ഖനന-പരിസ്ഥിതി മേഖലകളിൽ പലപ്പോഴും
ഉയരുന്ന ഒരു പ്രധാന നിയമചോദ്യത്തിന് കേരള ഹൈക്കോടതിയുടെ സമീപകാല വിധി വ്യക്തത
നൽകുന്നു: ഒരു കമ്പനിക്ക് അനുവദിച്ച എൻവയോൺമെന്റൽ ക്ലിയറൻസ് , അതേ
ഡയറക്ടർമാരുള്ള മറ്റൊരു കമ്പനി പരിസ്ഥിതി ലംഘനാരോപണങ്ങൾ നേരിടുന്നു എന്ന കാരണത്താൽ
മാത്രം ചോദ്യം ചെയ്യാനാകുമോ?
ഒരു ക്വാറി പദ്ധതിക്കായി കമ്പനി C-യ്ക്ക് ഇതിനകം അനുവദിച്ചിരുന്ന എൻവയോൺമെന്റൽ
ക്ലിയറൻസിനെതിരെയായിരുന്നു കേസ്. ഖനന പ്രദേശത്തിന് സമീപം താമസിക്കുന്നതായി
അവകാശപ്പെട്ട ഹർജിക്കാർ, അതേ
മാനേജ്മെന്റ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കമ്പനി A മുമ്പ് അനധികൃതവും അധികവുമായ ഖനനം
നടത്തിയിരുന്നുവെന്ന് വാദിച്ചു. കമ്പനി Aയുടെ പ്രവർത്തനങ്ങളിൽ നിന്നുണ്ടായ പരിസ്ഥിതി ബാധ്യതകൾ, കമ്പനി C-യ്ക്ക് ലഭിച്ച എൻവയോൺമെന്റൽ ക്ലിയറൻസിനെ
ബാധിക്കേണ്ടതാണെന്നായിരുന്നു അവരുടെ നിലപാട്.
കമ്പനികൾ A, B, C എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന്
സ്ഥാപിക്കാൻ ഹർജിക്കാർ ശ്രമിച്ചു. മൂന്ന് കമ്പനികളിലും പൊതുവായ ഡയറക്ടർമാരും ഒരേ
കുടുംബത്തിന്റെ നിയന്ത്രണവും ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വ്യത്യസ്ത
കോർപ്പറേറ്റ് സ്ഥാപനങ്ങളിലൂടെ പ്രവർത്തിക്കുന്നതിലൂടെ പരിസ്ഥിതി ബാധ്യതകളിൽ നിന്ന്
ഒഴിഞ്ഞുമാറാനാകില്ലെന്നും അതിനാൽ കമ്പനി C-യ്ക്ക് അനുവദിച്ചിരുന്ന എൻവയോൺമെന്റൽ ക്ലിയറൻസ് റദ്ദാക്കണമെന്നും അവർ
ആവശ്യപ്പെട്ടു.
എന്നാൽ, ഡയറക്ടർമാരുടെ സാമ്യം മാത്രം അടിസ്ഥാനമാക്കി ഈ
വിഷയത്തെ തീരുമാനിക്കാനാകില്ലെന്ന് കോടതി കണ്ടെത്തി. ഒരു എൻവയോൺമെന്റൽ ക്ലിയറൻസ്
അനുവദിക്കുന്നത് ഒരു പ്രത്യേക പദ്ധതിക്കും ഒരു പ്രത്യേക സ്ഥലത്തിനുമാണെന്ന് കോടതി
നിരീക്ഷിച്ചു. ഹർജിക്കാർ ഉന്നയിച്ച ലംഘനാരോപണങ്ങൾ മറ്റൊരു കമ്പനി മറ്റൊരു സ്ഥലത്ത്
നടത്തിയ മറ്റൊരു പദ്ധതിയുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പനി C-യ്ക്ക് എൻവയോൺമെന്റൽ ക്ലിയറൻസ്
ലഭിച്ച പദ്ധതിയും ആരോപിക്കപ്പെടുന്ന ലംഘനങ്ങൾ നടന്ന പദ്ധതിയും ഒരേതാണെന്നോ ഒരേ
സ്ഥലത്താണെന്നോ തെളിയിക്കുന്ന യാതൊരു തെളിവും കോടതിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല.
കേസിലെ മറ്റൊരു പ്രധാന വാദം മലിനീകരണ
നിയന്ത്രണ ബോർഡ് (Pollution Control Board) നിർണയിച്ച പരിസ്ഥിതി നഷ്ടപരിഹാരവുമായി (Environmental
Compensation) ബന്ധപ്പെട്ടതായിരുന്നു. കമ്പനി A
ഈ തുക അടച്ചിട്ടില്ലെന്നും അതിനാൽ
കമ്പനി C-യുടെ ക്ലിയറൻസിനെ അത്
ബാധിക്കണമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ കോടതി പരിശോധിച്ചപ്പോൾ, അന്തിമവും നടപ്പാക്കാവുന്നതുമായ ഒരു
ഉത്തരവ് അല്ല, മറിച്ച്
നഷ്ടപരിഹാരത്തിന്റെ ഒരു വിലയിരുത്തൽ (assessment) മാത്രമാണ് നിലവിലുണ്ടായിരുന്നതെന്ന് കണ്ടെത്തി.
അതിനാൽ, ഒരു പ്രാബല്യമുള്ള ഉത്തരവിന്റെ ലംഘനം
തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ശ്രദ്ധിക്കേണ്ട കാര്യം,
കോടതി പരിസ്ഥിതി നഷ്ടപരിഹാരത്തിന്റെ
ആശയത്തെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അധികാരങ്ങളെയോ തള്ളിക്കളഞ്ഞിട്ടില്ല.
മറിച്ച്, അന്നത്തെ സാഹചര്യത്തിൽ അത്
നടപ്പാക്കാവുന്ന അന്തിമ ആവശ്യമായി (enforceable demand) രൂപപ്പെട്ടിട്ടില്ലെന്നും അതിനാൽ കമ്പനി C-യുടെ എൻവയോൺമെന്റൽ ക്ലിയറൻസ്
റദ്ദാക്കുന്നതിനുള്ള അടിസ്ഥാനമായി അതിനെ ഉപയോഗിക്കാനാവില്ലെന്നും മാത്രമാണ് കോടതി
കണ്ടെത്തിയത്.
മൂന്ന് കമ്പനികളിലെയും പൊതുവായ
ഡയറക്ടർമാരെ അടിസ്ഥാനമാക്കി അവയെ ഒരു സ്ഥാപനമായി കണക്കാക്കാമോയെന്നും കോടതി
പരിശോധിച്ചു. ആവശ്യമായ സാഹചര്യങ്ങളിൽ കോർപ്പറേറ്റ് ഘടനയ്ക്ക് അപ്പുറം നോക്കി
യഥാർത്ഥ അവസ്ഥ പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് അംഗീകരിച്ചെങ്കിലും,
കമ്പനി B അല്ലെങ്കിൽ കമ്പനി C, കമ്പനി Aയുടെ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനായി
സൃഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ഉണ്ടായിരുന്നില്ലെന്ന്
കോടതി കണ്ടെത്തി. തട്ടിപ്പോ, വ്യാജ
ഇടപാടുകളോ, നിയമബാധ്യതകളിൽ നിന്ന്
രക്ഷപ്പെടാനുള്ള കൃത്രിമ പുനഃസംഘടനയോ തെളിയിക്കപ്പെട്ടിരുന്നില്ല. അതിനാൽ ഓരോ
കമ്പനിയുടെയും സ്വതന്ത്ര കോർപ്പറേറ്റ് വ്യക്തിത്വം (separate corporate
identity) മാനിക്കപ്പെടേണ്ടതാണെന്ന് കോടതി
വിധിച്ചു.
ഈ വിധിയുടെ ഏറ്റവും പ്രധാനപ്പെട്ട
ഭാഗം, പരിസ്ഥിതി നിയമ ചട്ടക്കൂടിൽ എവിടെയും
ഇങ്ങനെ ഒരു വ്യവസ്ഥ ഇല്ലെന്ന കോടതിയുടെ നിരീക്ഷണമാണ്: മറ്റൊരു കമ്പനി, അതേ ഡയറക്ടർമാരുള്ളതാണെങ്കിലും,
പരിസ്ഥിതി ലംഘനാരോപണങ്ങളോ പരിസ്ഥിതി
ബാധ്യതകളോ നേരിടുന്നു എന്ന കാരണത്താൽ മാത്രം ഒരു കമ്പനിക്ക് എൻവയോൺമെന്റൽ
ക്ലിയറൻസ് നിഷേധിക്കണമെന്നോ റദ്ദാക്കണമെന്നോ നിയമം പറയുന്നില്ല. നിയമത്തിൽ
ഇല്ലാത്ത ഒരു വിലക്ക് കോടതി സ്വയം സൃഷ്ടിക്കാൻ തയ്യാറായിരുന്നില്ല.
ഹർജിക്കാരുടെ പെരുമാറ്റത്തെയും കോടതി
പരാമർശിച്ചു. ഇതേ വിഷയങ്ങൾ നേരത്തെയും വിവിധ ഫോറങ്ങളിലായി, പ്രത്യേകിച്ച് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിൽ ഉന്നയിച്ചിരുന്നുവെന്ന്
കോടതി രേഖപ്പെടുത്തി. അത്തരത്തിൽ ഒരു കേസ് പിന്നീട് അതേ വിഷയത്തിൽ വീണ്ടും നടപടികൾ
സ്വീകരിക്കാനുള്ള അനുമതി തേടാതെയാണ് പിൻവലിക്കപ്പെട്ടതെന്നും കോടതി
ശ്രദ്ധയിൽപ്പെടുത്തി. ആവർത്തിച്ചുള്ള ഈ നിയമനടപടികളെ കോടതി ജാഗ്രതയോടെയാണ്
വിലയിരുത്തിയത്. ഹർജിക്കാരുടെ സദുദ്ദേശ്യം തൃപ്തികരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും
കോടതി നിരീക്ഷിച്ചു. ഹർജിക്കാർക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ കോടതി
പരിശോധിച്ചില്ലെങ്കിലും, കേസ്
വിലയിരുത്തുമ്പോൾ ആ സാഹചര്യങ്ങളും പരിഗണിച്ചു.
ഈ വിധിയെ പരിസ്ഥിതി സംരക്ഷണത്തെ
ദുർബലപ്പെടുത്തുന്ന ഒന്നായി കാണാൻ പാടില്ല. പരിസ്ഥിതി ലംഘനങ്ങൾ അവഗണിക്കണമെന്നോ
പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കാൻ പാടില്ലെന്നോ കോടതി ഒരിടത്തും പറഞ്ഞിട്ടില്ല.
മറിച്ച്, പരിസ്ഥിതി ബാധ്യതകൾ നിയമം
അനുശാസിക്കുന്ന രീതിയിലും അതിന് ഉത്തരവാദികളായ സ്ഥാപനങ്ങൾക്കെതിരെയുമാണ്
നടപ്പാക്കേണ്ടതെന്ന് കോടതി ഊന്നിപ്പറഞ്ഞു. ചില ഡയറക്ടർമാർ പൊതുവായവരാണെന്ന
കാരണത്താൽ മാത്രം ഒരു കമ്പനിക്കെതിരായ ആരോപണങ്ങൾ മറ്റൊരു കമ്പനിയിലേക്ക് സ്വമേധയാ
മാറ്റാൻ കഴിയില്ല.
ഈ വിധിയിൽ നിന്ന് ഉയർന്നുവരുന്ന
പ്രധാന സന്ദേശം വളരെ വ്യക്തമാണ്: ഒരു പ്രത്യേക പദ്ധതിക്കായി അനുവദിച്ച
എൻവയോൺമെന്റൽ ക്ലിയറൻസ്, അതേ
ഡയറക്ടർമാരുള്ള മറ്റൊരു കമ്പനി മറ്റെവിടെയെങ്കിലും പരിസ്ഥിതി ലംഘനങ്ങൾ നടത്തിയെന്ന
ആരോപണം മാത്രം അടിസ്ഥാനമാക്കി റദ്ദാക്കാനാവില്ല; പ്രത്യേക നിയമവിലക്കോ, തെളിയിക്കപ്പെട്ട തട്ടിപ്പോ, പുതിയ കമ്പനി നിയമബാധ്യതകൾ
ഒഴിവാക്കാനായി സൃഷ്ടിച്ചതാണെന്ന തെളിവോ ഇല്ലാത്തിടത്തോളം.
A recent judgment of the Kerala High Court has clarified an important question that often arises in the mining and environmental sector: can an Environmental Clearance (EC) granted to one company be challenged merely because another company having the same directors is facing allegations of environmental violations?
The case involved a challenge to an Environmental Clearance that had already been granted to Company C for a quarry project. The petitioners, who claimed to be residents living near the quarry area, argued that Company A, another company managed by substantially the same group of persons, had previously engaged in excess and unauthorized quarrying. According to them, environmental liabilities arising from the activities of Company A should prevent Company C from enjoying the benefit of a fresh Environmental Clearance.
The petitioners attempted to establish a connection between Companies A, B and C by pointing out that the companies had common directors and were controlled by members of the same family. Their argument was that environmental obligations and liabilities cannot be avoided by operating through different corporate entities. They therefore sought cancellation of the Environmental Clearance already granted to Company C.
The Court, however, found that the legal issue could not be decided merely on the basis of common management. The Court observed that an Environmental Clearance is granted in respect of a specific project and a specific site. The alleged violations relied upon by the petitioners related to a different project undertaken by a different company at a different location. The Court found no material to show that the project for which Company C had obtained Environmental Clearance was the same project or the same site where the alleged violations had occurred.
A significant aspect of the challenge related to environmental compensation assessed by the Pollution Control Board. The petitioners argued that Company A had not paid the environmental compensation calculated by the authorities and that this should weigh against Company C. The Court examined this contention and found that what existed was only an assessment of environmental compensation and not a final enforceable order directing payment. The Court therefore held that no violation arising from non-compliance of an enforceable order had been established. Importantly, the Court did not reject the concept of environmental compensation or the authority of the Pollution Control Board to proceed in accordance with law. The Court merely found that, on the facts before it, the environmental compensation issue had not matured into an enforceable demand that could be relied upon for cancelling the Environmental Clearance granted to Company C.
The Court also considered whether the common directors of the three companies justified treating them as one entity. While recognising that courts can, in appropriate circumstances, look beyond the corporate structure and lift the corporate veil, the Court found no evidence that Companies B or C had been created to evade the liabilities of Company A. There was no finding of fraud, sham transactions or artificial restructuring intended to defeat legal obligations. In the absence of such circumstances, the Court held that the separate corporate identity of each company had to be respected.
Perhaps the most important aspect of the judgment is the Court's recognition that the environmental regulatory framework does not contain any provision automatically disqualifying a company from obtaining Environmental Clearance merely because another company with common directors is facing allegations of violations or environmental liabilities. The Court was not prepared to infer such a disqualification when no such statutory bar exists.
The judgment also contains observations regarding the conduct of the petitioners. The Court noted that similar issues had been raised in earlier proceedings before various forums, including the National Green Tribunal. One such proceeding had been withdrawn without obtaining liberty to initiate fresh proceedings on the same cause of action. The Court viewed the repeated litigation with caution and observed that the bona fides of the petitioners had not been satisfactorily demonstrated. While the Court did not decide upon allegations made against the petitioners, it considered the surrounding circumstances while evaluating the challenge.
The decision should not be read as a dilution of environmental protection. The Court did not hold that environmental violations should be ignored or that environmental compensation cannot be recovered. Rather, the judgment emphasises that environmental liabilities must be enforced through the mechanisms provided by law and against the entities legally responsible for them. Allegations against one company cannot automatically be transferred to another company merely because some directors are common.
The central message emerging from the judgment is clear: an Environmental Clearance granted for a particular project cannot be cancelled merely because another company having common directors is alleged to have committed environmental violations elsewhere, especially when there is no statutory prohibition, no proven fraud, and no evidence that the new company was created to evade legal obligations.
Download judgment WP(C) NO. 15775 OF 2025 dated 17.6.2026
Disclaimer
The information provided on this website is for general informational purposes only and is provided on an “as is” and “as available” basis, without any warranties, express or implied. The author does not make any representations regarding the accuracy, completeness, or current validity of the content and disclaims all liability for any loss, damage, penalty, or consequence arising out of the use of, or reliance upon, the information contained herein.
This content does not constitute legal advice. Laws, rules, and judicial interpretations are subject to change and may vary based on facts and circumstances. Readers are advised to refer to the original statutes, rules, notifications, and judgments, or consult the concerned government department or a qualified legal professional, in case of any doubt, inconsistency, or confusion.
.png)
0 Comments