan.

When an RQP prepares a mining plan he has to abide by all mineral laws in the country. For example, for conducting mining operations, one has to follow the Metalliferous Mines Regulation 1961 enacted by Government of India under Mines Act. In addition, RQPs have to follow the mining plan preparation guidelines provided in the Kerala Minor Mineral Concession Rules, 2015.

Of all the facts and figures available in mining plan, special emphasis is given to the estimation of mineral reserves available for mining, mineable reserve, blocked reserve etc. They have to prepare a scheme of mining (showing the quantity of mineral proposed to be mined, location where mining is proposed, quantity of overburden or top soil available etc. The area has to be demarcated/surveyed using dGPS equipment or Total Station and contour maps, plans and sections are prepared.

What are the different types of mining plan documents?

There are three types of mining plan documents namely, Mining Plan with progressive mine closure plan (referred to as “mining plan” in short), scheme of mining and final quarry/mine closure plan. The quarry owner is permitted to modify these documents if situation warrants.

Mining plan with progressive mine closure plan:

This document is prepared for entire proposed lease period. At present a lease is granted for a maximum period of 15 year depending on the availability of mineral. For example, a lease for an area of 1 to 2 hectares are granted for a period of 5 to 7 years and a lease having an area of more than 8 ha is granted for a period of 15 years. Leases are renewed for still larger area for another term of 15 years.

Hence, for a fairly large area mining plan with progressive mine closure plan is prepared for 15 years. If there is a proposal for renewal the same is also mentioned in the mining plan.

The mining plan contain total minable reserve in the area. Since advance planning is not possible for 15 years, scheme of mining for initial five financial years is given in the mining plan and for the first five financial years, the mine owner has to mine as per the said scheme. For example, for the first year, if the quantity is fixed as 1 lakhs tonnes and proposed location of excavation is fixed as benches 1 and 2, then mining has to be restricted to 1 lakhs tonnes and 1 and 2 benches. It is to be mentioned here that bench mining is possible (a stipulation in MMR 1961) only if top to bottom mining is done. Like wise, mining for first five years have to be carried as per the scheme provided in the mining plan.

Scheme of mining

At the end of five years, scheme of mining for next five years is prepared and submitted to the Geologist for approval. It basically  contains the review of mining carried out during the previous five years, deviations from the scheme and proposal for next five years. In case mining could not be done as envisaged in the mining plan during the first five years and balance quantity remains, then in the scheme of mining, balance quantity can be adjusted. Likewise, if more quantity was mined against the scheme for previous five years, the such quantity can be reduced from the scheme proposed for next five years.

Likewise, another scheme of mining has to be submitted before the end of 10th financial year.

Final quarry closure plan

Final quarry closure plan is to be submitted one year prior to the closure of mine or expiry of lease. The rules insists that a mine can not be deserted just like that after the expiry of lease. The mine should be properly closed. The closure involves rehabilitation of mine by spreading the overburden and soil in benches, making mined out benches worthy of cultivation (at least for the growth of plants/trees), disposal of all machinery/building constructed for mining activities, providing fencing for the quarry (to avoid danger of falling into the pit), erection of proper warning sings etc.  Since closure activities have to be carried out before the expiry of lease, the mining in the last year is to be restricted. Now, permission will not be granted for the transport of mineral after the expiry of lease.

Who has to ensure that the mining is carried out as per the mining plans?

As per the Mines Act and Metalliferous Mines Regulations, the mine owner has to engage qualified mines manager, foreman, blaster , geologist, mining engineer etc. for conducting the mining operations. It is primarily the duty of mines manager to ensure that mining is carried out as per mining plan, scheme of mining etc.

Example of submission of mining plan documents for 15-year lease which will be granted on 22nd  of August 2023 to 21st August 2038:

Sl no

Type of document

Period

Financial years

Remarks

1

Mining plan with progressive mine closure plan

Mining plan from 22.8.2023 to 21.8.2038

 

(including scheme for 2023-24

2024-25

2025-26

2026-27

2027-28)

 

Mining plan for 16 financial years and scheme for 5 financial years

22.8.2023 to 31.3.2024 being first fin. Year and 1.4.2038 to 21.8.2038 being the 16th financial year

2

Scheme of mining

2028-29

2029-30

2030-31

2031-32

2032-33

Second 5 financial years

 

3

Scheme of mining

2033-34

2034-35

2035-36

2036-37

2037-38

Third 5 financial year

 

 

4

Final quarry closure plan

22.8.2037 to 21.8.2038

1 year (365 days)

This may include scheme from 1.4.2038 to 21.8.2038 also. But during final closure period there won’t be much mining unless the mine has a life more than 15 years.

 

It may be noted that any of the above document can be modified if there is legitimate and valid reason or requirement.

Ideal starting of mine is from 1st April so that all scheme years will be a full financial year having 12 months duration.

Submission of modified mining plan/scheme of mining

When a modified mining plan or scheme of mining is submitted, then modification can be done only for the schemes mentioned in the original document.

Example 1

They are modifying the following mining plan on 1.9.2025

1

Mining plan with progressive mine closure plan

Mining plan from 22.8.2023 to 21.8.2038

 

(including scheme for 2023-24

2024-25

2025-26

2026-27

2027-28)

 

Mining plan for 16 financial years and scheme for 5 financial years

22.8.2023 to 31.3.2024 being first fin. Year and 1.4.2038 to 21.8.2038 being the 16th financial year

 

In the modified mining plan they can mention about changes they are going to effect for the period form 1.9.2025 to 21.8.2028. But in the scheme they can modify only the following period

2025-26

2026-27

2027-28

They are not supposed to mention about the schemes pertaining to 2028-29 and 2029-30.

Example 2

They are modifying the following scheme on 1.10.2032

2

Scheme of mining

2028-29

2029-30

2030-31

2031-32

2032-33

Second 5 financial years

 

 

In this case, they can modify the scheme for the following years only

2031-32

2032-33

They are not allowed to give scheme for 2033-34 and 2034-35 also.

Importance of volume estimation in the preparation of mining plan

In case of minerals like granite building stone, laterite building stone etc. the total mineable reserve is known in advance if the thickness of overburden is known before hand. Hence RQPs, while preparing mining plan, should be very cautious regarding the survey they undertake, the contour map they make, the estimation they do about the thickness of overburden, the sections and plans they make, and the selection of cross section. It is a well known fact that a proper selection of contour interval and proper selection of cross section and proper interval between sections and proper influence calculations are prerequisite for making a good mining plan. If there is error in contour or selection of cross sections, then there will be lot of error in computation of volume. It is important to have bench wise calculation of volume, especially in case of small mines. If first mining plan document is wrong, this error will be reflected in all schemes of mining. It is not easy to compute the volume properly if accurate surveys are not conducted and if proper coordinates of the pillars are not corrected.

It may be noted that improper preparation of mining plans and other related documents will delay the approval of the same which in turn result in temporary discontinuation of mining.

In case a quarrying lease is surrendered prematurely, then they have to submit final quarry closure plan and close the quarry before submitting application for surrender. 


Disclaimer
The information on this website is provided "as is" and "without warranty." In terms of how this information is used or the results of its usage, the author disclaims all liability. Users should consult the original rules or get in touch with the relevant department for more information if there are any inconsistencies, questions, or confusion.

Please send your comments/suggestions to theminemapper@gmail.com


Post a Comment

0 Comments