Subscribe Us

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ക്വാറി പ്രവർത്തനം: NGT–CIMFR പഠനത്തിന്റെ വെളിച്ചത്തിൽ അനുബന്ധം 24-ലെ സ്ഫോടനപ്രകമ്പന പഠനത്തിന്റെ പ്രായോഗികത സംബന്ധിച്ച ഒരു വിലയിരുത്തൽ/Quarrying in Landslide-Susceptible Areas of Kerala: A Critical Examination of the Blast Vibration Study under Annexure 24 in the Light of the NGT–CIMFR Study

 By Biju Sebastian



2026-ലെ കേരള സംസ്ഥാന ദുരന്തനിവാരണ പദ്ധതിയിൽ, ഉയർന്നതോ മിതമായതോ ആയ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ ക്വാറി പ്രവർത്തനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിനായി പ്രത്യേക നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാധകമായ ക്വാറി അപേക്ഷകളിൽ അനുബന്ധം 24 പ്രകാരം ചരിവിന്റെ സ്ഥിരതാ പഠനവും (Slope Stability Study) സ്ഫോടന ആഘാത പഠനവും (Blast Vibration Study) ഉൾപ്പെടെയുള്ള സ്ഥലാധിഷ്ഠിത പഠനങ്ങൾ നടത്തേണ്ടതുണ്ട്.

ഇതിൽ സ്ഫോടന ആഘാത പഠനത്തിനുള്ള നിബന്ധന പ്രത്യേകം പരിശോധിക്കേണ്ടതാണ്. ഒരു നിർദിഷ്ട ക്വാറി സ്ഥലം സന്ദർശിച്ച് ഏതാനും അളവുകൾ എടുക്കുകയോ സൈദ്ധാന്തിക കണക്കുകൂട്ടലുകളിലൂടെ സ്ഫോടനത്തിന്റെ ആഘാതം വിലയിരുത്തുകയോ ചെയ്യുന്ന ലളിതമായ നടപടിയല്ല ഇത്. അനുബന്ധം 24-ലെ പഠനവിഷയങ്ങൾ (Terms of Reference – ToR) വ്യത്യസ്ത സാഹചര്യങ്ങളിൽ യഥാർത്ഥ സ്ഫോടന പരീക്ഷണങ്ങൾ നടത്തുക, ചുറ്റുമുള്ള പാറമേഖലയിലും സമീപത്തെ കെട്ടിടങ്ങളിലും സ്ഫോടനത്തിലൂടെയുണ്ടാകുന്ന പ്രകമ്പനത്തിന്റെ ആഘാതം വിലയിരുത്തുക, NONEL സ്ഫോടനരീതി സുരക്ഷിതമായി അനുവദിക്കാനാകുമോ എന്ന് പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

ഇത്തരമൊരു പഠനം യഥാർത്ഥത്തിൽ എങ്ങനെയാണ് നടത്തുന്നത്? ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) രൂപീകരിച്ച സംയുക്ത സമിതിയുടെ ഭാഗമായി CSIR-CIMFR, ധൻബാദ് നടത്തിയ സ്ഫോടന ആഘാത പഠനം ഇതിന് ഒരു പ്രായോഗിക ഉദാഹരണമാണ്. ഇത്തരം പഠനങ്ങൾക്ക് ആവശ്യമായ ഫീൽഡ് പ്രവർത്തനങ്ങൾ, ഉപകരണങ്ങൾ, സ്ഫോടകവസ്തുക്കൾ, ജീവനക്കാർ, പരീക്ഷണ സ്ഫോടനങ്ങൾ എന്നിവയെക്കുറിച്ച് ആ റിപ്പോർട്ട് വ്യക്തമായ ചിത്രം നൽകുന്നു.

ഖനനം ആരംഭിച്ചിട്ടില്ലാത്തതും പാറയുടെ ഉപരിതലം പോലും പുറത്തുകാണാത്തതുമായ ഒരു പുതിയ ക്വാറി അപേക്ഷാ സ്ഥലത്ത് ഇതിന് സമാനമായ പഠനം യഥാർത്ഥത്തിൽ നടത്താൻ കഴിയുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.

NGT എന്തിനാണ് ഈ പഠനം നടത്തിയത്?

കേരളത്തിലെ ക്വാറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത ഒറിജിനൽ അപേക്ഷ നമ്പർ 304/2019-ലെ നടപടികളിൽ നിന്നാണ് NGT പഠനത്തിന്റെ തുടക്കം. പ്രത്യേകിച്ച് സ്ഫോടനം നടത്തുന്ന ക്വാറികളുടെ കാര്യത്തിൽ നിലവിലുണ്ടായിരുന്ന ദൂരപരിധി മാനദണ്ഡങ്ങളുടെ പര്യാപ്തത സംബന്ധിച്ച വിഷയവും ട്രൈബ്യൂണൽ പരിഗണിച്ചിരുന്നു.

വിഷയം നേരത്തേ പരിശോധിച്ചതിനുശേഷം, 2021 ഡിസംബർ 9-ലെ ഉത്തരവിലൂടെ NGT ഏഴ് അംഗങ്ങളുള്ള ഒരു സംയുക്ത സമിതി രൂപീകരിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB), IIT (ISM) ധൻബാദ്, CSIR-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ഫ്യൂവൽ റിസർച്ച് (CIMFR), CSIR-സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CBRI), IIT റൂർക്കി, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി (DGMS) എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ ഉൾപ്പെട്ടിരുന്നു.

വ്യത്യസ്ത ദൂരങ്ങളിൽ, NONEL സ്ഫോടന സംവിധാനത്തിന്റെ ഉപയോഗം ഉൾപ്പെടെ, സ്ഫോടനത്തിന്റെ ആഘാതങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുന്നതിനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. ഭൂകമ്പനങ്ങൾ, വായുമർദ്ദ ആഘാതം (Air Overpressure), പാറക്കഷണങ്ങൾ തെറിച്ചുപോകുന്ന സാഹചര്യം (Flyrock), സമീപത്തെ കെട്ടിടങ്ങൾക്കും മനുഷ്യർക്കും പരിസ്ഥിതിക്കും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്നിവ പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

വടക്കൻ, മധ്യ, തെക്കൻ കേരളങ്ങളിൽ നിന്നായി ഒൻപത് പ്രവർത്തനത്തിലുള്ള ക്വാറികൾ പഠനത്തിനായി തിരഞ്ഞെടുത്തു. ഭൗമശാസ്ത്രപരവും ടെക്റ്റോണിക് ഘടനാപരവുമായ സാഹചര്യങ്ങൾ, ക്വാറിയുടെ വലിപ്പം, സ്ഥലവുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങൾ എന്നിവ പരിഗണിച്ചായിരുന്നു തിരഞ്ഞെടുപ്പ്.

പരീക്ഷണ സ്ഫോടനങ്ങളും സ്ഫോടനത്തെ തുടർന്നുണ്ടാകുന്ന പ്രകമ്പനങ്ങളുടെ വിലയിരുത്തലും നടത്തുന്നതിനുള്ള ചുമതല CSIR-CIMFR, ധൻബാദിനായിരുന്നു.

തിരഞ്ഞെടുത്ത ഒൻപത് ക്വാറികളിലായി ആകെ 91 പരീക്ഷണ സ്ഫോടനങ്ങൾ നടത്തി. ഇവ സൈദ്ധാന്തിക പഠനങ്ങളായിരുന്നില്ല; യഥാർത്ഥ സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണങ്ങളായിരുന്നു. ഓരോ ക്വാറിയിലും നടത്തിയ പരീക്ഷണങ്ങളുടെ രീതി, ക്രമീകരണങ്ങൾ, അളവുകൾ, കണ്ടെത്തലുകൾ എന്നിവ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

NGT–CIMFR പഠനത്തിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരുന്നത്?

ശാസ്ത്രീയമായ ഒരു സ്ഫോടന ആഘാത പഠനം നടത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് വ്യക്തമായ ചിത്രം നൽകുന്നു.

സ്ഫോടനത്തിനുള്ള ദ്വാരങ്ങൾ തുരക്കുക, സ്ഫോടകവസ്തുക്കൾ ക്രമീകരിക്കുക, നിയന്ത്രിത സാഹചര്യങ്ങളിൽ സ്ഫോടന പരീക്ഷണങ്ങൾ നടത്തുക, ഓരോ സ്ഫോടനത്തെയും തുടർന്നുണ്ടാകുന്ന പ്രകമ്പനങ്ങൾ അളക്കുക എന്നിവ പഠനത്തിന്റെ ഭാഗമായിരുന്നു. സ്ഫോടന കേന്ദ്രത്തിൽ നിന്ന് വ്യത്യസ്ത ദൂരങ്ങളിലുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രകമ്പനമാപിനികൾ സ്ഥാപിച്ചിരുന്നു. വായുമർദ്ദ ആഘാതവും പാറക്കഷണങ്ങൾ തെറിച്ചുപോകുന്ന സാഹചര്യവും പരിശോധിച്ചു. സമീപത്തെ കെട്ടിടങ്ങളിലും മറ്റു സംവേദനക്ഷമമായ സ്ഥലങ്ങളിലും സ്ഫോടനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തി.

സമിതിയുടെ പഠനരീതിയിൽ ഓരോ ക്വാറിയിലും കുറഞ്ഞത് പത്ത് പരീക്ഷണ സ്ഫോടന റൗണ്ടുകൾ ഉൾപ്പെടുത്തിയിരുന്നു. സ്ഫോടനത്തിന്റെ വിവിധ ഘടകങ്ങളിൽ മാറ്റം വരുത്തി അവ പ്രകമ്പനത്തിന്റെ തോതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിച്ചു.

ക്വാറിയുടെ 500 മീറ്റർ ചുറ്റളവിൽ സ്ഥലപരിശോധന, ഭൂപ്രകൃതിയും പാറനിക്ഷേപങ്ങളും പരിശോധിക്കൽ, സമീപത്തെ കെട്ടിടങ്ങൾ തിരിച്ചറിയൽ, മനുഷ്യരിൽ അനുഭവപ്പെടുന്ന പ്രകമ്പനങ്ങളുടെ വിലയിരുത്തൽ തുടങ്ങിയവയും പഠനത്തിന്റെ ഭാഗമായിരുന്നു. ഭൂകമ്പനങ്ങൾ അളക്കാൻ സീസ്മോഗ്രാഫുകൾ ഉപയോഗിച്ചു. സ്ഫോടനവും പാറക്കഷണങ്ങളുടെ തെറിച്ചുപോകലും രേഖപ്പെടുത്താൻ ഹൈസ്പീഡ് ക്യാമറകളും ഡിജിറ്റൽ ക്യാമറകളും ഉപയോഗിച്ചു.

ഒരു പരീക്ഷണ സ്ഫോടന റൗണ്ടിൽ ഉപയോഗിച്ച ദ്വാരങ്ങളുടെ എണ്ണം 5 മുതൽ 60 വരെയും ദ്വാരങ്ങളുടെ ആഴം 1.5 മീറ്റർ മുതൽ 2.4 മീറ്റർ വരെയും ആയിരുന്നുവെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 25 മില്ലിമീറ്റർ വ്യാസവും 125 ഗ്രാം ഭാരവുമുള്ള ചെറിയ ഇനത്തിലുള്ള എമൽഷൻ കാർട്രിഡ്ജ് സ്ഫോടകവസ്തുക്കൾ ഒൻപത് ക്വാറികളിലും ഉപയോഗിച്ചു. ചില ക്വാറികളിൽ ANFO കൂടി ഉപയോഗിച്ചിരുന്നു. എല്ലാ പരീക്ഷണ സ്ഫോടനങ്ങളിലും NONEL ഇനിഷിയേഷൻ സംവിധാനമാണ് ഉപയോഗിച്ചത്.

ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: ഇത്തരത്തിലുള്ള സ്ഫോടന ആഘാത പഠനത്തിന് നിയന്ത്രിത സാഹചര്യങ്ങളിൽ യഥാർത്ഥ സ്ഫോടനങ്ങൾ നടത്തേണ്ടതുണ്ട്. ഒരു സാധാരണ സ്ഥലപരിശോധനയോ രേഖകളെ അടിസ്ഥാനമാക്കിയുള്ള പഠനമോ ആയി ഇതിനെ കാണാനാവില്ല.

ഇടുക്കിയിലെ ഒരു ഉദാഹരണം: പരീക്ഷണ സ്ഫോടനത്തിൽ എന്താണ് നടന്നത്?

കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് ഇടുക്കി. അതിനാൽ NGT സമിതി ഈ ജില്ലയിൽ തിരഞ്ഞെടുത്ത ഒരു ക്വാറിയിൽ നടത്തിയ പരീക്ഷണ സ്ഫോടനങ്ങൾ പരിശോധിക്കുന്നത് പ്രസക്തമാണ്.

2023 ജനുവരി 1 മുതൽ 4 വരെയുള്ള കാലയളവിൽ മണക്കാട്–തൊടുപുഴ മേഖലയിലെ പ്രവർത്തനത്തിലുള്ള ഒരു ക്വാറിയിലാണ് ഫീൽഡ് പഠനം നടത്തിയത്. ഈ ക്വാറിയിൽ പത്ത് പരീക്ഷണ സ്ഫോടന റൗണ്ടുകൾ നടത്തിയതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷണങ്ങൾക്കായി 32 മില്ലിമീറ്റർ വ്യാസമുള്ള ദ്വാരങ്ങൾ ജാക്ക്ഹാമർ ഉപയോഗിച്ച് തുരന്നിരുന്നു. പരീക്ഷണങ്ങൾക്കിടയിൽ ദ്വാരങ്ങളുടെ എണ്ണം, ആഴം, മറ്റ് സ്ഫോടന ഘടകങ്ങൾ എന്നിവയിൽ മാറ്റം വരുത്തിയിരുന്നു.

ഉപയോഗിച്ച സ്ഫോടകവസ്തുക്കളിൽ 25 മില്ലിമീറ്റർ വ്യാസവും ഓരോന്നിനും 125 ഗ്രാം ഭാരവുമുള്ള ചെറിയ ഇനത്തിലുള്ള എമൽഷൻ കാർട്രിഡ്ജുകൾ ഉൾപ്പെട്ടിരുന്നു. ഇവയ്‌ക്കൊപ്പം ANFO-യും ഉപയോഗിച്ചു. പരീക്ഷണ സ്ഫോടനങ്ങൾക്ക് NONEL ഇനിഷിയേഷൻ സംവിധാനമാണ് ഉപയോഗിച്ചത്.

പത്ത് പരീക്ഷണ സ്ഫോടന റൗണ്ടുകളിലായി ഉപയോഗിച്ച ആകെ സ്ഫോടകവസ്തുക്കളുടെ അളവ് താഴെ കൊടുക്കുന്നു:

പരീക്ഷണ സ്ഫോടന റൗണ്ട്

ഉപയോഗിച്ച ആകെ സ്ഫോടകവസ്തുക്കൾ

1

26.525 കിലോഗ്രാം

2

16.900 കിലോഗ്രാം

3

16.900 കിലോഗ്രാം

4

9.925 കിലോഗ്രാം

5

23.725 കിലോഗ്രാം

6

25.375 കിലോഗ്രാം

7

11.250 കിലോഗ്രാം

8

9.750 കിലോഗ്രാം

9

7.175 കിലോഗ്രാം

10

5.300 കിലോഗ്രാം

ആകെ

152.825 കിലോഗ്രാം

അങ്ങനെ, പത്ത് പരീക്ഷണ സ്ഫോടന റൗണ്ടുകളിലായി ഏകദേശം 153 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദ്വാരങ്ങളുടെ ആഴം, എണ്ണം, സ്ഫോടകവസ്തുക്കളുടെ അളവ് എന്നിവയിൽ വ്യത്യാസം വരുത്തിയുള്ള പരീക്ഷണങ്ങളായിരുന്നു ഇവ. ഭൂകമ്പനങ്ങളും വായുമർദ്ദ ആഘാതവും അളക്കുന്നതിനായി തിരഞ്ഞെടുത്ത എട്ട് സ്ഥലങ്ങളിൽ സീസ്മോഗ്രാഫുകൾ സ്ഥാപിച്ചിരുന്നു.

ഈ ഇടുക്കി ക്വാറി പഠനത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന Peak Particle Velocity (PPV) 4.229 mm/s ആയിരുന്നു. അഞ്ചാമത്തെ പരീക്ഷണ സ്ഫോടനത്തിനിടെ 75 മീറ്റർ ദൂരത്തുള്ള നിരീക്ഷണ കേന്ദ്രത്തിലാണ് ഈ അളവ് രേഖപ്പെടുത്തിയത്.

ഈ വിവരങ്ങൾ പരീക്ഷണ പ്രവർത്തനങ്ങളുടെ യഥാർത്ഥ വ്യാപ്തി വ്യക്തമാക്കുന്നു. നിലവിലുള്ള ക്വാറി മുഖം, തുരക്കുന്നതിനുള്ള ഉപകരണങ്ങൾ, സ്ഫോടകവസ്തുക്കൾ, പരിശീലനം ലഭിച്ച ജീവനക്കാർ, നിയന്ത്രിത സ്ഫോടന സംവിധാനങ്ങൾ, വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച പ്രകമ്പന നിരീക്ഷണ ഉപകരണങ്ങൾ എന്നിവയെല്ലാം ഈ പഠനത്തിന് ആവശ്യമായിരുന്നു.

ഭൂകമ്പനത്തെക്കുറിച്ച് NGT പഠനം എന്താണ് വ്യക്തമാക്കിയത്?

NGT പഠനത്തിൽ അളന്ന പ്രധാന ഘടകങ്ങളിലൊന്നാണ് Peak Particle Velocity (PPV). ഇത് മില്ലിമീറ്റർ പെർ സെക്കൻഡ് (mm/s) എന്ന യൂണിറ്റിലാണ് രേഖപ്പെടുത്തുന്നത്. ഭൂകമ്പന തരംഗങ്ങൾ കടന്നുപോകുമ്പോൾ ഭൂമിയിലെ കണികകൾക്കുണ്ടാകുന്ന പരമാവധി വേഗതയെയാണ് PPV സൂചിപ്പിക്കുന്നത്.

സ്ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണവും സമിതി പരിഗണിച്ച പഠനങ്ങളും കണക്കിലെടുത്ത് കേരളത്തിൽ 5 mm/s എന്ന അളവ് ഒരു റഫറൻസ് പരിധിയായി റിപ്പോർട്ടിൽ ചർച്ച ചെയ്യുന്നുണ്ട്. ഇത് DGMS നിശ്ചയിച്ചിട്ടുള്ള പ്രകമ്പന മാനദണ്ഡങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. കെട്ടിടത്തിന്റെ സ്വഭാവവും പ്രകമ്പനത്തിന്റെ പ്രധാന ആവൃത്തിയും അനുസരിച്ച് DGMS മാനദണ്ഡങ്ങളിൽ വ്യത്യാസമുണ്ട്.

ഒൻപത് ക്വാറികളിലായി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന PPV 28 മീറ്റർ ദൂരത്തിൽ 10.42 mm/s ആയിരുന്നു. 50 മുതൽ 77 മീറ്റർ വരെയുള്ള ദൂരങ്ങളിൽ ഭൂരിഭാഗം അളവുകളും 5 mm/s-ൽ താഴെയായിരുന്നുവെങ്കിലും അഞ്ച് സന്ദർഭങ്ങളിൽ ഈ പരിധി കവിഞ്ഞിരുന്നു. 78 മുതൽ 137 മീറ്റർ വരെയുള്ള ദൂരങ്ങളിൽ ഒരു സന്ദർഭത്തിൽ 100 മീറ്ററിൽ രേഖപ്പെടുത്തിയ 3.619 mm/s ഒഴികെ, അളവുകൾ പൊതുവെ 2.8 mm/s-ൽ താഴെയായിരുന്നു. 138 മീറ്ററിന് അപ്പുറത്ത് പഠനവിധേയമാക്കിയ ക്വാറികളിൽ രേഖപ്പെടുത്തിയ PPV 1.66 mm/s-ൽ താഴെയായിരുന്നു.

ഈ കണ്ടെത്തലുകൾ പഠനത്തിനായി തിരഞ്ഞെടുത്ത ഒൻപത് ക്വാറികളിലെയും അവിടെ നടത്തിയ പരീക്ഷണങ്ങളിലെയും പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എല്ലാ ക്വാറികൾക്കും എല്ലാ ഭൗമശാസ്ത്ര സാഹചര്യങ്ങൾക്കും ബാധകമായ ഒരു പൊതുവായ സുരക്ഷിത ദൂരമായി ഇവയെ വ്യാഖ്യാനിക്കരുത്.

മറ്റൊരു പ്രധാന കാര്യം, കുറഞ്ഞ PPV രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ഉരുൾപൊട്ടൽ സാധ്യതയുള്ള ഒരു ചരിവ് സ്ഥിരതയുള്ളതാണെന്ന് ഉറപ്പിക്കാൻ കഴിയില്ല എന്നതാണ്. NGT പഠനം പ്രധാനമായും സ്ഫോടന പ്രകമ്പനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലായിരുന്നു. ഉയർന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ നിർദിഷ്ട ക്വാറികളുടെ ചരിവുസ്ഥിരത സമഗ്രമായി പരിശോധിക്കുന്ന പഠനമായിരുന്നില്ല അത്.

അനുബന്ധം 24 എന്താണ് ആവശ്യപ്പെടുന്നത്?

സ്ഫോടന ആഘാത പഠനത്തിനുള്ള പഠനവിഷയങ്ങളിൽ അനുബന്ധം 24 പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:

  1. സ്ഫോടന ദ്വാരങ്ങളുടെ ആഴത്തിലും സ്ഫോടകവസ്തുക്കളുടെ അളവിലും വ്യത്യാസം വരുത്തി പരീക്ഷണ സ്ഫോടനങ്ങൾ നടത്തുക.
  2. ക്വാറി പ്രദേശത്തും ചുറ്റുപാടുകളിലുമുള്ള വിള്ളലുകൾ, സന്ധികൾ, പാറയിലെ വിഘടനങ്ങൾ എന്നിവയിൽ പ്രകമ്പനം ഉണ്ടാക്കുന്ന ആഘാതം പരിശോധിക്കുക.
  3. സമീപത്തെ താമസസ്ഥലങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള ചരിവുകളിലും പ്രകമ്പനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുക.
  4. സ്ഫോടനത്തിന്റെ സ്വാധീന പരിധി നിർണയിക്കുകയും അനുയോജ്യമായ സ്ഫോടന മാനദണ്ഡങ്ങൾ ശുപാർശ ചെയ്യുകയും ചെയ്യുക.
  5. NONEL സ്ഫോടനരീതി സുരക്ഷിതമായി അനുവദിക്കാനാകുമോ, അതോ അതിനു പകരം മെക്കാനിക്കൽ രീതിയിലുള്ള പാറ പൊട്ടിക്കൽ (Mechanical Splitting) ഉപയോഗിക്കണമോ എന്ന് പരിശോധിക്കുക.
  6. സർട്ടിഫൈഡ് ബ്ലാസ്റ്റ് മാനേജർ/മൈൻ മാനേജറുടെ മേൽനോട്ടവും ജില്ലാ ജിയോളജിസ്റ്റിന്റെയോ പ്രതിനിധിയുടെയോ നിരീക്ഷക സാന്നിധ്യവും ഉറപ്പാക്കുക.

വ്യത്യസ്ത സാഹചര്യങ്ങളിൽ യഥാർത്ഥ സ്ഫോടനത്തിന്റെ ആഘാതം വിലയിരുത്തേണ്ടതുണ്ടെന്ന് ഈ നിബന്ധനകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ചുറ്റുമുള്ള പാറമേഖലയിലും ഉരുൾപൊട്ടൽ സാധ്യതയുള്ള ചരിവുകളിലും സ്ഫോടനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരു ഭൗമശാസ്ത്ര ഭൂപടം പരിശോധിച്ചുമാത്രം നിർണയിക്കാനാവില്ല.

അനുബന്ധം 24 പഠനത്തിന്റെ പരിധിയും വിഷയങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും, വികസനം ആരംഭിച്ചിട്ടില്ലാത്ത ഒരു പുതിയ ക്വാറി സ്ഥലത്ത് പരീക്ഷണ സ്ഫോടനങ്ങൾ എങ്ങനെ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ച് വിശദമായ പ്രവർത്തനരീതി അഥവാ Standard Operating Procedure (SOP) നൽകുന്നില്ല.

അടിസ്ഥാന പ്രശ്നം: പുതിയ സ്ഥലത്ത് ക്വാറി മുഖം (Quarry Face) ഇല്ല

NGT പഠനം നടത്തിയത് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ക്വാറികളിലാണ്. അവിടെ ക്വാറി മുഖങ്ങൾ നേരത്തേ തന്നെ ലഭ്യമായിരുന്നു. അതിനാൽ നിലവിലുള്ള തുരക്കൽ സംവിധാനങ്ങളും പ്രവർത്തന സൗകര്യങ്ങളും ഉപയോഗിച്ച് പരീക്ഷണ സ്ഫോടനങ്ങൾ നടത്താൻ കഴിഞ്ഞു.

എന്നാൽ ഒരു പുതിയ ക്വാറി അപേക്ഷാ സ്ഥലത്തെ സാഹചര്യം തികച്ചും വ്യത്യസ്തമായിരിക്കാം.

പുതിയ ക്വാറിക്കായി നിർദേശിക്കപ്പെടുന്ന പല സ്ഥലങ്ങളും നിലവിൽ റബ്ബർ കൃഷിയിലോ മറ്റ് സസ്യാവരണങ്ങളിലോ ആയിരിക്കാം. അവിടെയുള്ള പാറയുടെ ഉപരിതലം മണ്ണ്, കാലാവസ്ഥാ വ്യതിയാനത്താൽ രൂപപ്പെട്ട ദുർബല പദാർഥങ്ങൾ, മേൽമണ്ണ് തുടങ്ങിയവയാൽ മൂടപ്പെട്ടിരിക്കാം. അത്തരം സ്ഥലങ്ങളിൽ പാറയുടെ ഉപരിതലമോ ക്വാറി മുഖമോ പ്രവർത്തനത്തിനാവശ്യമായ ബെഞ്ചുകളോ ഉണ്ടായിരിക്കണമെന്നില്ല.

സ്ഫോടന ആഘാത പഠനത്തിന് ആവശ്യമായ പരീക്ഷണ സ്ഫോടനം നടത്തുന്നതിനു മുമ്പ്, സസ്യാവരണം നീക്കം ചെയ്യുകയും JCB പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും മേൽമണ്ണും നീക്കം ചെയ്ത് പാറയുടെ ഉപരിതലം പുറത്തുകൊണ്ടുവരികയും വേണ്ടിവന്നേക്കാം.

എന്നാൽ പാറയുടെ ഉപരിതലം പുറത്തുകാണുന്നതുകൊണ്ടുമാത്രം പരീക്ഷണത്തിന് അനുയോജ്യമായ ഒരു ക്വാറി മുഖം ലഭിക്കണമെന്നില്ല. അതിനായി അനുയോജ്യമായ ഒരു പാറമുഖമോ പരീക്ഷണ മേഖലയോ പ്രത്യേകം സൃഷ്ടിക്കേണ്ടിവരും. പാറയുടെ സ്വഭാവവും കാഠിന്യവും അനുസരിച്ച് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള കൂടുതൽ ഖനനമോ റോക്ക് ബ്രേക്കറുകൾ ഉപയോഗിച്ചുള്ള പാറ പൊട്ടിക്കലോ ആവശ്യമായി വന്നേക്കാം. കഠിനമായ പാറയാണെങ്കിൽ അനുയോജ്യമായ ഒരു പാറമുഖം സൃഷ്ടിക്കുന്നതിന് നിയന്ത്രിത സ്ഫോടനം പോലും ആവശ്യമായി വന്നേക്കാം.

ഇവിടെ ഒരു അസാധാരണമായ സാഹചര്യം ഉയർന്നുവരുന്നു.

സ്ഫോടന ആഘാത പഠനം നടത്തുന്നതിനുതന്നെ, ആ പരീക്ഷണ സ്ഫോടനം നടത്താൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി ആദ്യം മണ്ണ് നീക്കം ചെയ്യലും ഖനനവും ചിലപ്പോൾ സ്ഫോടനവും വേണ്ടിവന്നേക്കാം.

ഇത് ഒരു അടിസ്ഥാനപരമായ ചോദ്യം ഉയർത്തുന്നു. കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം ധാതു ഖനനം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും ആവശ്യമായ നിയമാനുസൃത അനുമതി വേണം. നിർദിഷ്ട ക്വാറിക്ക് ആവശ്യമായ അനുമതികൾ ലഭിക്കുന്നതിനു മുമ്പ്, സ്ഫോടന ആഘാത പഠനം നടത്തുന്നതിനുവേണ്ടി മാത്രം ഏജൻസിക്ക് എങ്ങനെയാണ് ഈ പ്രാഥമിക ഖനനവും ക്വാറി മുഖം സൃഷ്ടിക്കലും നടത്താൻ കഴിയുക?

മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്ഫോടന ആഘാത പഠനം നടത്തുന്നതിനുതന്നെ ഖനനത്തിനും ധാതു നീക്കം ചെയ്യലിനും നിയമാനുസൃത അനുമതി ആവശ്യമായ പ്രവർത്തനങ്ങൾ ആദ്യം നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടാകാം.

സ്ഫോടകവസ്തുക്കൾ, ജീവനക്കാർ, നിയമപരമായ ക്രമീകരണങ്ങൾ

പരീക്ഷണ സ്ഫോടനം ഒരു സാധാരണ ഫീൽഡ് പ്രവർത്തനമല്ല. അതിന് സ്ഫോടകവസ്തുക്കൾ, തുരക്കൽ ഉപകരണങ്ങൾ, പ്രത്യേക നിരീക്ഷണ ഉപകരണങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവ ആവശ്യമാണ്.

സ്ഫോടകവസ്തുക്കളുടെ കൈവശംവയ്ക്കൽ, ഗതാഗതം, ഉപയോഗം എന്നിവ 1884-ലെ Explosives Act-ഉം 2008-ലെ Explosives Rules-ഉം നിയന്ത്രിക്കുന്നു. ബാധകമായ ലൈസൻസുകളും നിയമപരമായ നിബന്ധനകളും പാലിക്കാതെ പരീക്ഷണ സ്ഫോടനത്തിനായി സ്ഫോടകവസ്തുക്കൾ വാങ്ങി ഉപയോഗിക്കാൻ കഴിയില്ല.

NGT പഠനത്തിൽ എമൽഷൻ കാർട്രിഡ്ജ് സ്ഫോടകവസ്തുക്കൾ, ANFO, NONEL ഇനിഷിയേഷൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. യോഗ്യതയുള്ള ജീവനക്കാരും നിയന്ത്രിത സ്ഫോടന സംവിധാനങ്ങളും ഇതിനായി ആവശ്യമായിരുന്നു.

അനുബന്ധം 24 പ്രകാരം സർട്ടിഫൈഡ് ബ്ലാസ്റ്റ് മാനേജർ/മൈൻ മാനേജറുടെ മേൽനോട്ടം ആവശ്യമാണ്. എന്നാൽ ക്വാറി പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് പരീക്ഷണ സ്ഫോടനം നടത്തുന്നതിന് ആവശ്യമായ നിയമപരമായ യോഗ്യതയുള്ള ജീവനക്കാരെയും സ്ഫോടന ക്രമീകരണങ്ങളെയും എങ്ങനെ ഒരുക്കും?

പ്രകമ്പനം അളക്കുന്നതിനുള്ള ഉപകരണങ്ങൾ, അനുയോജ്യമായ നിരീക്ഷണ കേന്ദ്രങ്ങൾ, സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാർ, സമീപത്തെ ആളുകളുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവയും പഠനത്തിന് ആവശ്യമാണ്.

ജില്ലാ ജിയോളജിസ്റ്റോ പ്രതിനിധിയോ നിരീക്ഷകനായി പങ്കെടുക്കുന്നു എന്നതുകൊണ്ടുമാത്രം ഈ പ്രായോഗികവും നിയമപരവുമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല.

പരീക്ഷണ സ്ഫോടനം തന്നെ ഉരുൾപൊട്ടലിന് കാരണമായേക്കുമോ?

ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു വശം കൂടിയുണ്ട്.

ബാധകമായ വ്യവസ്ഥകൾക്കനുസരിച്ച് ഉയർന്നതോ മിതമായതോ ആയ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലാണ് അനുബന്ധം 24 സ്ഫോടന ആഘാത പഠനം ആവശ്യപ്പെടുന്നത്. ചുറ്റുമുള്ള പാറമേഖലയിലും ചരിവുകളിലും സ്ഫോടനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

എന്നാൽ ഒരു പരീക്ഷണ സ്ഫോടനം തന്നെ ഭൂമിയിൽ പ്രകമ്പനം സൃഷ്ടിക്കുന്ന പ്രവർത്തനമാണ്.

ഉയർന്ന ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ചരിവുകളിൽ ചരിവിന്റെ സ്ഥിരതയെ ബാധിക്കുന്ന രീതിയിലുള്ള സന്ധികൾ, വിള്ളലുകൾ, കാലാവസ്ഥാ വ്യതിയാനത്താൽ ദുർബലമായ പാറകൾ, ഭൂഗർഭജലത്തിന്റെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ ഉണ്ടായിരിക്കാം. സ്ഫോടനത്തോടുള്ള ഒരു ചരിവിന്റെ പ്രതികരണം അതിന്റെ ആകൃതി, ഭൗമശാസ്ത്ര ഘടന, നിലവിലുള്ള അവസ്ഥ തുടങ്ങിയ പരസ്പരം ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അതിനാൽ ശാസ്ത്രീയ പഠനത്തിനുവേണ്ടി നിയന്ത്രിതമായി നടത്തുന്ന ഒരു പരീക്ഷണ സ്ഫോടനം പോലും അസ്ഥിരതയ്ക്ക് സാധ്യതയുള്ള ഒരു പ്രദേശത്ത് പാറ നീക്കത്തിനോ ചരിവ് തകരുന്നതിനോ കാരണമായേക്കാം. എല്ലാ പരീക്ഷണ സ്ഫോടനങ്ങളും ഉരുൾപൊട്ടലിന് കാരണമാകുമെന്നല്ല ഇതിന്റെ അർത്ഥം. പരീക്ഷണം നടത്തുന്നതുതന്നെ സുരക്ഷിതമാണോ എന്ന കാര്യം മുൻകൂട്ടി പരിഗണിക്കേണ്ടതുണ്ട് എന്നതാണ് പ്രധാനം.

നിലവിലുള്ള ഒൻപത് ക്വാറികളിൽ പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയപ്പോൾ രേഖപ്പെടുത്തിയ പ്രകമ്പനങ്ങളെക്കുറിച്ച് NGT പഠനം ഉപയോഗപ്രദമായ വിവരങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഉയർന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ വികസനം ആരംഭിക്കാത്ത സ്ഥലങ്ങളിൽ പരീക്ഷണ സ്ഫോടനം നടത്തുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചുള്ള പഠനമായിരുന്നില്ല അത്.

കുറഞ്ഞ PPV രേഖപ്പെടുത്തിയതുകൊണ്ടുമാത്രം അസ്ഥിരതയ്ക്ക് സാധ്യതയുള്ള ഒരു ചരിവ് സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല.

അതായത്, സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ ഉദ്ദേശിച്ചുള്ള പഠനംതന്നെ, ഉരുൾപൊട്ടൽ സാധ്യതയുള്ളതായി തിരിച്ചറിഞ്ഞ ഒരു ചരിവിൽ അധികമായൊരു ആഘാതം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ

അനുബന്ധം 24-ലെ നിബന്ധനകൾ നിരവധി പ്രായോഗികവും സാങ്കേതികവുമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അവയ്ക്ക് വ്യക്തത ആവശ്യമാണ്.

യഥാർത്ഥ പരീക്ഷണ സ്ഫോടനം ആവശ്യമാണെങ്കിൽ, പാറയുടെ ഉപരിതലമോ ക്വാറി മുഖമോ ഇല്ലാത്ത ഒരു പുതിയ ക്വാറി അപേക്ഷാ സ്ഥലത്ത് അത് എങ്ങനെയാണ് നടത്തുക?

പാറ പുറത്തുകൊണ്ടുവരുന്നതിനായി സസ്യാവരണവും മേൽമണ്ണും നീക്കം ചെയ്യേണ്ടിവന്നാൽ, ഈ പ്രാഥമിക പ്രവർത്തനങ്ങൾക്ക് എന്തെല്ലാം നിയമപരമായ അനുമതികൾ ആവശ്യമാണ്?

അനുയോജ്യമായ ഒരു ക്വാറി മുഖം സൃഷ്ടിക്കേണ്ടിവന്നാൽ, ധാതു ഖനനത്തിനുള്ള അനുമതി ആവശ്യമായ പ്രവർത്തനങ്ങൾ നടത്താതെ അത് എങ്ങനെ സാധ്യമാകും?

പരീക്ഷണത്തിനാവശ്യമായ പാറമുഖം സൃഷ്ടിക്കുന്നതിന് നിയന്ത്രിത സ്ഫോടനം ആവശ്യമായി വന്നാൽ, ഏത് അനുമതികളുടെയും നിയമപരമായ ക്രമീകരണങ്ങളുടെയും അടിസ്ഥാനത്തിലാണ് അത് നടത്തുക?

സ്ഫോടകവസ്തുക്കൾ, ലൈസൻസുള്ള ജീവനക്കാർ, തുരക്കൽ ഉപകരണങ്ങൾ, പ്രകമ്പന നിരീക്ഷണ ഉപകരണങ്ങൾ എന്നിവ ആരാണ് ക്രമീകരിക്കുക?

ക്വാറി പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് സർട്ടിഫൈഡ് ബ്ലാസ്റ്റ് മാനേജർ/മൈൻ മാനേജറെ എങ്ങനെയാണ് നിയമിക്കുക?

ഉയർന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ പരീക്ഷണ സ്ഫോടനം സുരക്ഷിതമായി നടത്താനാകുമോ എന്ന് ആരാണ് തീരുമാനിക്കുക? അതിലും പ്രധാനമായി, പരീക്ഷണ സ്ഫോടനത്തെത്തുടർന്ന് പാറ നീക്കമോ ചരിവ് തകർച്ചയോ സമീപത്തെ സ്വത്തിന് നാശമോ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ആർക്കായിരിക്കും?

പഠനം നടത്തുന്ന സ്ഥാപനം പാലിക്കേണ്ട നിർദിഷ്ട പരീക്ഷണരീതി ഉണ്ടോ? ഉണ്ടെങ്കിൽ, വികസനം ആരംഭിക്കാത്ത ഒരു ക്വാറി സ്ഥലത്ത് പരീക്ഷണ സ്ഫോടനം നടത്തുന്നതിനുള്ള സ്ഫോടനങ്ങളുടെ എണ്ണം, നിരീക്ഷണ ക്രമീകരണങ്ങൾ, പരീക്ഷണ സാഹചര്യങ്ങൾ, സുരക്ഷാ നിബന്ധനകൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ SOP എവിടെയാണ്?

ഉപസംഹാരം

ചുറ്റുപാടുമുള്ള ഭൂപ്രകൃതി, കെട്ടിടങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള ചരിവുകൾ എന്നിവയിൽ സ്ഫോടനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം അനുബന്ധം 24 അംഗീകരിക്കുന്നുണ്ട്. സ്ഫോടന ആഘാത പഠനം നിർബന്ധമാക്കുന്നതിലൂടെ സ്ഫോടന രീതികളും മാനദണ്ഡങ്ങളും ശാസ്ത്രീയമായി വിലയിരുത്തുക എന്നതാണ് ലക്ഷ്യം.

എന്നാൽ NGT–CIMFR റിപ്പോർട്ട് ഇത്തരം പരീക്ഷണങ്ങൾക്ക് ആവശ്യമായ യഥാർത്ഥ പ്രവർത്തനങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒൻപത് ക്വാറികളിലായി 91 പരീക്ഷണ സ്ഫോടനങ്ങളാണ് നടത്തിയത്. ഇടുക്കിയിലെ പഠനത്തിൽ മാത്രം പത്ത് പരീക്ഷണ റൗണ്ടുകളിലായി ഏകദേശം 153 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു. എമൽഷൻ കാർട്രിഡ്ജ് സ്ഫോടകവസ്തുക്കൾ, ANFO, NONEL ഇനിഷിയേഷൻ സംവിധാനങ്ങൾ, പ്രകമ്പന നിരീക്ഷണ ഉപകരണങ്ങൾ എന്നിവയും ഇതിനായി ആവശ്യമായി വന്നു.

NGT പഠനം നടത്തിയ അതേ CSIR-CIMFR, ധൻബാദ് സ്ഥാപനത്തെയാണ് അനുബന്ധം 24-ലും പഠനം നടത്താൻ കഴിയുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്വാറിയിലെയും വികസനം ആരംഭിക്കാത്ത ഒരു പുതിയ ക്വാറി അപേക്ഷാ സ്ഥലത്തെയും സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കാം.

ഒരു പുതിയ സ്ഥലത്ത് ആദ്യം മണ്ണും മേൽമണ്ണും നീക്കം ചെയ്ത് പാറ പുറത്തുകൊണ്ടുവരേണ്ടിവരും. അതിനുശേഷം അനുയോജ്യമായ ഒരു പാറമുഖം സൃഷ്ടിക്കുകയും ആവശ്യമായ ഉപകരണങ്ങളും നിയമപരമായ അനുമതികളും ക്രമീകരിക്കുകയും വേണം. ചില സ്ഥലങ്ങളിൽ പാറമുഖം സൃഷ്ടിക്കുന്നതിനുപോലും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പാറ പൊട്ടിക്കലോ സ്ഫോടനമോ ആവശ്യമായി വന്നേക്കാം.

നിർദിഷ്ട സ്ഥലം ഉയർന്ന ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലാണെങ്കിൽ, പരീക്ഷണ സ്ഫോടനംതന്നെ നിലവിൽ അസ്ഥിരതയ്ക്ക് സാധ്യതയുള്ള ചരിവിനെ ബാധിച്ചേക്കാം എന്ന ആശങ്കയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

അതിനാൽ ഇവിടെ പ്രശ്നം ശാസ്ത്രീയ പഠനത്തിന്റെ ആവശ്യകതയല്ല. ഒരു പുതിയ ക്വാറിക്ക് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനു മുമ്പ്, അതിനാവശ്യമായ പരീക്ഷണ സ്ഫോടനങ്ങൾ നടത്തുന്നത് പ്രായോഗികമായും നിയമപരമായും എത്രത്തോളം സാധ്യമാണെന്നതാണ് യഥാർത്ഥ ചോദ്യം.

ഒരു ശാസ്ത്രീയ പഠനം നിർബന്ധമാക്കുമ്പോൾ, ആ പഠനം യഥാർത്ഥത്തിൽ എങ്ങനെ നടത്താനാകുമെന്ന് സംബന്ധിച്ച വ്യക്തതയും ഉറപ്പാക്കേണ്ടതുണ്ട്.


Quarrying in Landslide-Susceptible Areas of Kerala: A Critical Examination of the Blast Vibration Study under Annexure 24 in the Light of the NGT–CIMFR Study

The Keralam State Disaster Management Plan, 2026, introduces specific requirements for assessing the safety of quarrying activities in areas identified as having High or Moderate Landslide Hazard. Annexure 24 prescribes site-specific investigations, including a Slope Stability Study and a Blast Vibration Study, for applicable quarry proposals.

The requirement for a Blast Vibration Study deserves particular examination. It is not simply a matter of visiting a proposed quarry site, taking a few measurements or estimating the likely effects of blasting through theoretical calculations. The Terms of Reference (ToR) under Annexure 24 contemplate actual blast tests under different conditions, assessment of the effects of vibration on the surrounding rock mass and nearby structures, and evaluation of whether NONEL blasting can be safely permitted.

What does such a study actually involve? A useful reference is the experimental blast-vibration study conducted by CSIR-CIMFR, Dhanbad, as part of the Joint Committee constituted by the National Green Tribunal (NGT). That report provides a practical illustration of the fieldwork, equipment, explosives, personnel and experimental blasting required for this type of assessment.

The question that arises is whether a comparable study can realistically be conducted at a proposed new quarry site where quarrying has not commenced and where even an exposed rock face may not be available.

Why did the NGT undertake the study?

The NGT study originated from proceedings in Original Application No. 304 of 2019, concerning quarrying and associated activities in Kerala. One of the issues considered by the Tribunal was the adequacy of the existing distance criteria for quarries, particularly those involving blasting.

Following earlier examination of the matter, the NGT constituted a seven-member Joint Committee through its order dated 9 December 2021. The Committee included representatives of the Central Pollution Control Board (CPCB), IIT (ISM) Dhanbad, CSIR-Central Institute of Mining and Fuel Research (CIMFR), CSIR-Central Building Research Institute (CBRI), IIT Roorkee, Wadia Institute of Himalayan Geology and the Directorate General of Mines Safety (DGMS).

The Committee was entrusted with an expert study of the effects of blasting, including the use of NONEL initiation systems, at different distances. The investigation was intended to examine ground vibration, air overpressure, flyrock and the possible effects on nearby structures, people and the surrounding environment.

Nine representative working quarries were selected from different parts of Kerala, covering the northern, central and southern regions. The selection considered geological and tectonic conditions, quarry size and other site-specific factors.

CSIR-CIMFR, Dhanbad, undertook the experimental blasting and blast-induced vibration assessment.

The Committee conducted a total of 91 experimental blasts across the nine selected quarries. These were actual field experiments, not theoretical exercises. The report records the methodology, experimental arrangements, measurements and findings from the individual quarry studies.

What did the NGT–CIMFR study involve?

The report gives a clear picture of the work involved in conducting a scientific blast-vibration assessment.

The study required drilling blast holes, arranging explosives, conducting controlled blast rounds and measuring the vibrations generated by each blast. Monitoring instruments were installed at selected locations and at different distances from the blasting points. The investigation also examined air overpressure and flyrock, and considered the effects of blasting on nearby buildings and other sensitive locations.

The Committee's methodology involved a minimum of ten experimental blast rounds at each selected quarry. The blast parameters were varied during the trials to examine their influence on the vibration generated.

The study also involved reconnaissance surveys within a 500 m radius, examination of the land profile and rock deposits, identification of nearby structures, and human-response observations. Seismographs were used to measure ground vibration, while high-speed and digital cameras were used to record blasting events and flyrock.

The report records that the number of blast holes in an experimental round varied from 5 to 60 and the hole depths ranged from 1.5 m to 2.4 m. Small-diameter cartridge explosives of 25 mm diameter and 125 g weight were used in all nine quarries. ANFO was additionally used in some quarries. NONEL initiation systems were used in all the experimental blasts.

This illustrates an important point: a blast-vibration study of this nature requires actual blasting under controlled conditions. It cannot be equated with a routine site inspection or a desk-based assessment.

An example from Idukki: What did the experimental blasting involve?

Idukki is among the districts of Kerala particularly susceptible to landslides. It is therefore useful to examine the experimental blasting conducted at one of the quarries selected by the NGT Committee in this district.

The field study was conducted at an existing working quarry in the Manakkad–Thodupuzha area during 1–4 January 2023. The report records ten experimental blast rounds at this site.

The experimental arrangements involved drilling blast holes of 32 mm diameter using jackhammer equipment. The report records variations in the number of holes, hole depth and other blast parameters during the trials.

The explosives used included small-diameter emulsion cartridge explosives of 25 mm diameter and 125 g weight per cartridge. ANFO was also used along with cartridge explosives. NONEL initiation systems were used for the experimental blasts.

The total explosive quantities recorded for the ten experimental rounds are given below:

Experimental round

Total explosives detonated

1

26.525 kg

2

16.900 kg

3

16.900 kg

4

9.925 kg

5

23.725 kg

6

25.375 kg

7

11.250 kg

8

9.750 kg

9

7.175 kg

10

5.300 kg

Total

152.825 kg

Thus, the ten experimental rounds involved a total recorded explosive consumption of approximately 153 kg.

The report also records that the experimental arrangements included variations in hole depth, number of holes and explosive quantities. Eight seismographs were used at selected monitoring locations to measure ground vibration and air overpressure.

The maximum recorded Peak Particle Velocity (PPV) in this Idukki quarry study was 4.229 mm/s at a monitoring distance of 75 m during one of the experimental rounds.

These details are significant because they demonstrate the actual scale of the experimental work. The study required an existing quarry face, drilling equipment, explosives, trained personnel, controlled blasting arrangements and several vibration-monitoring locations.

What did the NGT study reveal about ground vibration?

One of the important parameters measured in the NGT study was Peak Particle Velocity (PPV), expressed in millimetres per second. PPV represents the maximum recorded velocity of ground particle movement caused by the passage of vibration waves.

The report discusses 5 mm/s as a reference level for Kerala, taking into account human response to blasting-related vibration and the literature considered by the Committee. This should not be confused with the DGMS permissible vibration criteria, which vary according to the type of structure and the dominant frequency of vibration.

Across the nine quarries, the maximum recorded PPV was 10.42 mm/s at a distance of 28 m. At distances between 50 m and 77 m, most readings were below 5 mm/s, but five observations exceeded that level. Between 78 m and 137 m, readings were generally below 2.8 mm/s, except for one observation of 3.619 mm/s at 100 m. Beyond 138 m, the recorded PPV was below 1.66 mm/s in the studied quarries.

These findings relate to the nine selected quarry sites and the experimental conditions of that investigation. They should not be interpreted as establishing a universal safe distance for all quarries or geological settings.

It is also important to understand that a low PPV measurement does not, by itself, establish that a landslide-prone slope is stable. The NGT investigation was primarily a blast-vibration assessment; it was not a comprehensive slope-stability investigation of proposed quarry sites in High Landslide Hazard Zones.

What does Annexure 24 require?

Annexure 24 specifies the following broad requirements under the Terms of Reference for the Blast Vibration Study:

  1. Conducting blast tests under different conditions, including variations in blast-hole depth and explosive quantities.
  2. Examining the effects of vibration on cracks, joints and fractures in the quarry area and its surroundings.
  3. Assessing vibration effects on nearby residential areas and landslide-prone slopes.
  4. Determining the influence range of blasting and recommending suitable blasting parameters.
  5. Examining whether NONEL blasting can be permitted safely or whether mechanical splitting should be considered instead.
  6. Providing for supervision by a certified blast manager/mine manager and the presence of the District Geologist or a representative as an observer.

These requirements indicate that the institution conducting the study must evaluate the actual effects of blasting under different conditions. In particular, the influence of blasting on the surrounding rock mass and landslide-prone slopes cannot be established merely by examining a geological map.

Although Annexure 24 specifies the Terms of Reference, it does not provide a detailed operational Standard Operating Procedure (SOP) explaining how experimental blasting is to be organised at an undeveloped proposed quarry site.

The fundamental difficulty: There is no quarry face at a new site

The NGT study was conducted at existing working quarries. The quarry faces were already available, and the experimental blasting could therefore be carried out using the existing drilling arrangements and operational facilities.

The situation at a proposed new quarry may be entirely different.

Many proposed quarry sites may presently be under rubber cultivation or other vegetation. The underlying rock may be covered by soil, weathered material and overburden. There may be no exposed rock surface, quarry face or working benches.

Before conducting the experimental blast required for the vibration study, the agency may first have to clear the vegetation and excavate the soil and overburden using machinery such as a JCB to expose the underlying rock.

But exposing the rock surface does not necessarily mean that a suitable quarry face is already available. A proper rock face or test area may still have to be created. Depending on the nature and hardness of the rock, this may require further excavation using mechanical equipment or rock breakers. In competent hard rock, controlled blasting may also become necessary to create a suitable face.

This brings us to a rather unusual situation.

To conduct a blast-vibration study, it may first be necessary to undertake excavation and possibly even blasting to create the conditions required for the experimental blast itself.

This raises a fundamental question. Under the Kerala Minor Mineral Concession Rules, the excavation of mineral requires the necessary statutory permission. How can the agency undertake such preliminary excavation and create a quarry face solely for conducting an experimental blast-vibration study before the proposed quarry obtains the necessary permissions?

In other words, to conduct the blast-vibration study, it may first be necessary to undertake activities that themselves require statutory permissions for excavation and quarrying.

Explosives, personnel and statutory arrangements

Experimental blasting is not an ordinary field activity. It involves explosives, drilling equipment, specialised instruments and trained personnel.

The Explosives Act, 1884, and the Explosives Rules, 2008, regulate the possession, transport and use of explosives. Explosives cannot simply be procured and used for an experimental blast without complying with the applicable licensing and statutory requirements.

The NGT study demonstrates that the experimental work involved emulsion cartridge explosives, ANFO and NONEL initiation systems. It also required qualified personnel and controlled blasting arrangements.

Annexure 24 specifies supervision by a certified blast manager/mine manager. But where a quarry has not commenced operations, how will the necessary statutory personnel and blasting arrangements be organised for an experimental test?

The study also requires vibration-monitoring instruments, suitable monitoring locations, trained technical personnel and arrangements to ensure the safety of people and property in the surrounding area.

The presence of the District Geologist or representative as an observer does not, by itself, resolve these practical and statutory questions.

Could the experimental blast itself trigger a landslide?

There is another aspect that deserves serious consideration.

Annexure 24 requires Blast Vibration Studies in areas identified as having High or Moderate landslide hazard, subject to its applicability conditions. The purpose is to assess the possible effects of blasting on the surrounding rock mass and slopes.

But an experimental blast is itself a source of ground vibration.

In a High Landslide Hazard Zone, the slope may have unfavourably oriented joints, fractures, weathered rock, groundwater seepage or other geological conditions that influence its stability. The response of a slope to blasting depends on several interacting factors, including its geometry, geological structure and existing condition.

It is therefore possible that an experimental blast, even when conducted for scientific assessment, could cause rock movement or contribute to slope failure in a susceptible location. This does not mean that every experimental blast will trigger a landslide. It means that the safety of conducting the experiment itself must be considered.

The NGT study provides useful information on the vibration levels recorded during experimental blasting at nine existing quarries. However, it was not an investigation of the safety of conducting experimental blasts at undeveloped sites in High Landslide Hazard Zones.

A low PPV reading cannot, by itself, establish that a potentially unstable slope is safe.

The question is therefore whether the study intended to evaluate the possible consequences of blasting could itself introduce a source of disturbance into a slope already identified as susceptible to landslides.

Questions that remain unanswered

The requirements under Annexure 24 raise several practical and technical questions that deserve clarification.

If actual experimental blasting is necessary, how will it be conducted at a proposed quarry site where no exposed rock face or working area exists?

If vegetation and overburden have to be removed to expose rock, what statutory permissions would be required for these preliminary activities?

If a suitable quarry face has to be created, can this be done without undertaking activities that require permission for excavation of mineral?

If controlled blasting is necessary to create the test face, under what permissions and statutory arrangements can it be carried out?

Who will arrange the explosives, the licensed personnel, the drilling equipment and the monitoring instruments?

How will the certified blast manager/mine manager be appointed for a site where quarry operations have not commenced?

Who will determine whether the experimental blast can safely be conducted in a High Landslide Hazard Zone? More importantly, who will be responsible if the experimental blast causes rock movement, slope failure or damage to nearby property?

Does the institution conducting the study have to follow a prescribed experimental protocol? If so, where is the detailed SOP specifying the number of blast trials, monitoring arrangements, test conditions and safety requirements for conducting such experiments at undeveloped quarry sites?

Conclusion

Annexure 24 has recognised the importance of assessing the effects of blasting on the surrounding terrain, structures and landslide-prone slopes. The requirement for a site-specific Blast Vibration Study is intended to ensure that blasting parameters and methods are evaluated scientifically.

However, the NGT–CIMFR report reveals the practical nature of the experimental work involved. It records 91 experimental blasts across nine existing working quarries. The Idukki study alone involved ten experimental rounds and a total explosive consumption of approximately 153 kg, using emulsion cartridge explosives and ANFO, with NONEL initiation systems and vibration-monitoring instruments.

The same CSIR-CIMFR, Dhanbad, that undertook the NGT study is among the institutions identified in Annexure 24. Yet the circumstances at an existing operational quarry and those at an undeveloped proposed quarry site can be fundamentally different.

At a new site, the agency may first have to expose the rock by removing soil and overburden, create a suitable rock face and arrange the necessary equipment and statutory permissions. In some locations, even the creation of that face may require mechanical rock breaking or blasting.

The problem becomes more serious when the proposed site is in a High Landslide Hazard Zone, where the experimental blast itself may carry a risk of disturbing an already susceptible slope.

The issue, therefore, is not the need for scientific assessment. It is the practical and legal feasibility of carrying out the experimental blasting required for that assessment before a new quarry is permitted to commence operations.

A requirement for a scientific study must also be accompanied by clarity about how that study can actually be conducted.

Download

Report of the Joint Committee constituted by the National Green Tribunal in O.A. No. 304/2019 (M. Haridasan vs. State of Kerala & Ors.), dated 2 March 2023.

About the Author

Biju Sebastian is a retired Deputy Director of the Department of Mining and Geology, Government of Kerala. With over three decades of experience in mineral administration, mining laws, geology, GIS, and e-governance, he founded Mine Mapper, an independent platform dedicated to mining, geology, geospatial technologies, and digital solutions for the mining sector. Through Mine Mapper, he publishes the MiningWatch Kerala series featuring research-based articles, legal analyses, and technical insights on mining legislation, judicial decisions, environmental regulation, and mineral administration. The platform also provides practical digital tools and resources, including mine mapping applications, mining plan preparation tools, and other GIS-based utilities for professionals, industry, and the public.

Disclaimer

The views expressed in this article are those of the author in his personal capacity and are intended solely for educational and informational purposes. They do not represent the official views or policies of the Government of Kerala, the Department of Mining and Geology, or any other government authority.

This article does not constitute legal advice or an official interpretation of any law. Readers are advised to refer to the original Acts, Rules, Notifications, Government Orders, Circulars, and judicial decisions, or seek appropriate professional advice where necessary.

For the complete Disclaimer, please refer to the Disclaimer page. 

Post a Comment

0 Comments