Subscribe Us

header ads

Penalty Must Be Based on the Law Applicable During the Period of Mining – High Court of Kerala/അനധികൃത ഖനനത്തിനുള്ള പിഴ: ഖനനം നടന്ന കാലഘട്ടത്തിലെ നിയമപ്രകാരമായിരിക്കണം ബാധ്യത നിർണയം


The Kerala High Court has recently reaffirmed an important principle governing the assessment of liability in cases of illegal mining and excess extraction.

In W.A. No.2709 of 2025, decided on 10 February 2026, a Division Bench of the Kerala High Court held that, for the purpose of determining liability and penalty, the law prevailing at the time when the illegal quarrying took place is the relevant consideration. The Court observed that where mining is alleged to have been carried out prior to the coming into force of a later statutory regime, liability must be assessed under the law that was in force during the period of extraction and not under a subsequently introduced provision carrying a higher liability.

While the 2026 judgment reaffirmed the principle, the position had in fact been made clear much earlier in Rajesh G. & Another v. State of Kerala [2021 (5) KLT 549]. In that case, the Division Bench held that the authority is required to identify the facts and correctly apply the law prevailing at the time when the illegal quarrying took place. The Court specifically rejected the application of a later legal regime to extraction that had occurred during an earlier period.

Taken together, these decisions establish a clear proposition of law. In cases of illegal mining, the relevant date is not the date on which the violation is detected, nor the date on which the demand notice is issued. The relevant date is the period during which the extraction actually occurred. Consequently, the liability, penalty and other consequences arising from the illegal extraction must be determined with reference to the law in force during that period.

The Practical Difficulty: Identifying the Period of Extraction

Once this principle is accepted, a practical question immediately arises. How can the authorities determine the quantity attributable to different periods when excess extraction is detected years later through LiDAR surveys, drone surveys or other modern technologies?

A present-day LiDAR survey can accurately determine the total excavated volume. However, it cannot by itself reveal when the excavation took place. The implementation of the principle laid down in Rajesh therefore requires identification of the period during which the extraction occurred.

Without identifying the period of extraction, the principle recognised by the High Court cannot be effectively implemented, because the applicable legal regime itself depends upon when the mining took place.

Mining Adalat: Administrative Recognition of the Same Principle

It is in this context that the Mining Adalat mechanism introduced through G.O.(Rt.) No.61/2023/ID dated 25.08.2023 assumes particular significance.

The Government Order was issued to facilitate the settlement of long-pending disputes relating to excess extraction and illegal mining. Significantly, the framework proceeds on the basis that liability cannot be determined in isolation from the period during which the extraction took place.

The guidelines issued under the Government Order require the authorities to ascertain the period during which the extraction occurred on the basis of records, reports, plans, site inspections and other materials produced by the applicant. Importantly, the Government Order expressly permits the use of Google Earth imagery for identifying the period of mining activity.

The Government Order thus recognises the same practical necessity that emerges from the judgments in Rajesh and W.A. No.2709 of 2025. Before liability can be quantified, the period during which the extraction occurred must first be identified.

Use of Historical Satellite Imagery

The significance of the Mining Adalat framework lies in its practical methodology.

Historical satellite imagery and Google Earth archives provide a reliable means of identifying when quarrying activity commenced, expanded or ceased. By comparing imagery from different years, it becomes possible to trace the progression of excavation and estimate the period during which extraction took place.

This methodology directly addresses the evidentiary gap that often arises in cases detected long after the mining activity has occurred. While LiDAR surveys and drone surveys can establish the quantity excavated, historical imagery can assist in determining the period during which the excavation occurred.

The Government Order expressly acknowledges this by permitting Google Earth imagery to be considered while identifying the period of mining activity.

Cases Where the Exact Period Cannot Be Determined

The Government Order also contemplates situations where the precise period of extraction cannot be conclusively established from the available records.

In such cases, the framework provides a methodology based on historical royalty revision periods for assessing liability. The extracted quantity may be apportioned across the relevant periods and the corresponding legal regime applicable to each period taken into consideration.

The underlying principle remains unchanged. Liability for illegal mining must be assessed with reference to the law applicable during the period to which the extraction is attributable. The methodology adopted under the Mining Adalat framework seeks to ensure that this principle can be implemented even in cases involving old or long-pending disputes.

Convergence of Judicial and Administrative Approaches

The significance of the Mining Adalat framework is that it complements and operationalises the principle laid down by the High Court.

The judicial position is clear:

  • Liability must be determined with reference to the law prevailing when the extraction occurred.
  • A later and more onerous legal regime cannot ordinarily be applied retrospectively to earlier extraction.

The practical challenge is identifying when the extraction occurred.

The Mining Adalat framework addresses that challenge by:

  • Requiring identification of the period of extraction.
  • Permitting reliance on Google Earth imagery and other historical records.
  • Linking the assessment of liability to the period during which mining took place.
  • Providing a methodology even where the exact period cannot be conclusively established.

Thus, the administrative framework provides a practical mechanism for implementing the legal principle recognised by the High Court.

Conclusion

The combined effect of Rajesh G. & Another v. State of Kerala [2021 (5) KLT 549], the Division Bench judgment in W.A. No.2709 of 2025, and G.O.(Rt.) No.61/2023/ID dated 25.08.2023 is clear.

Illegal mining undoubtedly attracts recovery proceedings and statutory consequences. However, the assessment of liability cannot be divorced from the period during which the extraction actually took place.

Significantly, the State Government itself, through the Mining Adalat framework, recognised the necessity of identifying the period of extraction, expressly permitted the use of Google Earth imagery for that purpose, and provided a mechanism for assessing liability with reference to the period of mining activity.

The Mining Adalat framework therefore represents an administrative recognition and practical implementation of the very principle reaffirmed by the Kerala High Court. Determining the period of extraction through objective evidence such as historical satellite imagery and thereafter applying the law prevailing during that period ensures that liability is assessed not only effectively but also fairly and in accordance with settled legal principles.

അനധികൃത ഖനനത്തിനുള്ള പിഴ: ഖനനം നടന്ന കാലഘട്ടത്തിലെ നിയമപ്രകാരമായിരിക്കണം ബാധ്യത നിർണയം

അനധികൃത ഖനനവും അനുവദിച്ചതിലധികമുള്ള ധാതു വേർതിരിച്ചെടുക്കലും സംബന്ധിച്ച കേസുകളിൽ ബാധ്യതയും പിഴയും നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രധാന തത്വം കേരള ഹൈക്കോടതി അടുത്തിടെ വീണ്ടും സ്ഥിരീകരിക്കുകയുണ്ടായി.

2026 ഫെബ്രുവരി 10-ന് വിധി പ്രസ്താവിച്ച ഡബ്ല്യു.എ. നമ്പർ 2709/2025 കേസിൽ, അനധികൃത ഖനനം നടന്ന സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് ബാധ്യതയും പിഴയും നിർണയിക്കുന്നതിന് പരിഗണിക്കേണ്ടതെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പിന്നീട് പ്രാബല്യത്തിൽ വന്ന നിയമഭേദഗതികളോ കൂടുതൽ കർശനമായ വ്യവസ്ഥകളോ മുൻകാല ഖനന പ്രവർത്തനങ്ങൾക്ക് സാധാരണയായി ബാധകമാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ ഈ നിയമതത്വം ആദ്യമായി വ്യക്തമാക്കിയത് 2021- രാജേഷ് ജി. & മറ്റൊരാൾ വേഴ്സസ് കേരള സർക്കാർ [2021 (5) കെ.എൽ.ടി. 549] എന്ന കേസിലായിരുന്നു. അനധികൃത ഖനനം നടന്ന കാലഘട്ടത്തിലെ വസ്തുതകൾ കണ്ടെത്തി, അന്നത്തെ നിയമം തന്നെ പ്രയോഗിക്കണമെന്നാണ് ആ വിധിയിൽ കോടതി വ്യക്തമാക്കിയത്. പിന്നീട് നിലവിൽ വന്ന നിയമം മുൻകാല ഖനനത്തിന് ബാധകമാക്കാനുള്ള ശ്രമം കോടതി തള്ളുകയും ചെയ്തു.

ഈ രണ്ട് വിധികളും ചേർന്ന് ഒരു വ്യക്തമായ നിയമതത്വം സ്ഥാപിക്കുന്നു. അനധികൃത ഖനന കേസുകളിൽ നിർണായകമായ തീയതി ലംഘനം കണ്ടെത്തിയ തീയതിയോ ഡിമാന്‍ഡ് നോട്ടീസ്  നൽകിയ തീയതിയോ അല്ല. ഖനനം യഥാർത്ഥത്തിൽ നടന്ന കാലഘട്ടമാണ് നിർണായകം. അതിനാൽ ബാധ്യതയും പിഴയും മറ്റു നിയമപരമായ നടപടികളും  ഖനനം നടന്ന സമയത്ത് നിലവിലുണ്ടായിരുന്ന നിയമപ്രകാരമായിരിക്കണം നിർണയിക്കപ്പെടേണ്ടത്.

പ്രായോഗിക ബുദ്ധിമുട്ട്: ഖനനം നടന്ന കാലഘട്ടം എങ്ങനെ കണ്ടെത്തും?

ഈ തത്വം അംഗീകരിച്ചുകഴിഞ്ഞാൽ ഒരു പ്രായോഗിക ചോദ്യം ഉയരുന്നു. വർഷങ്ങൾക്കു ശേഷം ഭൂപ്രകൃതി അളവെടുപ്പുകളിലൂടെയോ ഡ്രോന്‍ സർവേകളിലൂടെയോ അധിക ഖനനം കണ്ടെത്തുമ്പോൾ, ഏത് കാലഘട്ടത്തിലാണ് എത്ര അളവിൽ ഖനനം നടന്നതെന്ന് എങ്ങനെ കണ്ടെത്തും?

ഇന്നത്തെ ഭൂപ്രകൃതി അളവെടുപ്പിലൂടെ ഖനനം ചെയ്ത ആകെ അളവ് കൃത്യമായി കണ്ടെത്താൻ കഴിയും. എന്നാൽ ഖനനം നടന്ന സമയം അത് സ്വതവേ വെളിപ്പെടുത്തുകയില്ല. അതിനാൽ രാജേഷ് കേസിൽ കോടതി മുന്നോട്ടുവച്ച തത്വം നടപ്പിലാക്കാൻ ഖനനം നടന്ന കാലഘട്ടം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ഖനനം നടന്ന കാലഘട്ടം കണ്ടെത്താതെ കോടതിയുടെ തത്വം പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കില്ല. കാരണം ഏത് നിയമമാണ് ബാധകമാകേണ്ടത് എന്നത് തന്നെ ഖനനം നടന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു.

ഖനന അദാലത്ത്: ഇതേ തത്വത്തിന്റെ ഭരണപരമായ അംഗീകാരം

ഈ പശ്ചാത്തലത്തിലാണ് 2023 ആഗസ്റ്റ് 25-ലെ സ.ഉ.(കൈ) നം.61/2023/വ്യ.വ.വ. പ്രകാരം നടപ്പിലാക്കിയ ഖനന അദാലത്ത് സംവിധാനത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്.

അനധികൃത ഖനനവും അധിക ഖനനവുമായി ബന്ധപ്പെട്ട ദീർഘകാലമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായാണ് ഈ സംവിധാനം രൂപീകരിച്ചത്.

അദാലത്ത് മാർഗനിർദേശങ്ങൾ പ്രകാരം, ഖനനം നടന്ന കാലഘട്ടം അപേക്ഷകൻ ഹാജരാക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഖനന പദ്ധതികൾ, സ്ഥലപരിശോധനാ വിവരങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഗൂഗിൾ എര്‍ത്ത്  ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതിലൂടെ രാജേഷ് കേസിലും 2026-ലെ ഡിവിഷൻ ബെഞ്ച് വിധിയിലും പ്രതിഫലിക്കുന്ന അതേ അടിസ്ഥാന തത്വം ഭരണപരമായ തലത്തിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ബാധ്യത കണക്കാക്കുന്നതിന് മുമ്പ് ഖനനം നടന്ന കാലഘട്ടം കണ്ടെത്തേണ്ടതുണ്ടെന്നതാണ് ആ തത്വം.

ചരിത്ര ഉപഗ്രഹ ചിത്രങ്ങളുടെ പ്രാധാന്യം

ഖനന അദാലത്ത് സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ പ്രായോഗിക സമീപനമാണ്.

പഴയ ഉപഗ്രഹ ചിത്രങ്ങളും ഗൂഗിൾ എര്‍ത്ത്  രേഖകളും ഉപയോഗിച്ച് ഖനന പ്രവർത്തനം എപ്പോൾ ആരംഭിച്ചു, എപ്പോൾ വ്യാപിച്ചു, എപ്പോൾ അവസാനിച്ചു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ കഴിയും. വിവിധ വർഷങ്ങളിലെ ചിത്രങ്ങൾ താരതമ്യം ചെയ്യുന്നതിലൂടെ ഖനനത്തിന്റെ പുരോഗതി തിരിച്ചറിയാനും ഖനനം നടന്ന കാലഘട്ടം നിർണയിക്കാനും സാധിക്കും.

വർഷങ്ങൾക്കു ശേഷം കണ്ടെത്തുന്ന കേസുകളിൽ സാധാരണയായി നേരിടുന്ന തെളിവുസംബന്ധിയായ പ്രശ്നങ്ങൾക്ക് ഇത് ഒരു പരിഹാരമാണ്. നിലവിലെ പ്രതലത്തിന്റെ  അളവെടുപ്പുകൾ ഖനനം ചെയ്ത അളവ് വ്യക്തമാക്കുമ്പോൾ, ചരിത്ര ഉപഗ്രഹ ചിത്രങ്ങൾ ഖനനം നടന്ന കാലഘട്ടം തിരിച്ചറിയാൻ സഹായിക്കുന്നു.

കൃത്യമായ കാലഘട്ടം കണ്ടെത്താനാകാത്ത സാഹചര്യങ്ങൾ

ലഭ്യമായ തെളിവുകളിൽ നിന്ന് ഖനനം നടന്ന കൃത്യമായ കാലഘട്ടം പൂർണമായും ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടായേക്കാം.

അത്തരം സാഹചര്യങ്ങൾക്കായി ഖനന അദാലത്ത് മാർഗനിർദേശങ്ങൾ പ്രത്യേക നടപടിക്രമവും മുന്നോട്ടുവയ്ക്കുന്നു. വിവിധ കാലഘട്ടങ്ങളിലെ ധാതു റോയല്‍റ്റി നിരക്കുകൾ പരിഗണിച്ച് ഖനനം ചെയ്ത അളവ് അതത് കാലഘട്ടങ്ങളിലേക്ക് വിഭജിക്കുകയും അതത് സമയത്ത് നിലവിലുണ്ടായിരുന്ന നിയമ വ്യവസ്ഥകൾ പ്രയോഗിക്കുകയും ചെയ്യാം.

ഇവിടെയും അടിസ്ഥാന തത്വം മാറുന്നില്ല. അനധികൃത ഖനനവുമായി ബന്ധപ്പെട്ട ബാധ്യത, ഖനനം നടന്നതായി കണക്കാക്കപ്പെടുന്ന കാലഘട്ടത്തിലെ നിയമപ്രകാരമായിരിക്കണം നിർണയിക്കപ്പെടേണ്ടത്.

കോടതിയും ഭരണസംവിധാനവും ഒരേ നിലപാടിൽ

ഈ വിഷയത്തിലെ ശ്രദ്ധേയമായ കാര്യം, കോടതിയുടെ നിയമതത്വവും ഖനന അദാലത്തിന്റെ ഭരണപരമായ സമീപനവും ഒരേ ദിശയിലാണ് നീങ്ങുന്നത് എന്നതാണ്.

കോടതിയുടെ നിലപാട് വ്യക്തമാണ്:

  • ഖനനം നടന്ന സമയത്തെ നിയമപ്രകാരമായിരിക്കണം ബാധ്യത നിർണയിക്കപ്പെടേണ്ടത്.
  • പിന്നീട് നിലവിൽ വന്ന കൂടുതൽ കർശനമായ നിയമങ്ങൾ മുൻകാല ഖനനത്തിന് സാധാരണയായി ബാധകമാക്കാനാവില്ല.

പ്രായോഗിക ബുദ്ധിമുട്ട് ഖനനം നടന്ന കാലഘട്ടം കണ്ടെത്തുന്നതിലാണ്.

ഈ പ്രശ്നത്തിനുള്ള പരിഹാരമായാണ് ഖനന അദാലത്ത് സംവിധാനം:

  • ഖനനം നടന്ന കാലഘട്ടം കണ്ടെത്താൻ നിർദേശിക്കുന്നത്;
  • ഗൂഗിൾ എര്‍ത്ത്  ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നത്;
  • ബാധ്യതയെ ഖനനം നടന്ന കാലഘട്ടവുമായി ബന്ധിപ്പിക്കുന്നത്;
  • കൃത്യമായ കാലഘട്ടം കണ്ടെത്താനാകാത്ത സാഹചര്യങ്ങൾക്കും നടപടിക്രമം നിർദേശിക്കുന്നത്.

ഉപസംഹാരം

രാജേഷ് ജി. & മറ്റൊരാൾ വേഴ്സസ് കേരള സർക്കാർ [2021 (5) കെ.എൽ.ടി. 549], 2026-ലെ ഡിവിഷൻ ബെഞ്ച് വിധി, സ.ഉ.(കൈ) നം.61/2023/വ്യ.വ.വ. എന്നിവയുടെ സംയുക്ത ഫലം വ്യക്തമാണ്.

അനധികൃത ഖനനത്തിന് നിയമനടപടികളും പിഴയും മറ്റ് പ്രത്യാഘാതങ്ങളും ഉണ്ടാകും. എന്നാൽ ബാധ്യത നിർണയിക്കുമ്പോൾ ഖനനം നടന്ന കാലഘട്ടം അവഗണിക്കാനാവില്ല.

ഖനനം നടന്ന കാലഘട്ടം കണ്ടെത്തുന്നതിനായി ഗൂഗിൾ എര്‍ത്ത്  ചിത്രങ്ങൾ ഉപയോഗിക്കാമെന്ന് സർക്കാർ തന്നെ അംഗീകരിക്കുകയും, അതത് കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന നിയമപ്രകാരം ബാധ്യത നിർണയിക്കാനുള്ള സംവിധാനവും രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഖനന അദാലത്ത് സംവിധാനം, ഹൈക്കോടതി അംഗീകരിച്ച നിയമതത്വത്തിന്റെ പ്രായോഗിക നടപ്പാക്കലായാണ് കാണേണ്ടത്. ചരിത്ര ഉപഗ്രഹ ചിത്രങ്ങൾ പോലുള്ള വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഖനനം നടന്ന കാലഘട്ടം കണ്ടെത്തുകയും, ആ കാലഘട്ടത്തിലെ നിയമം പ്രയോഗിക്കുകയും ചെയ്യുന്നതിലൂടെ ബാധ്യത നിയമാനുസൃതമായും ന്യായമായും നിർണയിക്കപ്പെടുന്നു.

Download connected judgments



Disclaimer

The information provided on this website is for general informational purposes only and is provided on an “as is” and “as available” basis, without any warranties, express or implied. The author does not make any representations regarding the accuracy, completeness, or current validity of the content and disclaims all liability for any loss, damage, penalty, or consequence arising out of the use of, or reliance upon, the information contained herein.

This content does not constitute legal advice. Laws, rules, and judicial interpretations are subject to change and may vary based on facts and circumstances. Readers are advised to refer to the original statutes, rules, notifications, and judgments, or consult the concerned government department or a qualified legal professional, in case of any doubt, inconsistency, or confusion.

Post a Comment

0 Comments