Subscribe Us

header ads

സർക്കാർ ഭൂമിയിലെ ധാതു ഖനനം: ലാൻഡ് കൺസർവൻസി നിയമം, സീനിയറേജ്, മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ, റോയല്‍റ്റി – ഒരു നിയമപരമായ വിശകലനം



സർക്കാർ ഭൂമിയിലെ ചെറുകിട ധാതു ഖനനം-ഒരു നിയമപരമായ വിശകലനം

1957-ൽ കേരള ലാൻഡ് കൺസർവൻസി ആക്ട് നിലവിൽ വന്നപ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം ഖനന പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നതല്ലായിരുന്നു. സർക്കാർ ഭൂമിയും സർക്കാർ സ്വത്തും അനധികൃത കൈയ്യേറ്റത്തിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യം. സർക്കാർ ഭൂമിയിൽ അടങ്ങിയിരിക്കുന്ന ചെറുകിട ധാതുകൾ സർക്കാർ സ്വത്തിന്റെ ഭാഗമായാണ് നിയമം കണക്കാക്കിയത്. അതിനാൽ, അത്തരം ധാതുകൾ നീക്കം ചെയ്യുന്നത് സർക്കാർ ഭൂമിയുടമയ്ക്ക് ഉണ്ടാകുന്ന നഷ്ടത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം സമീപിച്ചത്.

ഈ സമീപനം വ്യക്തമായി പ്രതിഫലിക്കുന്നത് ലാൻഡ് കൺസർവൻസി ആക്ടിലെ സെക്ഷൻ 6-ലൂടെയാണ്. സർക്കാർ ഭൂമിയിൽ നിന്നുള്ള മണൽ, മണ്ണ്, ലാറ്ററൈറ്റ്, മെറ്റൽ, ലൈം-ഷെൽ തുടങ്ങിയ വസ്തുക്കൾ സർക്കാർ അല്ലെങ്കിൽ അതിനായി അധികാരം നൽകിയ ഉദ്യോഗസ്ഥൻ നൽകിയ അനുമതിയില്ലാതെ നീക്കം ചെയ്യാൻ പാടില്ലെന്നും, അത്തരമൊരു നീക്കത്തിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാര നിരക്ക് അടയ്ക്കേണ്ടതുണ്ടെന്നും ഈ വകുപ്പ് വ്യക്തമാക്കുന്നു. സെക്ഷൻ 6(2) പ്രകാരം ഈ നഷ്ടപരിഹാര നിരക്കുകൾ സർക്കാർ വിജ്ഞാപനം വഴി നിശ്ചയിക്കണം. അനധികൃത നീക്കത്തിന്റെ സാഹചര്യത്തിൽ, നിയമപരമായി അടയ്ക്കേണ്ടതായിരുന്ന അതേ നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ ഡാമേജസ് അടയ്ക്കേണ്ടതായും നിയമം നിർദ്ദേശിക്കുന്നു. അതിനാൽ നിയമപരമായും അനധികൃതമായും നടക്കുന്ന ധാതു നീക്കങ്ങളിൽ ധാതുവിന്റെ മൂല്യം ഒരേ രീതിയിലാണ് കണക്കാക്കപ്പെടുന്നത്; വ്യത്യാസം ധാതുവിന്റെ മൂല്യനിർണ്ണയത്തിലല്ല, മറിച്ച് അനധികൃത പ്രവർത്തനത്തിന് അനുബന്ധമായി ഏർപ്പെടുത്തുന്ന പിഴയും മറ്റ് നിയമനടപടികളുമിലാണ്.

1958-ൽ രൂപീകരിച്ച കേരള ലാൻഡ് കൺസർവൻസി ചട്ടങ്ങൾ ഈ നിയമവ്യവസ്ഥകൾ പ്രാവർത്തികമാക്കുന്നതിനാണ്. ഈ ചട്ടങ്ങളിലാണ് “സീനിയറേജ്” എന്ന പദം ഭരണപരമായി ഉപയോഗത്തിലേക്ക് വരുന്നത്. ചട്ടങ്ങൾ 14 മുതൽ 26 വരെ സർക്കാർ ഭൂമിയിൽ നിന്ന് ചെറുകിട ധാതുകൾ നീക്കം ചെയ്യുന്നതിനുള്ള അനുമതി നൽകുന്ന നടപടിക്രമങ്ങൾ വിശദീകരിക്കുന്നു. ചട്ടം 17 പ്രകാരം, തഹസിൽദാർ അനുമതി നൽകുമ്പോൾ നിർദ്ദിഷ്ട സീനിയറേജ് ഈടാക്കണം. ചട്ടം 26 പ്രകാരം ഈടാക്കിയ സീനിയറേജ്, ലാൻഡ് കൺസർവൻസി ആക്ടിലെ സെക്ഷൻ 6(2) പ്രകാരമുള്ള നഷ്ടപരിഹാരമായാണ് കണക്കാക്കപ്പെടുന്നത്. ഭരണപരമായ ഉപയോഗത്തിൽ, ചില തഹസിൽദാറുകൾ സീനിയറേജിനെ “പാറവില” എന്ന പേരിലാണ് രേഖകളിലും ഇടപാടുകളിലും പരാമർശിച്ചിരുന്നത്. എന്നാൽ പദപ്രയോഗം വ്യത്യസ്തമായിരുന്നാലും, സർക്കാർ ഭൂമിയിൽ നിന്നുള്ള ചെറുകിട ധാതുകളുടെ മൂല്യത്തിനുള്ള നഷ്ടപരിഹാരമാണെന്ന നിയമസ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.

ഈ നിയമങ്ങളും ചട്ടങ്ങളും നിലവിൽ വന്ന കാലഘട്ടത്തിൽ കേരളത്തിൽ ഏകീകൃതമായ ചെറുകിട ധാതു ഖനന ചട്ടക്കൂട് ഉണ്ടായിരുന്നില്ല. മലബാർ പ്രദേശത്ത് മദ്രാസ് മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ, 1956 പ്രാബല്യത്തിലായിരുന്നു; ഇത് പിന്നീട് കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ, 1967-ലെ ചട്ടം 63-ൽ വ്യക്തമായി പരാമർശിക്കപ്പെടുന്നു. തിരുവിതാംകൂർ–കൊച്ചി പ്രദേശങ്ങളിൽ സമാനമായ ഏകീകൃത ചെറുകിട ധാതു ഖനന ചട്ടങ്ങൾ ഉണ്ടായിരുന്നില്ല; അവിടെ ഖനനവും ധാതു നീക്കവും റവന്യൂ ഭരണ സംവിധാനങ്ങളിലൂടെയായിരുന്നു നിയന്ത്രിച്ചത്. എന്നാല്‍ 1967 ല്‍ കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ, 1967-ലെ ചട്ടം 63 പ്രകാരം, ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതിന് മുമ്പ് സംസ്ഥാനത്ത് ചെറുകിട ധാതു ഖനനവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന എല്ലാ ചട്ടങ്ങളും, നിയമാനുസൃത നിർദ്ദേശങ്ങളും, എക്സിക്യൂട്ടീവ് ഓർഡറുകളും, മദ്രാസ് മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ, 1956 ഉൾപ്പെടെ, റദ്ദാക്കി. ഇതിൽ നിന്ന്, 1967-ൽ കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, അതിലെ ചട്ടം 63 പ്രകാരം, കേരള ലാൻഡ് കൺസർവൻസി നിയമം അടിസ്ഥാനമാക്കി ചെറുകിട ധാതു ഖനനത്തിനായി അനുമതികൾ നൽകുന്നതിനുള്ള അധികാരം  നഷ്ടപ്പെട്ടു.

കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ, 1967 നിലവിൽ വന്നതോടെ ചെറുകിട ധാതു ഖനനം ഒരു സാങ്കേതിക ഖനന പ്രവർത്തനമായി നിയമവൽക്കരിക്കപ്പെട്ടു. എന്നിരുന്നാലും, ഖനന–ഭൂവിജ്ഞാന വകുപ്പ് മാത്രമായിരുന്നു ഈ മേഖലയിലെ ഏക അധികാര കേന്ദ്രം എന്ന ധാരണ ശരിയല്ല. കുറഞ്ഞത് 1978 മുതൽ, സർക്കാർ എസ്.ആർ.ഒ. 747/78 പോലുള്ള വിജ്ഞാപനങ്ങളിലൂടെ, റവന്യൂ, വനം, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരെ അവരുടെ അധികാരപരിധിക്കുള്ളിൽ നിശ്ചിത അളവിൽ ചെറുകിട ധാതു ഖനന പെർമിറ്റുകളും കൺസെഷനുകളും അനുവദിക്കുന്നതിനുള്ള “കോമ്പീറ്റന്റ് അതോറിറ്റി”കളായി നിശ്ചയിച്ചിരുന്നു. തുടർന്ന് വന്ന എസ്.ആർ.ഒ. 860/95 പോലുള്ള വിജ്ഞാപനങ്ങൾ ഈ അധികാരവിതരണം കൂടുതൽ ക്രമീകരിക്കുകയും ചെയ്തു. അതിനാൽ, 1967 ചട്ടങ്ങളുടെ കാലഘട്ടത്തിൽ ചെറുകിട ധാതു ഖനന നിയന്ത്രണം ഒരു ഏകകേന്ദ്രിത വകുപ്പിന്റെ കൈകളിലായിരുന്നില്ല; മറിച്ച്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിശ്ചിത പരിധിയിൽ അധികാരം നൽകിയിരുന്ന ഒരു സംവിധാനമായിരുന്നു പ്രായോഗികമായി നിലനിന്നിരുന്നത്.

എന്നാൽ, ഇതിന് വിപരീതമായ ഒരു ഭരണപരമായ വൈരുധ്യമാണ് തുടർന്ന് രൂപപ്പെട്ടത്. ഖനന ചട്ടങ്ങൾ പ്രകാരം  തഹസിൽദാറുകൾക്ക് ചെറുകിട ധാതു ഖനന പെർമിറ്റ് അനുവദിക്കാനുള്ള അധികാരം ഉണ്ടായിരുന്നുവെങ്കിലും, അവർ പലപ്പോഴും കേരള ലാൻഡ് കൺസർവൻസി ആക്ടും ചട്ടങ്ങളും ആശ്രയിച്ചാണ് സർക്കാർ ഭൂമിയിൽ നിന്ന് ധാതു നീക്കം ചെയ്യുന്നതിനുള്ള അനുമതികൾ നൽകിയിരുന്നത്. അങ്ങനെ, ഖനനനിയമപ്രകാരം അധികാരം ഉണ്ടായിട്ടും, ഭരണപരമായി കൺസർവൻസി നിയമത്തിലൂടെ അനുമതി നൽകുന്ന ഒരു സമാന്തര പ്രാക്ടീസ് ദീർഘകാലം തുടരുകയും ചെയ്തു. തഹസിൽദാറുകൾ നൽകിയ ചെറിയ അനുമതികളുടെ മറവിൽ വലിയ തോതിൽ ധാതു ഖനനം നടന്നുവെന്ന റിപ്പോർട്ടുകൾ ഉയർന്നതും, അതിനെ തുടർന്ന് വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്ഷൻ ബ്യുറോയുടെ ഇടപെടലുകൾ ഉണ്ടായതും, കൂടാതെ ഖനന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിക അനുമതി നിർബന്ധമായ സാഹചര്യങ്ങൾ രൂപപ്പെട്ടതുമാണ് ഈ ഭരണപരമായ പ്രാക്ടീസ് ക്രമേണ അപ്രസക്തമായി മങ്ങിപ്പോകാൻ കാരണമായത്. 2015-ൽ പ്രാബല്യത്തിൽ വന്ന കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ, 2015 പ്രകാരം, ചെറുകിട ധാതു ഖനനവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന അധികാരം ഏകീകൃതമായി ഖനന–ഭൂവിജ്ഞാന വകുപ്പിൽ മാത്രം നിക്ഷിപ്തമായി.

 നിലവിൽ ദീർഘകാലമായോ ഹ്രസ്വകാലമായോ സർക്കാർ ഭൂമിയിൽ നിന്ന് ചെറുകിട ധാതു ഖനനം നടത്തുന്നതിനായി സർക്കാർ ഭൂമിയിൽ ഖനന പെർമിറ്റോ ഖനന ലീസോ അനുവദിക്കുവാൻ, ജില്ലാ കളക്ടറിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ എൻഒസി ലഭിച്ചതിന് ശേഷം മാത്രമാണ് ഖനന–ഭൂവിജ്ഞാന വകുപ്പ് ഖനന പെർമിറ്റുകളോ ലീസുകളോ അനുവദിക്കുന്നത്. ഖനന–ഭൂവിജ്ഞാന വകുപ്പ് നിശ്ചിത അളവിൽ ഖനനം നടത്തുന്നതിനായി റോയല്‍റ്റി ഈടാക്കുമ്പോൾ, അതേ അളവിലുള്ള ചെറുകിട ധാതുകൾ സർക്കാർ ഭൂമിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിനാൽ, ലാൻഡ് കൺസർവൻസി നിയമപ്രകാരം ബാധകമായ സീനിയറേജ് ഈടാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും ഈ വകുപ്പിന്റെ സ്ഥിരം ഭരണപ്രാക്ടീസാണ്. അതിനായി, ഖനന പെർമിറ്റ് അല്ലെങ്കിൽ ഖനന ലീസ് ഉടമ സീനിയറേജ് അടച്ചതായി തെളിയിക്കുന്ന ചലാനിന്റെ പകർപ്പ് നിർബന്ധമായും ഹാജരാക്കേണ്ടതുണ്ടാകും.

സർക്കാർ ഭൂമിയിലെ ചെറുകിട ധാതു വിഭവങ്ങളുടെ സുതാര്യവും കാര്യക്ഷമവുമായ വിനിയോഗം ലക്ഷ്യമിട്ട്, സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 28/2021/ആർ.ഡി (28-01-2021) പ്രകാരം സർക്കാർ ഭൂമിയിൽ നിന്ന് ചെറുകിട ധാതു ഖനനം നടത്തുന്നതിനുള്ള അവകാശം ലേലം വഴിയാക്കുന്ന നയം സർക്കാർ സ്വീകരിച്ചു. ഇതിന്റെ തുടർച്ചയായി, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന വലിയ ദേശീയപാത വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള പ്രായോഗിക ആവശ്യകതകൾ പരിഗണിച്ച്, സർക്കാർ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 171/2024/ആർ.ഡി, തീയതി 12-09-2024 പുറപ്പെടുവിച്ചു. ഈ ഉത്തരവ് പ്രകാരം, ലേലം നടപടിക്രമത്തിൽ നിന്ന് ഒഴിവാക്കി, നിർദ്ദിഷ്ട ദേശീയപാത പദ്ധതികൾക്കായി സർക്കാർ ഭൂമിയിൽ നിന്ന് ചെറുകിട ധാതു ഖനനം നടത്തുന്നതിനുള്ള റവന്യൂ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് നോമിനേഷൻ അടിസ്ഥാനത്തിൽ അനുവദിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഈ ഇളവ് ലേലം നടപടിക്രമത്തിൽ മാത്രം പരിമിതമാണെന്നും, ലാൻഡ് കൺസർവൻസി ആക്ടിലെ സെക്ഷൻ 6 പ്രകാരമുള്ള സീനിയറേജ് അടയ്ക്കേണ്ടതെന്ന അടിസ്ഥാന നിയമതത്വം ഒരിടത്തും ഒഴിവാക്കിയിട്ടില്ലെന്നും സർക്കാർ ഉത്തരവ് വ്യക്തമായി വ്യക്തമാക്കുന്നു.

റോയല്‍റ്റിയും സീനിയറേജും തമ്മിലുള്ള നിയമപരമായ വ്യത്യാസം കേരള ഹൈക്കോടതി എം/എസ് ക്രിസ്റ്റൽ ഗ്രാനൈറ്റ്സ് ലിമിറ്റഡ് മുതലായവർ വേഴ്സസ് കേരള സർക്കാർ (2018) [റിറ്റ് പെറ്റീഷൻ (സിവിൽ) നമ്പർ 13549/2014 മുതലായവ] എന്ന കേസിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. സർക്കാർ ഭൂമിയിൽ നിന്ന് ചെറുകിട ധാതു ഖനനം നടത്തുമ്പോൾ റോയല്‍റ്റിക്കു പുറമേ സീനിയറേജ് ഈടാക്കുന്നത് നിയമപരമാണെന്നും, സീനിയറേജ് രണ്ടാമത്തെ റോയല്‍റ്റിയല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സീനിയറേജ് നിരക്കുകളുടെ പരിണാമവും ഈ നിയമസിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്നു. ലാൻഡ് കൺസർവൻസി ആക്ടിലെ സെക്ഷൻ 6(2) പ്രകാരമുള്ള ആദ്യത്തെ സമഗ്ര നഷ്ടപരിഹാര വിജ്ഞാപനം എസ്.ആർ.ഒ. 868/1977 മുഖേന പുറത്തിറങ്ങി. തുടർന്ന് എസ്.ആർ.ഒ. 59/2015 വഴി നിരക്കുകൾ പുതുക്കുകയും, എസ്.ആർ.ഒ. 159/2016 വഴി ഭേദഗതികളും നടപ്പിലാക്കുകയും ചെയ്തു. 

ധാതു

Description

1977-ലെ നിരക്ക് (SRO 868/1977)*

2015/2016-ലെ നിരക്ക് (SRO 59/2015)*

സാധാരണ മണ്ണ് (Ordinary Earth )

Ordinary earth / clay / boulder / morrum used for construction

 ₹ 1.25 per metric ton

₹ 100 per metric ton

കരിങ്കല്ല് (Granite Building Stone)

All building stones (except laterite) used as stone, block, metal, grits, rubble, ballast etc.

₹ 2.50 per metric ton  

₹ 50 per metric ton (reduced from 200 to 50 as per SRO 159/2016)

വെട്ടുകല്ല് (Laterite building stone)

Laterite stone cut in the form of blocks

₹ 1.25 per metric ton

₹ 250 per metric ton

സാധാരണ മണൽ (Ordinary Sand )

Ordinary sand used for non-industrial purpose

₹ 2.50 per metric ton

₹ 1,300 per metric ton

*For knowing the rates for other minerals, refer the GO given below.

Download GOs pertaining to compensation/seiginorage rates

Download GOs pertaining to auction of government land for mining

Download an important High Court of Kerala's Judgment on seigniorage

Download 1995 GO empowering officials from different Departments as competent authority to implement KMMC Rules 1967.

 ഇവയെല്ലാം ചേർത്ത് നോക്കുമ്പോൾ, കേരളത്തിലെ നിയമവ്യവസ്ഥയിൽ യാതൊരു വൈരുദ്ധ്യവും ഇല്ലെന്ന് വ്യക്തമാണ്. ഖനനനിയമം ഖനന പ്രവർത്തനത്തെ നിയന്ത്രിക്കുന്നു; ലാൻഡ് കൺസർവൻസി നിയമം സർക്കാർ ഭൂമിയുടെയും ചെറുകിട ധാതുകളുടെയും ഉടമസ്ഥാവകാശം സംരക്ഷിക്കുന്നു. ഒരേ പ്രവർത്തനത്തിന്റെ രണ്ട് വ്യത്യസ്ത നിയമപരമായ വശങ്ങളെയാണ് ഈ നിയമങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിനാലാണ് സർക്കാർ ഭൂമിയിൽ നിന്ന് ചെറുകിട ധാതു ഖനനം നടത്തുമ്പോൾ റോയല്‍റ്റിയും സീനിയറേജും ഒരുമിച്ച് ഈടാക്കപ്പെടുന്നത് — ഇത് ഇരട്ട ഈടാക്കൽ അല്ല, മറിച്ച് രണ്ട് വ്യത്യസ്ത നിയമാവകാശങ്ങളുടെ നിയമസമ്മതമായ പ്രയോഗമാണ്.

ഖനനനിയന്ത്രണത്തിന്റെ ചരിത്രപരമായ പശ്ചാത്തലം

കേരളത്തിന്‍റെ ഖനനനിയന്ത്രണത്തിന്റെ ചരിത്രപരമായ പശ്ചാത്തലം കൂടി അറിഞ്ഞിരിക്കുന്നത് പ്രസക്തമാണ്. കേരളത്തിൽ ഭൂവിജ്ഞാന വകുപ്പ് (ജിയോളജി വകുപ്പ്) 1946-ൽ ആണ് രൂപീകരിക്കപ്പെട്ടത്. തുടർന്ന്, 1961-ൽ എറണാകുളത്തും കോഴിക്കോടും സർകിള്‍ ഓഫീസുകൾ ആരംഭിച്ചതോടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. 1967-ൽ കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങൾ നിലവിൽ വന്നതോടെ, ധാതു പര്യവേക്ഷണത്തിനൊപ്പം ഖനന പ്രവർത്തനങ്ങളും നിയമപരമായി നിയന്ത്രിക്കപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ, ഭൂവിജ്ഞാന വകുപ്പിന്റെ ചുമതലകൾ വ്യാപകമായി വർധിക്കുകയും, അതിന്റെ പ്രവർത്തന സ്വഭാവം അനുസരിച്ച് വകുപ്പ് ഖനന–ഭൂവിജ്ഞാന വകുപ്പ് (മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്) എന്ന പേരിലേക്ക് ക്രമേണ പരിണമിക്കുകയും ചെയ്തു. ഇതിന്റെ ഔപചാരിക പുനഃസംഘടന 1970-ൽ ഗവൺമെന്റ് ഉത്തരവ് മുഖേന നടപ്പിലായി. ജില്ലാ തലത്തിലുള്ള സ്ഥാപനഘടന തുടക്കത്തിൽ പരിമിതമായിരുന്നുവെങ്കിലും, 1997-ൽ സർക്കാർ ഉത്തരവിലൂടെ വിവിധ ജില്ലകളിൽ പുതിയ ജില്ലാ ഓഫീസുകൾ ആരംഭിച്ചതോടെയാണ് സംസ്ഥാനത്തുടനീളം ഖനന–ഭൂവിജ്ഞാന വകുപ്പിന്റെ (മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്) ജില്ലാ ഓഫീസ് ശൃംഖല പൂർണമായ രൂപത്തിൽ നിലവിൽ വന്നത്. കേരളത്തിൽ ചെറുകിട ധാതു ഖനന പ്രവർത്തനങ്ങൾ ഈ വകുപ്പിന്റെ രൂപീകരണത്തിനും വിപുലീകരണത്തിനും വളരെ മുമ്പുതന്നെ നടന്നുകൊണ്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതിനാൽ, ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങളും ഭരണക്രമങ്ങളും ഒരു സ്ഥാപിത വകുപ്പിന്റെ അഭാവത്തിൽ തന്നെ ദീർഘകാലം വിവിധ ഭരണ സംവിധാനങ്ങളിലൂടെയായിരുന്നു നടപ്പിലാക്കിയിരുന്നത് എന്ന് മനസിലാക്കാം. 

 1990-കളിലും 2000-കളുടെ തുടക്കത്തിലും കേരളത്തിൽ സ്വകാര്യ ഭൂമിയിൽ കരിങ്കല്ല് ഖനനത്തിനുള്ള പെർമിറ്റ് ലഭിക്കൽ താരതമ്യേന ലളിതമായ ഒരു നടപടിയായിരുന്നു. ഖനനം നടത്താനുദ്ദേശിക്കുന്ന പ്രദേശത്തിന്റെ വില്ലേജ് ഓഫീസിൽ നിന്നുള്ള സ്കെച്ചും കൈവശാവകാശം തെളിയിക്കുന്ന പോസഷൻ സർട്ടിഫിക്കറ്റും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ സമർപ്പിച്ചാൽ സാധാരണയായി മതിയായിരുന്നു. സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ, തഹസിൽദാർ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) കൂടി ആവശ്യമായിരുന്നു. തുടർന്ന് വകുപ്പ് നടത്തുന്ന സ്ഥലപരിശോധനയിൽ, ഖനന പ്രദേശത്തിന്റെ അതിർത്തിയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ കെട്ടിടങ്ങളോ മറ്റ് സ്ഥിരഘടനകളോ ഇല്ലെന്ന് ഉറപ്പായാൽ, പെർമിറ്റ് സാധാരണയായി അനുവദിക്കപ്പെടുകയായിരുന്നു. അന്ന് ഒരുമാസം അല്ലെങ്കിൽ രണ്ടു മാസത്തെ കാലാവധിക്കായി 100 ടൺ അല്ലെങ്കിൽ 250 ടൺ വരെ ഖനനത്തിനുള്ള പെർമിറ്റുകളാണ് അനുവദിച്ചിരുന്നത്. പെർമിറ്റ് പുതുക്കുന്നതിനായി മേൽപ്പറഞ്ഞ രേഖകളുടെ ഫോട്ടോകോപ്പികൾ ഹാജരാക്കിയാൽ പലപ്പോഴും അന്നുതന്നെ പുതുക്കൽ അനുവദിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ കാലക്രമേണ ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കൂടുതൽ കർശനമായതോടെ ഈ സ്ഥിതി അടിസ്ഥാനപരമായി മാറി. നിലവിൽ ഒരു ഖനന പെർമിറ്റോ ഖനന ലീസോ ലഭിക്കുവാൻ പരിസ്ഥിതിക അനുമതി ഉൾപ്പെടെ അഞ്ച് നിയമപരമായ ലൈസൻസുകളും അനുമതികളും ആവശ്യമായി വരുന്നുണ്ട്. ഇതിന്റെ ഫലമായി, ഇന്ന് ഖനന പെർമിറ്റോ ലീസോ നേടുന്നതിനുള്ള പ്രക്രിയ സാധാരണയായി രണ്ടുവർഷത്തിലധികം സമയം എടുക്കുന്ന ദീർഘവും സങ്കീർണ്ണവുമായ നടപടിയായി മാറിയിരിക്കുന്നു. 

Mining on Government Land – A Legal Analysis

When the Kerala Land Conservancy Act came into force in 1957, the primary objective of the State was not to regulate mining activities. The fundamental purpose of the Act was to protect Government land and Government property from unauthorised occupation and encroachment. Minor minerals occurring in Government land were treated by law as part of Government property. Accordingly, the removal of such minerals was viewed from the perspective of loss suffered by the Government in its capacity as landowner.

This approach is clearly reflected in Section 6 of the Kerala Land Conservancy Act. The provision stipulates that sand, earth, laterite, metal, lime-shell and such other notified materials shall not be removed from Government land without permission from the Government or an authorised officer, and that for such removal the prescribed compensation must be paid. Under Section 6(2), the rates of compensation are to be fixed by Government notification. In cases of unauthorised removal, the Act mandates payment of damages equivalent to the compensation that would have been payable had the removal been lawful. Thus, whether the removal is legal or illegal, the value of the mineral is assessed in the same manner; the distinction lies not in the valuation of the mineral, but in the penalties and other legal consequences attached to unauthorised activity.

The Kerala Land Conservancy Rules, framed in 1958, were intended to operationalise these statutory provisions. It is in these Rules that the term “seigniorage” enters administrative usage. Rules 14 to 26 prescribe the procedure for granting permission to remove minor minerals from Government land. Rule 17 provides that the Tahsildar shall collect the prescribed seigniorage while issuing such permission. Rule 26 clarifies that the seigniorage so collected represents the compensation payable under Section 6(2) of the Act. In administrative practice, some Tahsildars referred to seigniorage as “paravila” (rock value) in records and transactions. However, notwithstanding differences in terminology, its legal character as compensation for the value of Government-owned minor minerals remained unchanged.

At the time these enactments came into force, Kerala did not have a unified regulatory framework governing minor mineral mining. In the Malabar area, the Madras Minor Mineral Concession Rules, 1956 were in force, a fact later expressly recognised in Rule 63 of the Kerala Minor Mineral Concession Rules, 1967. In the Travancore–Cochin area, there were no comparable comprehensive minor mineral rules, and mining and mineral removal were regulated largely through revenue administration mechanisms. With the enactment of KMMC Rules in 1967, by virtue of Rule 63 of the Kerala Minor Mineral Concession Rules, 1967, the authority to grant permits for minor mineral extraction under the Kerala Land Conservancy Act ceased to have legal force.

With the coming into force of the Kerala Minor Mineral Concession Rules, 1967, minor mineral mining was legally recognised as a technical mining activity. However, it would be incorrect to assume that the Mining and Geology Department was the sole authority in this field. From at least 1978 onwards, Government notifications such as SRO 747/78 designated officials from the Revenue Department, Forest Department, and Local Self Government institutions as “competent authorities” empowered to grant minor mineral permits and concessions within specified limits. Subsequent notifications, including SRO 860/95, further refined this framework. Thus, during the period governed by the 1967 Rules, regulatory control over minor minerals was not centralised in a single department, but operated through a system involving multiple authorities with defined jurisdictions.

A peculiar administrative paradox emerged from this arrangement. Although certain Tahsildars were empowered under mining rules to grant minor mineral permits, in practice they frequently issued permissions under the Kerala Land Conservancy Act and Rules for removal of minerals from Government land. This resulted in a parallel administrative practice wherein permissions were issued under land law despite the existence of mining law powers. Reports of large-scale extraction carried out under the cover of small permits, interventions by the Vigilance and Anti-Corruption Bureau, and the introduction of mandatory environmental clearances for mining activities gradually rendered this practice untenable. With the Kerala Minor Mineral Concession Rules, 2015 coming into force, the authority to grant permissions relating to minor mineral mining was consolidated exclusively in the Mining and Geology Department.

At present, whether for short-term or long-term extraction of minor minerals from Government land, the grant of a quarrying permit or mining lease requires a mandatory No Objection Certificate from the District Collector. Only upon obtaining this NOC does the Mining and Geology Department issue quarrying permits or mining leases. While the Mining and Geology Department collects royalty for the authorised quantity of minerals extracted, it is also a consistent administrative practice to ensure that seigniorage payable under the Land Conservancy Act is collected for the same quantity, since the minerals are removed from Government land. Accordingly, the holder of a quarrying permit or mining lease is required to produce proof of remittance of seigniorage in the form of the relevant challan.

In order to ensure transparent and efficient utilisation of minor mineral resources in Government land, the Government adopted a policy of granting mining rights through auction vide Government Order (MS) No. 28/2021/RD dated 28.01.2021. Subsequently, recognising the practical necessity of timely execution of major national highway development projects undertaken by the National Highways Authority of India, the Government issued Government Order (MS) No. 171/2024/RD dated 12.09.2024. This order permits the issuance of Revenue No Objection Certificates on a nomination basis, exempting specified national highway projects from the auction process. However, the order clearly states that this relaxation is limited strictly to the auction procedure, and that the fundamental requirement to pay seigniorage under Section 6 of the Land Conservancy Act remains unaffected.

The legal distinction between royalty and seigniorage has been clearly explained by the Kerala High Court in M/s Crystal Granites Ltd. & Others v. State of Kerala (2018) [W.P.(C) No. 13549 of 2014 and connected cases]. The Court held that the levy of seigniorage in addition to royalty for extraction of minor minerals from Government land is legally valid, and that seigniorage cannot be treated as a second royalty.

The evolution of seigniorage rates further reinforces this legal principle. The first comprehensive notification prescribing compensation under Section 6(2) of the Land Conservancy Act was issued through SRO 868/1977. The rates were subsequently revised through SRO 59/2015, and further modified through SRO 159/2016.

When viewed collectively, these legal and administrative developments reveal no inconsistency in Kerala’s legal framework. Mining law regulates the activity of extraction, while the Land Conservancy Act safeguards Government ownership over land and minor minerals. Both laws operate on distinct legal planes, addressing different aspects of the same activity. This is why, in cases of minor mineral mining on Government land, royalty and seigniorage are collected together—not as a form of double levy, but as the legitimate exercise of two separate statutory rights.

Historical Background of Mining Regulation

An understanding of the historical background of mining regulation in Kerala is also relevant. The Geology Department was first established in Kerala in 1946. Its activities expanded with the establishment of circle offices at Ernakulam and Kozhikode in 1961. With the coming into force of the Kerala Minor Mineral Concession Rules, 1967, and the consequent legal regulation of mining activities in addition to mineral exploration, the scope of the Geology Department expanded significantly. In keeping with its evolving functions, the department gradually assumed the name Mining and Geology Department, which was formally reorganised through a Government Order in 1970. Although district-level institutional presence was initially limited, the establishment of district offices across Kerala through a Government Order in 1997 marked the completion of a full-fledged statewide district office network. It is noteworthy that minor mineral mining in Kerala had been taking place long before the formation and expansion of this department, and that mining-related legal and administrative functions were historically carried out through diverse governance structures in the absence of a specialised department.

During the 1990s and the early 2000s, obtaining a permit for building stone quarrying on private land in Kerala was a relatively simple process. Submission of a sketch issued by the Village Office and a possession certificate to the Mining and Geology Department was generally sufficient. In cases involving Government land, an NOC issued by the Tahsildar was also required. Following a site inspection by the department to ensure that no buildings or permanent structures existed within a 50-metre radius from the quarry boundary, permits were ordinarily granted. Permits for quantities of 100 or 250 tonnes for periods of one or two months were common, and renewals were often granted on the same day upon submission of photocopies of the requisite documents.

Over time, however, mining laws and regulations became significantly more stringent. At present, obtaining a quarrying permit or mining lease requires multiple statutory approvals, including environmental clearance. As a result, the process of securing a mining permit or lease has evolved into a lengthy and complex procedure that commonly takes more than two years to complete.

Disclaimer

The information provided on this website is for general informational purposes only and is provided on an “as is” and “as available” basis, without any warranties, express or implied. The author does not make any representations regarding the accuracy, completeness, or current validity of the content and disclaims all liability for any loss, damage, penalty, or consequence arising out of the use of, or reliance upon, the information contained herein.

This content does not constitute legal advice. Laws, rules, and judicial interpretations are subject to change and may vary based on facts and circumstances. Readers are advised to refer to the original statutes, rules, notifications, and judgments, or consult the concerned government department or a qualified legal professional, in case of any doubt, inconsistency, or confusion.

Post a Comment

0 Comments