ഖനന
പ്രദേശങ്ങളിൽ പരിശോധന നടത്തുമ്പോൾ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ബഹു:
ഹൈ കോടതി പ്രസ്താവിച്ചിരിക്കുന്ന വ്യാഖ്യാനങ്ങൾ:
ഡബ്ല്യു.പി.(സി) നം. 23/2023, ഡബ്ല്യു.എ.
നം. 609/2023, എന്നിവയിലും ഡബ്ല്യു.പി.(സി)
നം. 37796/2025 ലുമുള്ള വിധികളിൽ, എം.എം.ഡി.ആർ ആക്റ്റ്
സെക്ഷൻ 21(4) ഉപയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള
നിബന്ധനകളെക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ കോടതികൾ നൽകിയിട്ടുണ്ട്.
മുകളിൽ
പറഞ്ഞ വിധികളിൽ, ലോറി ഖനന സ്ഥലത്ത് വെറും നിൽക്കുന്നതു മാത്രം കുറ്റമായി
കണക്കാക്കാൻ കഴിയില്ലെന്നും, വാഹനം പിടിച്ചെടുക്കാൻ കഴിയേണ്ടതിന് ഖനിജം
ലോഡുചെയ്തിരിക്കണം എന്നും വ്യക്തമായി
പ്രസ്താവിച്ചിട്ടുണ്ട്. ശൂന്യമായ (എംപ്റ്റി) ലോറിയെ കണ്ടാൽ, ലോറി അവിടെ നിൽക്കുന്നതു
മാത്രം കൊണ്ട് “അനധികൃത ഗതാഗതം” (ഇല്ലീഗൽ ട്രാൻസ്‌പോർട്ട്) എന്ന നിലയിൽ കാണുവാൻ
കഴിയില്ലെന്നുമാണ് ഡബ്ല്യു.പി.(സി) 23/2023
ലും ഡബ്ല്യു.എ. 609/2023
ലും കോടതി
വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം,
ഡബ്ല്യു.പി.(സി)
37796/2025 എന്ന ഏറ്റവും പുതിയ വിധിയിൽ, ഖനിജം ലോഡുചെയ്യുന്ന
നിമിഷം മുതൽ തന്നെ ഗതാഗതപ്രക്രിയ
ആരംഭിച്ചതായി കരുതേണ്ടതാണെന്നും, വാഹനം നീങ്ങിത്തുടങ്ങിയിട്ടുണ്ടോ എന്നത്
പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഖനിജം വാഹനത്തിൽ കയറ്റിയതോടെ
തന്നെ “ട്രാൻസ്‌പോർട്ട്” ആരംഭിച്ചതായി കണക്കാക്കപ്പെടുന്നതിനാൽ, പ്രസക്തമായ
അനുമതി (ട്രാൻസിറ്റ് പാസ്) ഇല്ലാത്ത സാഹചര്യത്തിൽ സെക്ഷൻ 21(4)
പ്രകാരം
നടപടി സ്വീകരിക്കാൻ അധികാരികൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട്.
അതിനാൽ,
ഖനന
പ്രദേശങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് താഴെപ്പറയുന്ന നിയമസ്ഥിതികൾ
പൂർണ്ണമായി മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതായി
കാണുന്നു.
ഖനിജം
(മിനറല്‍) ഒന്നും കയറ്റാത്ത ശൂന്യമായ ലോറി ഖനന സ്ഥലത്ത് കണ്ടെത്തുന്ന പക്ഷം,
അത് വെറും
നിൽക്കുന്നതു മാത്രം കൊണ്ടു എം.എം.ഡി.ആർ ആക്റ്റ് പ്രകാരം കുറ്റകൃത്യമെന്ന നിലയിൽ
കാണുവാൻ കഴിയില്ലെന്ന് ഡബ്ല്യു.എ. 609/2023
വിധി
വ്യക്തമായി വ്യക്തമാക്കുന്നതിനാൽ, ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്നതോ കേസുകൾ രജിസ്റ്റർ
ചെയ്യുന്നതോ പാടില്ല.
ഖനിജം
ലോഡുചെയ്ത നിലയിൽ ലോറിയെ കണ്ടെത്തുന്ന പക്ഷം, ലോറി
നീങ്ങിത്തുടങ്ങിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതില്ല. ലോഡിംഗ് നടന്നുകഴിഞ്ഞാൽ
തന്നെ ഗതാഗതം ആരംഭിച്ചതായി ഡബ്ല്യു.പി.(സി) 37796/2025
വിധി
വ്യക്തമാക്കുന്നതിനാൽ, ആവശ്യമായ പാസ് കാണിക്കാനാകാത്ത പക്ഷം സെക്ഷൻ 21(4)
പ്രകാരം
വാഹനം പിടിച്ചെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
ഖനന
യന്ത്രങ്ങൾ (ജെ.സി.ബി, എക്സ്കവേറ്റർ മുതലായവ) പ്രവർത്തനരഹിതമായി നിന്നു
കൊണ്ടിരിക്കുന്നതും യാതൊരു ഖനനപ്രവർത്തനവും നടക്കാത്തതുമാണെങ്കിൽ, പ്രവർത്തനമില്ലാത്ത
ഇത്തരം യന്ത്രങ്ങളെ പിടിച്ചെടുക്കാൻ നിയമപരമായ അടിസ്ഥാനമില്ലെന്ന് ഡബ്ല്യു.പി.(സി)
23/2023 വിധി
സൂചിപ്പിക്കുന്നു.
മുകളിൽ
പറഞ്ഞ മൂന്ന് വിധികൾ ചേർന്നുള്ള നിയമവ്യാഖ്യാനം പ്രകാരം, ശൂന്യമായ ലോറിയോ
പ്രവർത്തനരഹിതമായ യന്ത്രങ്ങളോ ക്വാറിയില്‍ നിൽക്കുന്നു എന്ന അടിസ്ഥാനത്തിൽ കേസെടുക്കാൻ
അല്ലെങ്കിൽ പിടിച്ചെടുക്കാൻ പാടില്ല. എന്നാൽ ഖനിജം
ലോഡുചെയ്താൽ അത് ഗതാഗതം
ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു ആയതിനാല്‍ അനധികൃത ധാതു ഗതാഗതം
നടത്തിയതിനു വാഹനം പിടിച്ചെടുക്കാം.

0 Comments