കേരളത്തിൽ കാണപ്പെടുന്ന എല്ലാ ധാതുക്കളും സർക്കാരിൽ നിക്ഷിപ്തമാണ്. അതിനാൽ, സർക്കാരിന്റെ അനുമതിയില്ലാതെ ധാതുക്കൾ ഖനനം ചെയ്യാനോ, ഉപയോഗിക്കാനോ, വിൽക്കാനോ ആർക്കും അവകാശമില്ല. ഇന്ത്യയിലെ ധാതുക്കളുടെ ശരിയായ വികസനത്തിനും നിയന്ത്രണത്തിനുമായി 1957-ലെ മൈൻസ് ആൻഡ് മിനറൽസ് (വികസനവും നിയന്ത്രണവും) നിയമം ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. ധാതുക്കളെ പ്രധാന (മേജര്‍) ധാതുക്കൾ, ചെറുകിട (മൈനർ) ധാതുക്കൾ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഇരുമ്പയിര്, ബോക്‌സൈറ്റ്, ചുണ്ണാമ്പുകല്ല്, ഇൽമനൈറ്റ്, മോണാസൈറ്റ് തുടങ്ങിയ കൂടുതൽ മൂല്യങ്ങളുള്ള ധാതുക്കളാണ് പ്രധാന ധാതുക്കൾ. ലാറ്ററൈറ്റ്, ഗ്രാനൈറ്റ് നിര്‍മാണ ശില , മണൽ, കളിമണ്ണ്, സിലിക്ക മണൽ, ചൈനാ കളിമണ്ണ്, ഡൈമൻഷൻ സ്റ്റോൺ, സാധാരണ മണ്ണ്‍ തുടങ്ങിയവ മൈനര്‍ ധാതുകള്‍ ആണ്.
മൈനർ ധാതുക്കളുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്, അതനുസരിച്ച് കേരള ഗവൺമെന്റ് കേരള മൈനർ മിനറൽ കൺസെഷൻ റൂൾസ്, 2015 ധാതുക്കളുടെ വികസനത്തിനായും (ഖനന അനുമതി നല്‍കുന്നതിനായി) , കേരള മിനറൽസ് (അനധികൃത ഖനനം, സംഭരണം, ഗതാഗതം എന്നിവ തടയൽ) ചട്ടങ്ങള്‍, 2015 ധാതുക്കളുടെ ഖനനം സംഭരണം, ഗതാഗതം എന്നിവയുടെ നിയന്ത്രിക്കുന്നതിനായും നിര്‍മിച്ചിട്ടുണ്ട്.
മിനറൽ കൺസെഷൻ എന്നാൽ സംസ്ഥാന ഗവൺമെന്റ് നൽകുന്ന ധാതു ഖനന അനുമതി (ധാതു സംബന്ധമായ ഇളവുകൾ) എന്ന് അര്‍ത്ഥമാക്കുന്നു. 2015 ലെ കെഎംഎംസി ചട്ടങ്ങൾ പ്രകാരം മൈനർ ധാതുക്കൾക്ക് രണ്ട് തരത്തിലുള്ള ധാതു കൺസെഷനുകൾ അനുവദിക്കാം, അതായത്, ക്വാറിയിംഗ് പെര്‍മിറ്റ് & ക്വാറിയിംഗ് ലീസ്. ഒരു ചെറിയ പ്രദേശത്ത് (1 ഹെക്ടറിൽ താഴെ) ഖനനത്തിന് നല്‍കുന്ന അനുമതിയെ ക്വാറിയിംഗ് പെർമിറ്റ് എന്ന് വിളിക്കുന്നു. പെര്‍മിറ്റ് പരമാവധി മൂന്ന് വർഷമാണ് (ചില ധാതുക്കൾക്ക്, പരമാവധി ദൈർഘ്യം ഒരു വർഷമാണ്) നല്‍കുന്നത്. വലിയ പ്രദേശത്ത് (1 ഹെക്ടറിൽ കൂടുതൽ)സ്ഥിതിചെയ്യുന്ന ധാതുക്കളുടെ ഖനനത്തിന് ക്വാറിയിംഗ് ലീസ് (പാട്ടം) നല്കുന്നു. പാട്ടം അനുവദിക്കുന്നത് പരമാവധി 15 വർഷമാണ്. പെർമിറ്റ് കാലയളവിൽ അനുവദനീയമായ അളവിൽ ധാതുക്കൾ ഖനനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ക്വാറി പെർമിറ്റ് ഒരു വർഷത്തേക്ക് പുതുക്കാം. മതിയായ വിഭവമുണ്ടെങ്കിൽ ക്വാറി ലീസ് (പാട്ടം) 15 വർഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്. ഒരു പാട്ടം എത്ര തവണ പുതുക്കുന്നു എന്നതിൽ നിയന്ത്രണമില്ല. എന്നിരുന്നാലും, സാധാരണയായി ധാതു വിഭവങ്ങൾ ഒരു പുതുക്കൽ കൊണ്ട് തീർന്നുപോകാറുണ്ട്.
ചില സന്ദർഭങ്ങളിൽ, ധാതുക്കൾ കച്ചവടത്നാതിനായി ഖനനം ചെയ്യുന്നതിനല്ലാതെ , മറ്റ് ആവശ്യങ്ങൾക്ക് ഖനനം ചെയ്യുന്നത് അനിവാര്യമായിവന്നാല്‍ , വളരെ ചെറിയ കാലയളവിലേക്ക് പ്രത്യേക ധാതു ഖനന ഇളവുകൾ നൽകും. ഉദാഹരണത്തിന്, ചില സന്ദർഭങ്ങളിൽ ധാതുക്കൾ കെട്ടിട നിർമ്മാണത്തിന് നിലം നിരപ്പാക്കുന്നതിന് (സാധാരണയായി സാധാരണ മണ്ണും ഗ്രാനൈറ്റും (കെട്ടിട നിര്‍മാണ ശില) മുതലായവ ) നീക്കം ചെയ്യുന്നത് അനിവാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ, പ്രത്യേക ഇളവുകള്‍ നല്‍കാറുണ്ട് .
കേരളത്തില്‍
ധാതു ഖനന അനുമതി നല്‍കുന്നത് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പാണ്.
What is a mineral concession?
All mineral found in Kerala are vested with Government. Therefore,
no one has the right to extract and use or sell mineral without the permission
of Government. The Government of India has enacted Mines and Minerals (Development
and Regulation) Act, 1957 for the proper development and regulation of minerals
in India. The minerals have been divided into major mineral and minor minerals,
the major minerals being the minerals having more economic values like iron
ore, bauxite, limestone, ilmenite, monazite etc. and minor minerals are those
minerals having less economic value like building stone (granite and laterite),
sand, clay, silica sand, china clay, dimension stone, ordinary earth etc. In
broad perspective, anything dig out from the earth is a mineral.
Central Government have given powers to State Government to
enact rules for development and regulation of minor minerals and accordingly
Government of Kerala has enacted Kerala Minor Mineral Concession Rules, 2015
(for development of minerals) and Kerala Minerals (Prevention of illegal
mining, storage and transportation) Rules, 2015 for regulation of mining of
minerals.
Mineral Concession means those permission granted by State
Government and as per KMMC Rules, 2015 two types of
mineral concessions are granted for minor minerals, namely, Quarrying Permits
and Quarrying lease. Quarrying permit is granted for mining of mineral
occurring in a small area (less than 1 hectare) and it has a maximum duration
of three years (for some mineral, the maximum duration is one year) where as
quarrying lease is granted for mining of minerals occurring in large areas
(more than 1 ha) and the maximum period for which a lease is granted is 15
years. Quarrying permit can be renewed for one year, if the allowed quantity of
mineral could not be mined out during the permit period. Quarrying permit can
be renewed for another term of 15 years if there is sufficient resource. The
number of times a lease is renewed is not restricted. However, usually mineral
resources would be exhausted with one renewal.
In certain cases wherein the extraction of the mineral is
inevitable for purposes other than winning of minerals, special mineral concessions
are issued for a very short period. For example, in certain cases extraction of
minerals (usually ordinary earth and granite (building stone)) becomes
inevitable for levelling of ground for construction of building. In such cases,
special permissions are granted. Department of Mining and Geology grants
mineral concessions in Kerala.
0 Comments